Just In
- 19 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
കുഞ്ഞൻ റാബിറ്റ് കാർ; റെട്രോ ക്യൂട്ട് ലുക്കിൽ പുത്തൻ Alto Lapin LC അവതരിപ്പിച്ച് Suzuki
ചെലവ് കുറഞ്ഞ ലോ ബജറ്റ് കാർ ഉപഭോക്താക്കൾക്കായി ജാപ്പനീസ് ഡൊമസ്റ്റിക് മാർക്കറ്റിൽ (JDM) നിന്നുള്ള കെയ് കാറുകളുടെ വിഭാഗം വളരെ ആകർഷകമായ ഒരു സ്പെയ്സാണ്.

വാഹനത്തിന്റെ അളവുകൾ, എഞ്ചിൻ ഡിസ്പ്ലേസ്മെന്റ്, പവർ ഔട്ട്പുട്ട് എന്നിവയ്‌ക്കായുള്ള കർശന നിയന്ത്രണങ്ങളുടെ ഫലമായി ജനനം കൊണ്ട ഈ കെയ് കാറുകൾ ജാപ്പനീസ് കാർ വിപണിയെ മാത്രം മനസ്സിൽ വച്ചാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഏറ്റവും പുതിയ 2023 സുസുക്കി ആൾട്ടോ ലാപിൻ ഈ സെഗ്മെന്റിലേക്കും ഒരു പുതിയ അഡീഷനാണ്. ഇത് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന മാരുതി സുസുക്കി ആൾട്ടോയെക്കാൾ കോംപാക്ടാണ്. സമീപ വർഷങ്ങളിൽ അതിന്റെ റെട്രോ ഡിസൈനിലൂടെ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്, പ്രത്യേകിച്ചും വനിത കാർ ഡ്രൈവർമാർക്കിടയിൽ.

ലാപിൻ എന്നാൽ ഫ്രഞ്ച് ഭാഷയിൽ മുയൽ (റാബിറ്റ്) എന്നാണ് അർത്ഥമാക്കുന്നത്, ആൾട്ടോ ലാപിൻ LC എന്നത് കാർട്ടൂണുകളിൽ നിന്നുള്ള ബണ്ണി റാബിറ്റ് പോലെ മനോഹരമാണ്. ഇത് റെട്രോ, മോഡേൺ ടച്ചുകൾക്കിടയിൽ ശരിയായ സന്തുലിതാവസ്ഥ കൈവരിക്കുകയും ജപ്പാനിലെ കെയ് കാർ വിഭാഗത്തിൽ നന്നായി ഫിറ്റാവുകയും ചെയ്യുന്നു.

രൂപകൽപ്പനയുടെ കാര്യത്തിൽ, ലാപിൻ LC -ക്ക് ഒരു ചെറിയ ഗ്രില്ല് ലഭിക്കുന്നു, അതിന് ഒരു ഓപ്പൺ ശൈലിയും ഒരു റെട്രോ ടച്ചിനായി ക്രോം ആക്‌സന്റുകളും ഡീറ്റെയിലിംഗുകളും ലഭിക്കുന്നു. ഗ്രില്ലിന് മുകളിൽ, ഇതിന് റെട്രോ അപ്പീലിനായി ഒരു സ്ലിറ്റ് ലഭിക്കുന്നു, ഇത് എയർ ഇൻടേക്ക് ഡബിളാക്കുന്നു. എന്നാൽ പ്രൊജക്ടർ സജ്ജീകരണമുള്ള റൗണ്ട് ഹെഡ്‌ലൈറ്റുകളും ഗ്രില്ലിന് താഴെയുള്ള ഓഫ്‌സെറ്റ് ലൈസൻസ് പ്ലേറ്റും ആണ് ചെറു കാറിന്റെ ഫ്രണ്ട് ഫാസിയയിലെ പ്രധാന ആകർഷണം.

സൈഡിൽ നിന്ന് നോക്കിയാൽ, 2023 സുസുക്കി ആൾട്ടോ ലാപിൻ LC യഥാർത്ഥ മിനി കാറുകളെ ഓർമ്മിപ്പിക്കുന്നു, ബിഎംഡബ്ല്യു നിർമ്മിച്ച ഇപ്പോഴത്തെ മിനി കാറുകളേക്കാൾ പഴയ മിനി മോഡലുകളോട് ഇവ കൂടുതൽ സാമ്യമുള്ളതാണ്.

