നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

തങ്ങളുടെ ഏറ്റവും പുതിയ ചെറിയ ഇലക്ട്രിക് വാഹനമായ ഹോങ്‌ഗുവാങ് മിനി ഇവി ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലോകമെമ്പാടും വുലിംഗ് എന്ന് ചുരുക്കി വിളിക്കപ്പെടുന്ന ചൈനീസ് കാർ നിർമാതാക്കളായ ലിയുഷോ വുലിംഗ് ഓട്ടോമൊബൈൽ ഇൻഡസ്ട്രി കമ്പനി ലിമിറ്റഡ്.

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

ജക്കാർത്തയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച പുതിയ മിനി ഇവി കാർ ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗും ഒരു ഇലക്ട്രിക് പവർട്രെയിനും ഉള്ള ഒരു ചെറിയ വാഹനമാണ്. ഇതിനെ ഗ്ലോബൽ സ്മോൾ ഇലക്‌ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കമ്പനി നിർമിച്ചിരിക്കുന്നതും.

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ബെക്കാസിയിലുള്ള സികരംഗ് പ്ലാന്റിലാണ് വുളിംഗ് ഇവി നിർമിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ വുലിംഗ് ഇവിക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് മുൻവശമാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. വലിയ എയറോഡൈനാമിക് വിൻഡ്‌ഷീൽഡും ഒരു ചെറിയ ബോണറ്റും സഹിതം സിംഗിൾ-ബോക്‌സ് രൂപഘടനയാണ് വുലിംഗ് ഇവി അവതരിപ്പിക്കുന്നത്.

MOST READ: സ്പെയർ കീ എത്താൻ 6 മാസം! പുത്തൻ Hyundai ഉപഭോക്താക്കൾ ഇനി കാർകീ കൂടുതൽ ശ്രദ്ധിക്കണം

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

അതിൽ ഫുൾ-വീഡ്ത്ത് ലൈറ്റ് ബാറാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ലൈറ്റ് എ-പില്ലറിന്റെ അടിയിലായി സ്ഥാപിക്കുന്നതിനു പകരം ഡോറിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വിങ് മിററുകളിൽ ക്രോം സ്ട്രിപ്പുകൾ വഴി അതിമനോഹരമായി കൂട്ടിച്ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. അഞ്ച് ഡയമണ്ട് വുലിംഗ് ബാഡ്ജ് പോലെ ചാർജിംഗ് പോർട്ടും ഈ ബാറിന് താഴെയാണ് ഇടംപിടിച്ചിരിക്കുന്നത്.

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

മറുവശത്ത് സാധാരണ ഹെഡ്‌ലൈറ്റുകൾ ഫ്രണ്ട് ബമ്പറിന് സമീപം താഴത്തെ വശങ്ങളിലേക്ക് നീക്കി സ്ഥാപിച്ചിരിക്കുന്നതും കാണാം. വിആർ ഗ്ലാസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവിയുടെ മുൻവശം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മിനി ഇലക്ട്രിക് കാറിന്റെ ഡിസൈനർമാർ അവകാശപ്പെടുന്നു. മോഡലിന്റെ വശക്കാഴ്ച്ചയിലെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ ചെറിയ വീലുകളാണ്.

MOST READ: ഹൈബ്രിഡ് എഞ്ചിൻ, പുതിയ പ്ലാറ്റ്ഫോം; തലമുറ മാറ്റവുമായി Fortuner എസ്‌യുവി അടുത്ത വർഷം എത്തും

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

അത് കാറിന് ഒരു സൂപ്പർമാർക്കറ്റ് കാർട്ടിന്റെ ആകർഷണം നൽകുന്നു. വുലിംഗ് ഇവിയുടെ ഔപചാരിക അവതരണം മോഡലിന്റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നാൽ ഇതിന്റെ ചൈനീസ് പതിപ്പ് രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. അതിൽ ആദ്യത്തേത് 2,599 മില്ലീമീറ്റർ (102.3 ഇഞ്ച്) നീളമുള്ള രണ്ട് സീറ്റർ, 2,974 മില്ലീമീറ്റർ (117.1 ഇഞ്ച്) നീളമുള്ള നാല് സീറ്റർ മോഡലുകളാണ് ഉൾപ്പെടുന്നത്.

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

രണ്ടിലും 40 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള (30 kW / 40 PS) ഇലക്ട്രിക് മോട്ടോർ ഘടിപ്പിക്കും. വുലിംഗ് മിനി ഇവി നാനോ ഇലക്ട്രിക്കിനേക്കാൾ പ്രായോഗികമാണെന്നാണ് അനുമാനം.

MOST READ: പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

വുലിംഗ് മിനി ഇലക്ട്രിക് കാർ 30 kW (41 bhp) അല്ലെങ്കിൽ 50 kW (68 bhp) പവർ ഔട്ട്‌പുട്ടുകളിൽ ലഭ്യമാകുമെന്നാണ് ഇന്തോനേഷ്യൻ മാധ്യമങ്ങൾ നൽകുന്ന സൂചന.

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന GSEV പ്ലാറ്റ്‌ഫോം വുലിംഗിന്റെ അഭിപ്രായത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഡ്രൈവർ സഹായ സംവിധാനങ്ങൾ, പാർക്ക് അസിസ്റ്റ്, വോയ്‌സ് കൺട്രോൾ എന്നിവ കൈകാര്യം ചെയ്യാൻ കഴിയും. ഈ കഴിവുകളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ചെറിയുടെ പുതിയ QQ വുജി പ്രോ ശക്തമായ ഒരു എതിരാളിയാണെന്ന് കണക്കിലെടുക്കുമ്പോൾ അത് അപ്രതീക്ഷിതമല്ല.

MOST READ: പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

ഈ വാഹനത്തിന്റെ ആഗോള ലോഞ്ച് ഈ വർഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും സംഭവിക്കുകയെന്നാണ് ലഭിക്കുന്ന വാർത്തകൾ. മോഡൽ താമസിയാതെ ഇന്തോനേഷ്യയിൽ വാങ്ങാൻ ലഭ്യമാകും. നവംബറിൽ നടക്കുന്ന G20 ബാലി ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് ഇലക്ട്രിക് കാറിനെ ഇതിനോടകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്.

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ (സി‌പി‌സി‌എ) ഡാറ്റ പ്രകാരം ജനുവരിയിൽ വുലിംഗ് ഹോംഗ് ഗുവാങ് മിനി ഇവി 2021 ഡിസംബർ മാസത്തിൽ 50,561 യൂണിറ്റുകളുടെ അതിശയകരമായ വിൽപ്പന കണക്ക് റിപ്പോർട്ട് ചെയ്യുകയും പ്രതിവാർഷിക കണക്കിൽ 42.9 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നാനോയേക്കാൾ ചെറുത്, 40 bhp കരുത്തുമായി കുഞ്ഞൻ ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് Wuling

BYD ക്വിൻ, ടെസ്‌ല മോഡൽ 3 എന്നിവയെ മറികടന്ന് എക്കാലത്തെയും ഉയർന്ന പ്രതിമാസ റെക്കോർഡാണ് വിൽപ്പനയുടെ കാര്യത്തിൽ ഈ മിനി ഇലക്ട്രിക് കാർ സ്ഥാപിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Smaller than nano wuling ev unveiled in indonesia details
Story first published: Tuesday, June 7, 2022, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X