Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിനെ ഇളക്കി മറിച്ച മോഡലാണ് ടാറ്റ പഞ്ച്. വിപണിയിൽ എത്തിയതിനു ശേഷം പ്രതിമാസം 10,000 യൂണിറ്റുകളിലധികം നിരത്തിലെത്തിക്കാനും ടാറ്റ മോട്ടോർസിന് സാധിച്ചിരുന്നു.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

നെക്‌സോണിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ടാറ്റ കാറായി ഇത് മാറിക്കഴിഞ്ഞു. ഇതിനിടയിൽ മൈക്രോ എസ്‌യുവിയുടെ ഒരു സ്പെഷ്യൽ കാസിരം എഡിഷനും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോൺസർമാരായി എത്തിയ ടാറ്റ മോട്ടോർസ് പഞ്ച് കാസിരംഗ എഡിഷൻ എന്ന പേരിൽ ഒരു മോഡൽ ലേലം ചെയ്യാനും തീരുമാനിച്ചിരുന്നു. 2022 മെയ് 1 മുതൽ 3 വരെ നടന്ന ടാറ്റ പഞ്ച് കാസിരംഗ എഡിഷന്റെ ലേല ജേതാവിനെ കമ്പനിയിപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

MOST READ: ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സൈഡ് ലൈനിലാണ് ലേലം നടന്നത്. പഞ്ച് കാസിരംഗ എഡിഷന് 9.49 ലക്ഷം രൂപയായിരുന്നു പ്രാരംഭ ലേല തുക. ഓൺലൈനിലൂടെയാണ് ലേലം കമ്പനി നടത്തിയത്. തുടർന്ന് പൂനെയിൽ നിന്നുള്ള അമീൻ ഖാൻ എന്ന വ്യക്തിയാണ് വാഹനത്തിനായി ഏറ്റവും കൂടുതൽ ലേല തുക വിളിച്ച് പഞ്ചിന്റെ ഈ സ്പെഷ്യൽ കാസിരംഗ എഡിഷൻ സ്വന്തമാക്കിയിരിക്കുന്നത്.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

കൂടാതെ രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത എന്ന നിലയിൽ ടാറ്റ മോട്ടോർസ് ഈ ലേലത്തിൽ നിന്നുള്ള വരുമാനം അസമിലെ കാസിരംഗ നാഷണൽ പാർക്കിലെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി നൽകും. മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് വാഹനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

കാറിന് പുറമേ മുംബൈയിൽ നടക്കുന്ന ടാറ്റ ഐപിഎൽ ലീഗ് മത്സരത്തിനുള്ള ടിക്കറ്റുകളും അഹമ്മദാബാദിൽ നടക്കുന്ന ടാറ്റ ഐപിഎൽ ഫൈനൽ മത്സരങ്ങളിലേക്കുള്ള രണ്ട് ടിക്കറ്റുകളും ഖാന് ലഭിച്ചു.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

എല്ലാ ടാറ്റ ഐപിഎൽ ടീമുകളുടെയും ക്യാപ്റ്റൻമാർ ഒപ്പിട്ട ഒരു യുണീക് റിനോ ഫലകവും ടാറ്റ പഞ്ച് കാസിരംഗ ആക്സസറികളും തന്റെ പുതിയ കാറിന് ഒപ്പം മനോഹരമായ കാസിരംഗ നാഷണൽ പാർക്കിലേക്ക് നാലുപേർക്ക് ഉന്മേഷദായകവും എല്ലാ ചെലവും നൽകിയുള്ള യാത്രയും പഞ്ച് ലേലം വിളിച്ച് സ്വന്തമാക്കിയ വ്യക്തിക്ക് ലഭ്യമാവും.

MOST READ: ജൂൺ മാസം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന പുത്തൻ മോഡലുകൾ

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

എസ്‌യുവി സെഗ്‌മെന്റിലെ നേതൃസ്ഥാനം ആഘോഷിക്കുന്ന ടാറ്റ മോട്ടോർസ് ഈ വർഷം ആദ്യം 'എസ്‌യുവികളുടെ അൺടേംഡ് കാസിരംഗ എഡിഷൻ' അവതരിപ്പിക്കുകയും ചെയ്‌തു. ഇത് ഇന്ത്യയുടെ സമ്പന്നമായ ഭൂമിശാസ്ത്രപരവും ജൈവപരവുമായ വൈവിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കമ്പനി നിർമിച്ചെടുത്തിരിക്കുന്നത്.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

ചടുലതയ്ക്കും ശക്തിക്കും ലോകമെമ്പാടും അറിയപ്പെടുന്ന കാസിരംഗ - ദി ഗ്രേറ്റ് ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ പ്രതീകമാണ് കാസിരംഗ എഡിഷൻ. ഈ ശ്രേണി ടാറ്റ മോട്ടോർസിൽ നിന്നുള്ള ഒറിജിനൽ എസ്‌യുവി ലൈനപ്പിന്റെ 'ഗോ-എനിവെയർ' ഡിഎൻഎയെ ശക്തിപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.

MOST READ: നമ്മൾ മാത്രമല്ല XUV700 -ന്റെ ഡെലിവറിയ്ക്കായി ആനന്ദ് മഹീന്ദ്ര വരേയും വേറ്റിംഗ് ലിസ്റ്റിൽ

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

മൈക്രോ എസ്‌യുവിയുടെ ടോപ്പ് എൻഡ് 'ക്രിയേറ്റീവ്' വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പഞ്ചിന്റെ കാസിരംഗ എഡിഷൻ അണിഞ്ഞൊരുങ്ങുന്നത്. 'മെറ്റിയർ ബ്രോൺസ്' കളർ ഓപ്ഷനിലാണ് ഇത് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ ഡിസൈനിൽ പ്രകടമായ വ്യത്യാസങ്ങളൊന്നും ഇല്ല.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

പഞ്ചിന്റെ കാസിരംഗ എഡിഷനിൽ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ തുടങ്ങിയ സവിശേഷതകളെല്ലാം കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

ഐആർഎ കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും ഓപ്‌ഷണൽ ആക്സസറിയായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയാണ് ടാറ്റ പഞ്ചിലെ പ്രധാന സുരക്ഷാ സവിശേഷതകൾ.

Punch കാസിരംഗ എഡിഷന്റെ ലേലം പൂർത്തിയായി, വിജയിയെ പ്രഖ്യാപിച്ച് Tata Motors

1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ് പഞ്ചിന് തുടിപ്പേകുന്നത്. ഇത് ആൾട്രോസ്, ടിയാഗോ, ടിഗോർ എന്നിവയിൽ നിന്നും കടമെടുത്ത അതേ യൂണിറ്റാണ്. ഇതിന് 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുണ്ട്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles
https://malayalam.drivespark.com/off-beat/anand-mahindra-also-in-waiting-period-queue-to-get-a-xuv700-delivered-025855.html?utm_medium=Desktop&utm_source=DS-ML&utm_campaign=Deep-Links

Malayalam
English summary
Tata motors announced the auction winner of punch kaziranga edition
Story first published: Monday, May 23, 2022, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X