600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

പുതുപുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ ലോകത്തിനായി പരിചയപ്പെടുത്തി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ. ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യം പ്രദർശിപ്പിക്കുന്ന മോഡലാവും 7S എന്നതാണ് പ്രത്യേകത.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

ഗ്രീൻ മാറ്റ് ബോഡി കളറിൽ അണിഞ്ഞൊരുങ്ങിയാണ് വിഷൻ 7S കൺസെപ്റ്റ് കാറിനെ സ്കോഡ പ്രദർശിപ്പിച്ചിരിക്കുന്നത്. WLTP സൈക്കിളിൽ കൺസെപ്റ്റ് ഇലക്ട്രിക് വാഹനത്തിന് 600 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. കൂടാതെ 89 kWh ബാറ്ററി പായ്ക്കാണ് മോജലിന് തുടിപ്പേകാൻ എത്തുക.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

200kW വരെ വേഗതയിൽ ചാർജ് ചെയ്യാനുള്ള കഴിവും ഇവിയിലുണ്ടാവും. മോഡുലാർ MEB പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ അന്തിമ മോഡലുകളിൽ ഈ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പും ഉൾപ്പെടും. ഇത് സ്‌കേലബിൾ സിസ്റ്റംസ് പ്ലാറ്റ്‌ഫോം (എസ്‌എസ്‌പി) ആർക്കിടെക്ചറിലേക്ക് മാറുന്നതിന് മുമ്പ് 2025 മുതൽ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

MOST READ: 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

സുസ്ഥിരമായ വസ്തുക്കളും സംവേദനാത്മക പ്രതലങ്ങളും കൊണ്ടാണ് ഇതിന്റെ ഇന്റീരിയർ നിർമിച്ചിരിക്കുന്നത്. സ്കോഡ വിഷൻ 7S കൺസെപ്റ്റിന് മുൻവശത്ത് ടെക്-ഡെക്ക് ഫെയ്‌സ് ആണ് ലഭിക്കുന്നത്. അതോടൊപ്പം ഉറച്ച അടിവശവും എയറോഡൈനാമിക് റൂഫ് ലൈനുകളും ഇവിയിൽ ഉൾക്കൊള്ളിച്ചാണ് സ്കോഡ ഡിസൈൻ പൂർത്തീകരിച്ചിരിക്കുന്നതും.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

മുൻവശത്ത് സിഗ്നേച്ചർ സ്കോഡ ലൈൻ ഇടംപിടിച്ചിരിക്കുന്നതായും കാണാം. പുനർരൂപകൽപ്പന ചെയ്ത സ്കോഡ വേഡ്മാർക്ക് ബ്രാൻഡിന്റെ പിക്ചർമാർക്ക് മാറ്റിസ്ഥാപിക്കുകയും വാഹനത്തിന്റെ മുഴുവൻ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഒരു പുതിയ ആംബിയന്റ് ലൈറ്റ് സ്ട്രിപ്പ് ഉപയോഗിച്ച് പരിപൂർണമാക്കുകയും ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.

MOST READ: എതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ Verna; പുതുതലമുറയുടെ അവതരണം വരും വര്‍ഷമെന്ന് Hyundai

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

പരിചിതമായ സ്‌കോഡ ഗ്രിൽ പുനർവ്യാഖ്യാനം ചെയ്‌തു, മുമ്പത്തെ സ്‌റ്റൈലിങ്ങിനെ അപേക്ഷിച്ച് വളരെ പരന്നതും വിശാലവുമാണെന്നാണ് സ്കോഡ പറയുന്നത്. വിഷൻ 7S കൺസെപ്‌റ്റിന്റെ ഹെഡ്‌ലൈറ്റുകൾ കൂടുതൽ പുറത്തേക്ക് സ്ഥാപിക്കുകയും ഒന്നിനു മുകളിൽ മറ്റൊന്നായി രണ്ട് വരികളായി ക്രമീകരിച്ച് ഫോർ-ഐ ലൈറ്റ് ക്ലസ്റ്ററിനെ 'T' ആകൃതിയിൽ രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നതും മനോഹരമാണ്.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

പിന്നിലെ എൽഇഡി ലൈറ്റുകളും 'ടി'യിൽ ക്രമീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് കൺസെപ്റ്റ് കാറിന്റെ ക്യാബിൻ വിശാലവും വിവിധ സുസ്ഥിരവും മിനിമലിസ്റ്റിക് മെറ്റീരിയലുകളും ഉൾക്കൊള്ളുന്നു. തുകൽ രഹിതമായ ഇന്റീരിയർ കൂടുതലും സുസ്ഥിര സ്രോതസുകളിൽ നിന്നാണ് വരുന്നതെന്നും ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ പ്രത്യേകം പറയുന്നു.

