Just In
- 20 min ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 28 min ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 1 hr ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- Movies
അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍
- News
ഗോതമ്പിന് പിന്നാലെ പഞ്ചസാരയുടെ കയറ്റുമതിയിലും രാജ്യത്ത് നിയന്ത്രണം
- Finance
റെയില്‍വേയില്‍ നിന്നും വമ്പന്‍ ഓര്‍ഡര്‍ കിട്ടി; 'കൂകിപ്പാഞ്ഞ്' ഈ കുഞ്ഞന്‍ കമ്പനി! 12% ഉയര്‍ച്ച
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
- Travel
മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!
- Sports
IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
വിൽപ്പനയുടെ കാര്യത്തിൽ MG Hector എസ്യുവികളെ മറികടന്ന് Tata Harrier, Safari മോഡലുകൾ
എസ്യുവി വിപണിയിൽ മുമ്പെങ്ങുമില്ലാത്ത അത്ര മത്സരമാണ് നടക്കുന്നത്. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളെ തന്നെ പലതാക്കി വിഭജിച്ച് പല പല സെഗ്മെന്റുണ്ടാക്കി കമ്പനികൾ നേട്ടം കൊയ്യുന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ മിഡ്-സൈസ് എസ്യുവി ശ്രേണിക്ക് കൂടുതൽ ജനപ്രീതിയാണ് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിൽ മൂന്നുവരി 7 സീറ്റർ മോഡലുകൾക്ക് സ്വന്തമാക്കാനായതും മികച്ച നേട്ടങ്ങളാണ്. ഈ വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളാണ് എംജി ഹെക്ടർ, ഹെക്ടർ പ്ലസ്, ടാറ്റ ഹാരിയർ, സഫാരി എന്നിവ.

ഇരു ബ്രാൻഡുകളും തമ്മിലാണ് ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ മത്സരവും നടക്കുന്നത്. കഴിഞ്ഞ 3 വർഷത്തെ വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ ഹാരിയറിനെയും സഫാരിയെയും എംജി ഹെക്ടർ ഹെക്ടർ പ്ലസ് എന്നിവയുമായി ഒന്നു താരതമ്യം ചെയ്തു നോക്കിയാലോ?

ഇന്ത്യൻ വിപണിയിൽ ആദ്യം ലോഞ്ച് ചെയ്തത് ഹാരിയറായിരുന്നു. 2019 ജനുവരിയിലായിരുന്നു ലാൻഡ് റോവറിന്റെ പൈതൃകത്തിൽ ടാറ്റ മോഡലിന് രൂപംകൊടുത്തത്. തുടർന്ന് 2020-ൽ ഇതിന് മുഖം മിനുക്കി. എംജി ഹെക്ടർ 2019 ജൂലൈയിൽ സെഗ്മെന്റിൽ പ്രവേശിച്ചപ്പോൾ ടാറ്റ സഫാരി 2021 ഫെബ്രുവരിയിൽ ഏറ്റവും പുതിയ മോഡലുമായി മാറി.

2019 കലണ്ടർ വർഷത്തിലെ വിൽപ്പനയിൽ തന്നെ താരതമ്യം തുടങ്ങാം. ആ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആദ്യ 6 മാസങ്ങളിൽ ടാറ്റ ഹാരിയർ വിൽപ്പന ശരാശരി 1,500 യൂണിറ്റായിരുന്നു. ആ സമയത്ത് എംജി മോട്ടോർസ് നമ്മുടെ വിപണിയിൽ രംഗപ്രവേശനം ചെയ്തിട്ടില്ലായിരുന്നതിനാൽ മത്സരം താരതമ്യേന കുറവായിരുന്നു.

2019 ജൂലൈയിൽ എംജി ഹെക്ടറിന്റെ സമാരംഭത്തിന് തൊട്ടുപിന്നാലെ ഹാരിയറിന്റെ വിൽപ്പന ഗണ്യമായി കുറയാൻ തുടങ്ങി. എന്നിരുന്നാലും ഹാരിയർ വിൽപ്പന 15,227 യൂണിറ്റിന് തുല്യമായി 2019-ൽ അവസാനിച്ചു. ഹെക്ടർ വിൽപ്പന 15,930 യൂണിറ്റുമായിരുന്നു. അതായത് ടാറ്റ എസ്യുവിയേക്കാൾ 703 യൂണിറ്റ് കുറവായിരുന്നുവെന്ന് സാരം.

കണക്കു ശ്രദ്ധിച്ചാൽ വെറും ആറു മാസത്തിനുള്ളിൽ എംജി വമ്പൻ ഹിറ്റായെന്നു മനസിലാകും. 2020 കലണ്ടർ വർഷത്തിൽ ടാറ്റ ഹാരിയർ വിൽപ്പന എംജി ഹെക്ടർ, ഹെക്ടർ പ്ലസിനേക്കാൾ വളരെ കുറവായി. വർഷത്തിലെ ഓരോ മാസവും ബ്രിട്ടീഷ് ബ്രാൻഡിന്റെ ആധിപത്യം പ്രകടമായിരുന്നു. ആ വർഷത്തിന്റെ ആദ്യ 7 മാസങ്ങളിൽ ഹാരിയർ 1,000 യൂണിറ്റ് ശ്രേണിയിൽ വിൽപന ആരംഭിച്ചു.

