ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഉപഭോക്തൃ ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍ഡായ ടാറ്റ മോട്ടോര്‍സ്. എല്ലാ ടാറ്റ കാറുകളും എസ്‌യുവികളും അതത് സെഗ്മെന്റുകളില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യത്തെ മികച്ച മൂന്ന് വിപണികളില്‍ ഒന്നാണ് കേരളം.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഓണാഘോഷം പ്രമാണിച്ച് കമ്പനി 60,000 രൂപ വരെ ആകര്‍ഷകമായ ഓഫറുകളാണ് തെരഞ്ഞെടുത്ത മോഡലുകളില്‍ നല്‍കുന്നത്. ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന ഡെലിവറി വാഗ്ദാനം ചെയ്യുന്നു.

Models Benefit Upto
Harrier ₹60,000
Safari ₹60,000
Altroz ₹25,000
Tiago ₹25,000
Tigor ₹20,000
ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ടാറ്റ മോട്ടോര്‍സ് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ഫിനാന്‍ഷ്യര്‍മാരുമായും ചേര്‍ന്ന് ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികള്‍ക്കായി - റോഡ് ഫിനാന്‍സില്‍ 95 ശതമാനം വരെ, സാലറി തെളിയിക്കാത്ത ഉപഭോക്താക്കള്‍ക്ക് 7 വര്‍ഷത്തെ ലോണ്‍ കാലാവധി നല്‍കുകയും ചെയ്യുന്നു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

''തങ്ങളുടെ വളര്‍ച്ചാ കഥ നിലനിര്‍ത്താന്‍ ധാരാളം അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ കേരളം തങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണെന്നായിരുന്നു വിപണിയിലെ തങ്ങളുടെ പദ്ധതികള്‍ എടുത്തുകാണിച്ചുകൊണ്ട്, ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞത്.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ എല്ലാ ശ്രമങ്ങളും ഉപഭോക്തൃ നിലനിര്‍ത്തല്‍ നിരക്ക് 72 ശതമാനത്തില്‍ പരം, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കലാശിച്ചു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഞങ്ങള്‍ ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട 'ന്യൂ ഫോര്‍ എവര്‍' ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ ആനന്ദം സൃഷ്ടിക്കുന്നത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഓണത്തിന്റെ ഈ അവസരത്തില്‍ തങ്ങളോടൊപ്പം ഒരു പുതിയ യാത്ര ആരംഭിക്കുന്ന ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നുവെന്നും രാജന്‍ അംബ കൂട്ടിച്ചേര്‍ത്തു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഹാച്ച്ബാക്ക്, എസ്‌യുവികള്‍ എന്നിവയുടെ വലിയ വിപണിയാണ് കേരളം, ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി നന്നായി പ്രതിധ്വനിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപവിഭാഗങ്ങളില്‍ തങ്ങളുടെ നേതൃത്വം സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ടിയാഗോ, പഞ്ച്, നെക്സോണ്‍ തുടങ്ങിയ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആദ്യ 10 കാറുകളില്‍ ഉള്‍പ്പെടുന്നു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഉത്സവ സീസണ്‍ സംസ്ഥാനത്തെ തങ്ങളുടെ വില്‍പ്പന പ്രകടനത്തെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും, കൂടാതെ ഈ മേഖലയില്‍ 2022 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 40 ശതമാനത്തില്‍ അധിക വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രാജന്‍ അംബ പറഞ്ഞു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ടാറ്റ മോട്ടോര്‍സിന് കേരളം നിര്‍ണായകമാണ്, കഴിഞ്ഞ വര്‍ഷം, വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിപണിയായി സംസ്ഥാനം ഉയര്‍ന്നുവന്നിരുന്നു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ തങ്ങളുടെ പുതിയ ഫോര്‍ എവര്‍ ശ്രേണിയിലുള്ള കാറുകളും എസ്‌യുവികളും എളുപ്പത്തില്‍ ആക്സസ് ചെയ്യുന്നതിനായി, കമ്പനി കഴിഞ്ഞ വര്‍ഷം അതിന്റെ വില്‍പ്പന ശൃംഖല 100 ഔട്ട്ലെറ്റുകളായി ഇരട്ടിയാക്കിയിരുന്നു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