MOST READ: അകകാഴ്ച്ചകളും പുറത്ത്, ലോഗോ മാറിയെത്തുന്ന Mahindra XUV300 എസ്‌യുവിയുടെ ഇന്റീരിയർ ഇങ്ങനെ

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

പുതുപുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിലെ ഇന്റീരിയർ വളരെ മോടിയുള്ളതാണെന്നാണ് സ്കോഡയുടെ മറ്റൊരു വശം. ഉദാഹരണത്തിന്, വാഹനത്തിന്റെ ഫ്ലോർ റീസൈക്കിൾ ചെയ്ത ടയറുകളിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. ഇന്റീരിയർ ട്രിം മികവുറ്റ മാറ്റ് മെറ്റാലിക് പാളിയാൽ പൂർത്തിയാക്കിയിരിക്കുന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

100 ശതമാനം റീസൈക്കിൾ ചെയ്ത പോളിസ്റ്റർ നൂലുകൾ കൊണ്ടാണ് ഇന്റീരിയർ തുണിത്തരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, കൺസെപ്റ്റ് കാറിന്റെ മെനു ഘടനയും ഇൻഫോടെയ്ൻമെന്റ് ഫംഗ്ഷനുകളും കാര്യക്ഷമമാക്കിയിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങൾക്കായി കൺസെപ്റ്റ് കാറിന് രണ്ട് ഇന്റീരിയർ കോൺഫിഗറേഷനുകൾ ലഭിക്കുന്നുവെന്നാണ് സ്കോഡ അഭിപ്രായപ്പെടുന്നത്.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

ഡ്രൈവിംഗ്, റിലാക്സിംഗ് എന്നിവയാണിവ. ഡ്രൈവിംഗ് മോഡിൽ, റിലാക്സിംഗ് മോഡിലായിരിക്കുമ്പോൾ, എല്ലാ നിയന്ത്രണങ്ങളും ഡ്രൈവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഇ സ്റ്റിയറിംഗ് വീലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവറിൽ നിന്നും യാത്രക്കാരിൽ നിന്നും പിന്നിലേക്ക് സ്ലൈഡ് ചെയ്ത് അധിക ഇടം സൃഷ്ടിക്കുന്നു.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

പുതിയ സ്റ്റിയറിംഗ് വീലും സെൻട്രൽ ബോസ് ഡിസൈനും ഓവൽ ആകൃതിയിലുള്ളതാണ്. 7 സീറ്റർ എസ്‌യുവി കൺസെപ്റ്റ് വിഷൻ കാർ സ്‌കോഡയുടെ പുതിയ ലോഗോയും മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യലപംയും ഉൾപ്പെടെ നിരവധി കാര്യങ്ങൾ പ്രദർശിപ്പിക്കുന്നു.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

ഈ ആശയത്തെ അടിസ്ഥാനമാക്കി 7 സീറ്റ് എസ്‌യുവി 2026-ഓടെ നിർമാണത്തിലേക്ക് പ്രവേശിക്കുമെന്നാണ് കമ്പനി പറയുന്നത്. പുതിയ 7-സീറ്റർ ഇവി എസ്‌യുവി സ്കോഡ കൊഡിയാകിന്റെ വൈദ്യുത ബദലായി ഫലപ്രദമായി പ്രവർത്തിക്കും.

600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

ഇനി സ്കോഡയുടെ ഇന്ത്യ പദ്ധതിയിലേക്ക് ഈ മോഡലിനെ പരിഗണിക്കുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ട ഒന്നാണ്. സ്‌കോഡ അടുത്തിടെ എന്യാക് iV എസ്‌യുവിയുടെ ഏതാനും യൂണിറ്റുകൾ ഇന്ത്യയിൽ പരീക്ഷണത്തിനായി ഇറക്കുമതി ചെയ്തിട്ടുണ്ട്. അടുത്ത വർഷം എപ്പോഴെങ്കിലും പൂർണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda vision 7s electric concept car unveiled with modern solid design language
Story first published: Wednesday, August 31, 2022, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X