2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

ടാറ്റ മോട്ടോർസ് തങ്ങളുടെ ആഭ്യന്തര പാസഞ്ചർ വാഹന നിരയിലുടനീളം നേരിയ വില വർധന പ്രഖ്യാപിച്ചു. പുതുക്കിയ വിലകൾ 2022 ജനുവരി 19 മുതൽ പ്രാബല്യത്തിൽ വരും എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

വേരിയന്റുകളുടെയും മോഡലുകളുടെയും അടിസ്ഥാനത്തിൽ ആഭ്യന്തര വാഹന ഭീമൻ ശരാശരി 0.9 ശതമാനം വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. കൂടാതെ ഉപഭോക്തൃ ഫീഡ്‌ബാക്കിന് മറുപടിയായി ടാറ്റ മോട്ടോർസ് തെരഞ്ഞെടുത്ത വേരിയന്റുകളിൽ 10,000 രൂപ വരെ വില കുറച്ചിട്ടുണ്ട്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

കഴിഞ്ഞ രണ്ട് വർഷങ്ങളായി, ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം കഠിനമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്, ആരോഗ്യ പ്രതിസന്ധി വലിയ തോതിൽ വാഹന രംഗത്ത് നാശം വിതച്ചു.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

മാത്രമല്ല, സെമി കണ്ടക്ടർ പ്രശ്‌നങ്ങൾ ഉൽപ്പാദനത്തേയും കാര്യമായി തടസ്സപ്പെടുത്തി. അത് മൂലം അടുത്തിടെ പുറത്തിറക്കിയ പല വാഹനങ്ങൾക്കും മോഡലുകൾക്കും പതിവിലും കൂടുതൽ കാത്തിരിപ്പ് കാലയളവുകൾ നേരിടേണ്ടി വന്നു, ഈ സ്ഥിതി ക്രമേണ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

ഒരു പുതിയ കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ, കാർ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളുടെ വില വിവിധ കാരണങ്ങളാൽ വർധിപ്പിക്കുന്നത് സാധാരണമാണ്. മുൻകാലങ്ങളിൽ എന്നപോലെ, മൊത്തത്തിലുള്ള ഇൻപുട്ട് ചെലവിലെ കുത്തനെയുള്ള വർധനവ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചതായി ബ്രാൻഡ് വ്യക്തമാക്കുന്നു.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

ഈ വിലവർധനവിലൂടെ വർധിച്ച ചെലവിന്റെ ഒരു പ്രധാന ഭാഗം തങ്ങൾ ആഗിരണം ചെയ്യുന്നതായും ചെറിയ ഒരു പങ്ക് ഉപഭോക്താക്കൾക്ക് കൈമാറുന്നതായും ടാറ്റ കൂട്ടിച്ചേർത്തു. 2022 ജനുവരി 18 -നോ അതിനുമുമ്പോ ബുക്ക് ചെയ്ത പുതിയ പാസഞ്ചർ കാറുകളെ നവീകരിച്ച വില വർധന ബാധിക്കാതവണ്ണം ടാറ്റ തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും വില പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

ഹാരിയറിന്റെ സെവൻ സീറ്റർ പതിപ്പായി 2021 -ന്റെ തുടക്കത്തിൽ കമ്പനി സഫാരി നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ചു, ഇത് ഉപഭോക്താക്കൾക്കിടയിൽ മാന്യമായ സ്വീകാര്യത നേടി.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

അതോടൊപ്പം CY2021 പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് ആരംഭിച്ചതിന് ശേഷം ടാറ്റ അതിന്റെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയും രേഖപ്പെടുത്തി. 2021 ഡിസംബർ മാസത്തിലെ മൊത്തത്തിലുള്ള നിർമ്മാതാക്കളുടെ വിൽപ്പന നിലകളിൽ ഹ്യുണ്ടായിയെ രണ്ടാം സ്ഥാനത്ത് നിന്ന് പിന്തള്ളാനും ടാറ്റയ്ക്ക് 2022 സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന ക്വാട്ടേർളി വോള്യങ്ങൾ പോസ്‌റ്റ് ചെയ്യാനും കഴിഞ്ഞു.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ഇലക്ട്രിക് വാഹനങ്ങൾ അരങ്ങേറ്റം കുറിക്കുന്നതിനായി ബ്രാൻഡ് അടുത്തിടെ ഒരു പുതിയ സ്റ്റാൻഡ് എലോൺ ഇവി ബ്രാൻഡ് സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 15, 000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പ്രോജക്ടിനായി കണക്കാക്കുന്നത്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