മാത്രമല്ല, സേവന കേന്ദ്രങ്ങള്‍ 51 സ്റ്റേഷനുകളായി വര്‍ധിപ്പിച്ചു. ടാറ്റ മോട്ടോര്‍സ് ആഫ്റ്റര്‍സെയില്‍ രംഗത്ത് സ്ഥിരമായി നവീകരിക്കുന്നു, കൂടാതെ അടുത്തിടെ സംസ്ഥാനത്തുടനീളം ആരംഭിച്ച 18 EzServe യൂണിറ്റുകള്‍ക്കൊപ്പം, ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് ഇരുചക്രവാഹന അധിഷ്ഠിത ദ്രുത പ്രതികരണ സേവനവും ഇപ്പോള്‍ നല്‍കുന്നുണ്ട്.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

വിവിധ ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ച് ആഭ്യന്തര വില്‍പ്പന വര്‍ധിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ ശ്രമം. കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പന 81,790 യൂണിറ്റായിരുന്നു. 2021 ജൂലൈയില്‍ വിറ്റ 54,119 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 51 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നത്.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

പാസഞ്ചര്‍ ICE, ഇവികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. 2022 ജൂണില്‍ വിറ്റ 45,197 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 51 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയ്ക്ക് പുറമേ, ഇത് 5.11 ശതമാനത്തിന്റെ പ്രതിമാസ വളര്‍ച്ചയാണ് കാണിക്കുന്നത്.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ടാറ്റ മോട്ടോറിന്റെ മൊത്തം ആഭ്യന്തര വില്‍പ്പന 2022 ജൂലൈയില്‍ 52 ശതമാനം വര്‍ധിച്ച് 78,978 യൂണിറ്റിലെത്തി. 2021 ജൂലൈയില്‍ വിറ്റ 51,981 യൂണിറ്റിനേക്കാള്‍ 26,997 യൂണിറ്റ് വോളിയം വളര്‍ച്ചയാണിത്. ഈ ആഭ്യന്തര വില്‍പ്പനയ്ക്ക് കീഴില്‍ കമ്പനിയുടെ പാസഞ്ചര്‍ വാഹന വിഭാഗം ആഭ്യന്തര വിപണിയില്‍ 57 ശതമാനം വളര്‍ച്ച നേടി. 2021 ജൂലൈയില്‍ 30,187 യൂണിറ്റായിരുന്ന വില്‍പ്പന 2022 ജൂലൈയില്‍ 47,505 യൂണിറ്റായി ഉയര്‍ന്നു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

2021 ജൂലൈയില്‍ വിറ്റ 29,581 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം ICE വാഹന വില്‍പ്പനയില്‍ 47 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 43,483 യൂണിറ്റായി. 2021 ജൂലൈയില്‍ വിറ്റ 604 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ശതമാനം.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

2022 ജൂലൈയില്‍, ഒരു സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് വഴി നിലവിലുള്ള നെക്‌സോണ്‍ EV ഉടമകള്‍ക്ക് പുതിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന നെക്‌സോണ്‍ പ്രൈമിനെ ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചിരുന്നു. ഈ മികച്ച വില്‍പ്പനയിലൂടെ ടാറ്റ മോട്ടോര്‍സ് 2022 ജൂലൈയില്‍ നിരവധി റെക്കോര്‍ഡുകള്‍ നേടുകയും ചെയ്തു.

ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന വളര്‍ച്ചയാണിത്, ഇത് 57 ശതമാനം വര്‍ധിച്ച് 47,505 യൂണിറ്റായി. ടാറ്റ സിഎന്‍ജി കാര്‍ വില്‍പ്പന 2022 ജൂലൈയില്‍ 5,293 യൂണിറ്റായിരുന്നു, അതേസമയം ഇലക്ട്രിക് വാഹന പ്രതിമാസ വില്‍പ്പന 4,022 യൂണിറ്റായിരുന്നു.

Most Read Articles

Malayalam
English summary
Tata motors announces attractive offers ahead of onam for kerala customers read here to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X