Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

പുതിയ XZS വേരിയന്റിനൊപ്പം ടാറ്റ മോട്ടോർസ് ഹാരിയർ എസ്‌യുവി മോഡൽ ലൈനപ്പ് നിശബ്ദമായി വിപുലീകരിച്ചു. XZ -നും റേഞ്ച്-ടോപ്പിംഗ് XZ+ ട്രിമ്മുകൾക്കും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

പുതിയ ടാറ്റ ഹാരിയർ XZS -ന് 20 ലക്ഷം രൂപയും XZS ഡ്യുവൽ ടോൺ, XZAS ഡ്യുവൽ ടോൺ വേരിയന്റുകൾക്ക് യഥാക്രമം 20.20 ലക്ഷം രൂപയും 21.50 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

XZS, XZAS ഡാർക്ക് എഡിഷൻ യഥാക്രമം 20.30 ലക്ഷം രൂപയ്ക്കും 21.60 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു, അതേസമയം XZAS വേരിയന്റിന് 21.30 ലക്ഷം രൂപ വിലയുണ്ട്. മേൽപ്പറഞ്ഞ എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം ആണ്.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

XZ -നെ അപേക്ഷിച്ച്, പുതിയ ടാറ്റ ഹാരിയർ XZS വേരിയന്റിന് ഏകദേശം 1.25 ലക്ഷം രൂപ - 1.30 ലക്ഷം രൂപ വില കൂടുതലാണ്. എന്നാൽ ടോപ്പ് എൻഡ് XZ+ ട്രിമ്മിനെ അപേക്ഷിച്ച് ഇത് ഏകദേശം 35,000 രൂപ കുറവാണ്.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

ടാറ്റ ഹാരിയർ XZS വിലകൾ

Variant Price
XZS ₹20.00 Lakh
XZAS DT ₹20.20 Lakh
XZS Dark Edition ₹20.30 Lakh
XZAS DT ₹21.50 Lakh
XZAS Dark Edition ₹21.60 Lakh
XZAS ₹21.30 Lakh
Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

ഫീച്ചർ ഫ്രണ്ടിൽ, പുതിയ ഹാരിയർ XZS ട്രിം 17-ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഒരു പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ട്, ഓട്ടോ ഡിമ്മിംഗ് IRVM എന്നിവ വാഗ്ദാനം ചെയ്യുന്നു.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

എന്നിരുന്നാലും, XZ+ -മായി താരതമ്യപ്പെടുത്തുമ്പോൾ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും വായുസഞ്ചാരമുള്ള ഫ്രണ്ട് സീറ്റുകളും ഇത് നഷ്‌ടപ്പെടുത്തുന്നു.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

സെനോൺ HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പിൻ പാർക്കിംഗ് ക്യാമറ, ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് എസി, വൈപ്പറുകൾ, ഹെഡ്‌ലാമ്പുകൾ എന്നിവയും വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

പ്രധാന സവിശേഷതകൾ

• സെനോൺ HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

• 17-ഇഞ്ച് ഡ്യുവൽ-ടോൺ അലോയികൾ

• 6-തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

• പനോരമിക് സൺറൂഫ്

• ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ട്

• ഓട്ടോ ഡിമ്മിംഗ് IRVM

• 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം

• 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

• വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ

• പിൻ പാർക്കിംഗ് ക്യാമറ

• 6 എയർബാഗുകൾ

• ഓട്ടോമാറ്റിക് എസി, വൈപ്പറുകൾ, ഹെഡ്‌ലാമ്പുകൾ

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

ഇതിന്റെ എൻജിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ടാറ്റ ഹാരിയർ XZS വേരിയന്റിൽ 2.0 ലിറ്റർ ഡീസൽ മോട്ടോറാണ് വരുന്നത്. ഇത് 170 PS പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് എസ്‌യുവി വരുന്നത്. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഹാരിയർ മോഡൽ ലൈനപ്പിൽ മിഡ്-ലൈഫ് അപ്‌ഡേറ്റോടെ കമ്പനി പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കും.

Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), 360 ഡിഗ്രി ക്യാമറ, അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

Most Read Articles

Malayalam
English summary
Tata introduced new xzs variant for harrier suv at rs 20 lakhs
Story first published: Tuesday, May 17, 2022, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X