Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ രാജ്യത്ത് തങ്ങളുടെ ഏറ്റവും പുതിയ വിർട്ടസ് മിഡ് സൈസ് സെഡാൻ പുറത്തിറക്കിയിരിക്കുകയാണ്.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

11.21 ലക്ഷം മുതൽ 17.91 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, GT എന്നീ നാല് വകഭേദങ്ങളിലാണ് മോഡൽ ലൈനപ്പ് വ്യാപിച്ചിരിക്കുന്നത്.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫോക്‌സ്‌വാഗൺ വിർട്ടസ് അതിന്റെ പ്ലാറ്റ്‌ഫോം, സവിശേഷതകൾ, ഘടകങ്ങൾ, എഞ്ചിനുകൾ എന്നിവ കസിനായ സ്‌കോഡ സ്ലാവിയയുമായി പങ്കിടുന്നു. രണ്ട് സെഡാനുകളും 115 bhp പവറും 178 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ TSI ടർബോ പെട്രോൾ, 150 bhp പവറും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനുകളിലും എത്തും.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇരു യൂണിറ്റുകളും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് DCT ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണ്. 2022 മാർച്ച് ആദ്യം പുറത്തിറക്കിയ സ്കോഡ സ്ലാവിയ 10.69 ലക്ഷം രൂപ മുതൽ 17.79 ലക്ഷം രൂപ വരെ പ്രാരംഭ ഇൻട്രൊഡക്ടറി വിലയിൽ ലഭ്യമാക്കിയിരുന്നു.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

അടുത്തിടെ ചെക്ക് വാഹന നിർമാതാക്കൾ മോഡലിന്റെ വില 60,000 രൂപ വർധിപ്പിച്ചു. വില വർധനവിന് ശേഷം, സ്ലാവിയ ആക്റ്റീവ് 1.0 ലിറ്റർ TSI മാനുവൽ വേരിയന്റിന് 10.99 ലക്ഷം രൂപയും ടോപ്പ് എൻഡ് സ്റ്റൈൽ 1.5 ലിറ്റർ TSI DSG മോഡലിന് 18.39 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫോക്‌സ്‌വാഗണ്‍ വിർട്ടസ് VS സ്ലാവിയ വില താരതമ്യം

Volkswagen Virtus Price Skoda Slaiva Price
Comfortline 1.0L MT ₹11.21 Lakh Active 1.0L MT ₹10.99 Lakh
Highline 1.0L MT ₹12.97 Lakh Ambition 1.0L MT ₹12.69 Lakh
Highline 1.0L AT ₹14.27 Lakh Ambition 1.0L AT ₹13.89 Lakh
Topline 1.0L MT ₹14.41 Lakh Style 1.0L MT (no sunroof) ₹13.99 Lakh
- - Style 1.0L MT ₹14.39 Lakh
Topline 1.0L AT ₹15.71 Lakh Style 1.0L AT ₹15.79 Lakh
- - Style 1.5L MT ₹16.79 Lakh
GT 1.5L DSG ₹17.91 Lakh Style 1.5l AT ₹18.39 Lakh
Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

പുതിയ ഫോക്‌സ്‌വാഗൺ വിർട്ടസിന്റെ പ്രാരംഭ വില സ്ലാവിയയേക്കാൾ അല്പം കൂടുതലാണെങ്കിലും, വാഹനത്തിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന് അതിന്റെ കസിനേക്കാൾ 47,000 രൂപയോളം അഫോർഡബിളാണ്. സ്ലാവിയ അംബീഷൻ 1.0 ലിറ്റർ TSI മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം 12.69 ലക്ഷം രൂപയ്ക്കും 13.89 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

1.0 ലിറ്റർ TSI മാനുവലുമ ഓട്ടോമാറ്റിക് യൂണിറ്റുമുള്ള വിർട്ടസിന്റെ ഹൈലൈൻ ട്രിമ്മിന് യഥാക്രമം 12.97 ലക്ഷം രൂപയും 14.27 ലക്ഷം രൂപയും വിലയുണ്ട്, അതിനാൽ ഇവയ്ക്ക് സ്ലാവിയയേക്കാൾ അല്പം വില കൂടുതലാണ്. മിഡ് സൈസ് സെഡാന്റെ ടോപ്‌ലൈൻ 1.0 ലിറ്റർ മാനുവൽ പതിപ്പിന് 14.41 ലക്ഷം രൂപയും 1.0 ലിറ്റർ ഓട്ടോമാറ്റിക് വേരിയന്റിന് 15.71 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

സൺറൂഫ് കൂടാതെ 13.99 ലക്ഷം രൂപയും 14.39 ലക്ഷം രൂപയുമാണ് സ്കോഡ സ്ലാവിയ സ്റ്റൈൽ 1.0 ലിറ്റർ TSI മാനുവലിന് വില. സ്റ്റൈൽ 1.0 ലിറ്റർ TSI ഓട്ടോമാറ്റിക് വേരിയന്റ് 15.79 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.

Volkswagen Virtus vs Skoda Slavia; വിലകൾ തമ്മിൽ മാറ്റുരയ്ക്കാം

1.5 ലിറ്റർ TSI DSG എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷൻ ഫോക്‌സ്‌വാഗൺ വിർട്ടസ് GT ട്രിമ്മിൽ മാത്രമായി വാഗ്ദാനം ചെയ്യുന്നു. സ്ലാവിയ സ്റ്റൈൽ 1.5 ലിറ്റർ TSI പെട്രോൾ ട്രിം മാനുവൽ, DSG ഗിയർബോക്‌സുകളോടെയാണ് വരുന്നത്, ഇതിന്റെ വില യഥാക്രമം 16.79 ലക്ഷം രൂപയും 18.39 ലക്ഷം രൂപയുമാണ്.

Most Read Articles

Malayalam
English summary
Skoda slavia vs volkswagen virtus price details compared
Story first published: Friday, June 10, 2022, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X