ചെറു കാറിന് വെള്ള നിറത്തിൽ ഫിനിഷ് ചെയ്ത ഒരു സെറ്റ് സ്റ്റീൽ വീലുകളും കാറിന്റെ ബോഡിയിൽ ഉടനീളം അടിയിലായി പ്രവർത്തിക്കുന്ന സൂക്ഷ്മമായ ബോഡി ക്ലാഡിംഗ് ലഭിക്കുകയും ചെയ്യുന്നു. യൂറോപ്യൻ ഉപഭോക്താക്കളെ തീർച്ചയായും ആകർഷിക്കുന്ന, സൂക്ഷ്മമായ ഷോൾഡർ ലൈനും ഇതിന് ലഭിക്കുന്നു. പിൻഭാഗത്ത് ലാപിൻ LC -ക്ക് മുൻതലമുറയിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും ലഭിക്കില്ല.

2023 സുസുക്കി ആൾട്ടോ ലാപിൻ LC -ക്ക് പഴയ തലമുറ ലാപിൻ പോലെയുള്ള ഇന്റീരിയർ ലേയൗട്ട് ലഭിക്കുന്നു, എന്നാൽ ചില സ്പെഷ്യൽ ടച്ചുകൾ നിർമ്മാതാക്കൾ. ചോക്ലേറ്റ് ഷേഡിൽ പൂർത്തിയാക്കിയ ബ്രൗൺ പ്ലെയ്ഡ് ഫാബ്രിക്, ഫോക്സ് ലെതർ എന്നിവയുടെ മിശ്രിതമായ ഒരു പുതിയ അപ്ഹോൾസ്റ്ററി ഇതിന് ലഭിക്കുന്നു.

ഹെഡ്‌ലൈനർ ഇപ്പോൾ ബീജ് നിറത്തിലാണ് വരുന്നത്, കൂടാതെ ചില ഡോർ പാഡ് ട്രിമുകളും ബീജ് നിറത്തിലാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഡാഷ്‌ബോർഡ് വളരെ ക്ലീനായി പ്ലേസ് ചെയ്തിരിക്കുന്നു, അത് കുറിച്ച് റെട്രോ വൈബ് പരത്തുന്നു. ലാപിൻ LC -ൽ ഡാഷിന്റെ താഴത്തെ ഭാഗം വുഡ് ഇഫക്റ്റ് അല്ലെങ്കിൽ ഡാർക്ക് ഗ്രേ പേൾ ഷേഡ് ഓപ്ഷനുകൾ ഉപയോഗിച്ച് ലഭിക്കും.

ഒരു സെൻട്രൽ ടണലിന് പകരം മുൻവശത്തെ യാത്രക്കാർക്ക് വളരെ വിശാലമായി സ്പെയ്സ് സ്വതന്ത്രമാക്കുന്ന ഗിയർ സെലക്ടറും ഡാഷ്‌ബോർഡിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്നു. നാല് പേർക്ക് ന്യായമായ സൗകര്യത്തിൽ ഇതിൽ ഇരിക്കാൻ കഴിയുമെന്ന് തോന്നുന്നു. അഞ്ച് പേർ എന്നത് കെയ് കാറുകളെ സംബന്ധിച്ചിടത്തോടളം ഒരു ബുദ്ധിട്ടമാണ്.

ലാപിൻ LC ഇപ്പോൾ ജപ്പാനിൽ മാത്രമുള്ള ആൾട്ടോ ലാപിന്റെ പ്രീമിയം വേരിയന്റ് പോലെയാണ്. 2023 സുസുക്കി ആൾട്ടോ ലാപിൻ LC -ക്ക് 660 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 63 bhp കരുത്തേകുന്നു, ഒപ്പം CVT ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. ഇത് ഒരു FWD ആണെങ്കിലും ഇതിന് AWD ഓപ്ഷനും ലഭിക്കുന്നു.

ആൾട്ടോ ലാപിൻ LC-യുടെ വില 14,09,100 യെൻ (ഏകദേശം 8.08 ലക്ഷം രൂപ) മുതൽ ആരംഭിച്ച് 16,46,700 യെൻ (ഏകദേശം 9.44 ലക്ഷം രൂപ) വരെ പോകുന്നു. ഇന്ത്യയിൽ ഇതുപോലുള്ള കാറുകൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ പകരം, എസ്-പ്രസ്സോ പോലെയുള്ള കാറുകൾ വിൽക്കാൻ സുസുക്കി താൽപ്പര്യപ്പെടുന്നു.