എന്നാൽ ജൂലൈയ്ക്ക് ശേഷം ടാറ്റ എസ്യുവിയുടെ വിൽപ്പന മെച്ചപ്പെട്ട് 2020-ൽ ഹാരിയറിന്റെ മൊത്തം 14,071 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചു. എന്നാൽ അതേസമയം 25,935 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സെഗ്മെന്റിൽ വ്യക്തമായ ആധിപത്യമാണ് എംജി മോട്ടോർസ് സ്വന്തമാക്കികൊണ്ടിരുന്നത്.

എംജി ഹെക്ടർ, ഹെക്ടർ പ്ലസിന്റെ 3,003 യൂണിറ്റുകളെ അപേക്ഷിച്ച് 2,443 യൂണിറ്റ് ഹാരിയർ വിറ്റഴിച്ചാണ് 2021 കലണ്ടർ വർഷം ആരംഭിച്ചത്. 2021 ഫെബ്രുവരി 22 നാണ് ടാറ്റ സഫാരി അവതരിപ്പിച്ചത്. ടാറ്റ മോട്ടോർസിന്റെ വഴിത്തിരിവായ തീരുമാനമായിരുന്നു ഇത്. ആ മാസം മുതൽ ഹാരിയറിന്റെയും സഫാരിയുടെയും സംയോജിത വിൽപ്പന എംജി ഹെക്ടർ/ഹെക്ടർ പ്ലസിനേക്കാൾ മികച്ച രീതിയിൽ മുന്നോട്ടു പോയി.

മിഡ്-സൈസ് എസ്യുവി വിഭാഗത്തിലെ രണ്ട് എതിരാളികൾ 2021 കലണ്ടർ വർഷം അവസാനിപ്പിച്ചത് ടാറ്റ ഹാരിയർ (28,038 യൂണിറ്റുകൾ), സഫാരി വിൽപ്പന (18,358 യൂണിറ്റുകൾ) എന്നിവയിൽ നിന്ന് 46,396 യൂണിറ്റുകളോടെയാണ്. ഈ വർഷം എംജി മോട്ടോർസിന്റെ എസ്യുവികളുടെ സംയോജിത വിൽപ്പന 32,231 യൂണിറ്റുകളിൽ ഒതുങ്ങുകയായിരുന്നു.

ഏകദേശം 14,165 യൂണിറ്റ് വിൽപ്പനയുടെ മേൽകൈയാണ് പോയ വർഷം ടാറ്റ മോട്ടോർസ് വിപണിയിൽ നിന്നും നേടിയെടുത്തത്. 2021 ഒക്ടോബർ ടാറ്റ ഹാരിയറിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരുന്നു. കാരണം ആ മാസം മുതലാണ് വാഹനത്തിനായുള്ള വിൽപ്പന 3,097 യൂണിറ്റായി ഉയർന്നത്.

ടാറ്റ ഹാരിയർ (53,336 യൂണിറ്റുകൾ), സഫാരി (18,358 യൂണിറ്റുകൾ) എന്നിവയുടെ മൊത്തം 75,694 യൂണിറ്റുകൾ കഴിഞ്ഞ മൂന്നു വർഷമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അതേസമയം എംജി ഹെക്ടർ, ഹെക്ടർ പ്ലസിന്റെ മൊത്തം 74,096 യൂണിറ്റുകളുമാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയിരിക്കുന്നതും. അതായത് 1,598 യൂണിറ്റുകളുടെ മേൽകൈയാണ് ടാറ്റ മോഡലുകൾക്ക് നിലവിലുള്ളത്.

ടാറ്റ ഹാരിയർ ഇന്ത്യയിൽ മൂന്നു വർഷം പൂർത്തിയാക്കിയ നേട്ടവും സ്വന്തമാക്കി മുന്നേറുകയാണ്. ഓരോ എതിരാളികളും ജനപ്രിയ മിഡ്-സൈസ് എസ്യുവികളുടെ മൂന്ന്-വരി പതിപ്പുകളാണെങ്കിലും ടാറ്റ ഹാരിയർ എംജി ഹെക്ടറിനെ ഏറ്റെടുക്കുമ്പോൾ പുതിയ സഫാരി എംജി ഹെക്ടർ പ്ലസുമായാണ് മത്സരം.

എംജി മോട്ടോർസിനേക്കാൾ ഒരു പടി മുന്നിലാണ് ടാറ്റ എസ്യുവികളുടെ വില എന്നതും ശ്രദ്ധേയമാണ്. ഹാരിയറിന് 14.50 ലക്ഷം മുതൽ 21.35 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം ടാറ്റ സഫാരിയുടെ വില 15.00 ലക്ഷത്തിൽ നിന്നും ആരംഭിച്ച് 23.20 ലക്ഷം രൂപയായി ഉയരുകയും ചെയ്യും.

അതേസമയം എംജി ഹെക്ടറിന് 13.95 ലക്ഷം മുതൽ 19.91 ലക്ഷം രൂപ വരെയും ഹെക്ടർ പ്ലസിന് 15.95 മുതൽ 20.50 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടാറ്റ ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ നൽകുന്നില്ല എന്നത് വലിയൊരു പോരായ്മയാണ്. അതേസമയം എംജി അതത് എസ്യുവികളിൽ ഒരു ഓട്ടോമാറ്റിക് ഡീസൽ വേരിയന്റ് വാഗ്ദാനം ചെയ്യുന്നില്ലെന്നതും പിന്നോട്ടുവലിക്കുന്നുണ്ട്.