നിലവിലുള്ള നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയ്ക്ക് പിന്നാലെ ആൾട്രോസ് ഇവി, പഞ്ച് ഇവി എന്നിയും നിർമ്മാതാക്കളുടെ പ്രൊഡക്ഷൻ ലൈനിൽ വികസനത്തിലാണ് എന്നും അഭ്യൂഹങ്ങളുണ്ട്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

മറ്റ് അനുബന്ധ വാർത്തകളിൽ ടാറ്റ മോർട്ടോർസ് സഫാരി ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഓൾ ബ്ലാക്ക് മോഡലും അവതരിപ്പിച്ച് തങ്ങളുടെ ഡാർക്ക് എഡിഷൻ ശ്രേണി വിപുലീകരിച്ചു. നിലവിൽ ഡാർക്ക് എഡിഷനിൽ ആൾട്രോസ്, നെക്സോൺ, നോക്സോൺ ഇവി, ഹാരിയർ എന്നീ മോഡലുകളും ലഭ്യമാണ്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

സഫാരി ഡാർക്ക് എഡിഷനും മറ്റ് ഡാർക്ക് എഡിഷൻ മോഡലുകളെ പോലെ XT+, XTA+, XZ+, XZA+ എന്നീ നാല് വേരിയന്റുകളിലാവും വിപണിയിൽ എത്തുക. പുതിയ സ്പെഷ്യൽ എഡിഷൻ എസ്‌യുവിക്ക് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് മെക്കാനിക്കൽ ഘടകങ്ങളിൽ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല, ചില സൗന്ദര്യ വർധകമായ കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും പരിഷ്കരണങ്ങളും മാത്രമാണ് നിർമ്മാതാക്കൾ ഇതിൽ നൽകിയിരിക്കുന്നത്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

ഓൾ ബ്ലാക്ക് എക്സ്റ്റീരിയർ ആന്റ് ഇന്റീരിയർ തീമിലാണ് പുതിയ സഫാരി ഡാർക്ക് എഡിഷൻ ഒരുങ്ങുന്നത്. സഫാരിയിലും ഹാരിയറിലും പ്രവർത്തിക്കുന്ന അതേ 2.0-ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് പുതിയ സഫാരി ഡാർക്ക് എഡിഷനിലും വരുന്നത്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

അത് കൂടാതെ പ്രാദേശിക നിർമ്മാതാക്കൾ ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പുകൾ നാളെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തെ ഉയർന്ന പെട്രോൾ ഡീസൽ വിലകൾ മൂലം ചെലവ് കുറഞ്ഞ ഇന്ധത്തിൽ ഓടുന്ന കാറുകൾക്ക് ഡിമാൻഡ് ഏറി വരികയാണ്.

2022 മോഡലുകൾക്ക് ചെലവേറും; Maruti -ക്ക് പിന്നാലെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ച് Tata

അതിനാൽ തന്നെ മിക്ക വാഹന നിർമ്മാതാക്കളുടെ തങ്ങളുടെ സിഎൻജി മോഡൽ നിര വിപുലീകരിക്കുന്നതിനുള്ള തത്രപ്പാടിലാണ്. ടിയാഗോ ടിഗോർ മോഡലുകൾക്ക് പിന്നാലെ പഞ്ചിന്റെയും സിഎൻജി പതിപ്പ് ടാറ്റ മോട്ടോർസ് വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിയാഗോ ടിഗോർ സിഎൻജി വേർഷനുകൾക്കൊപ്പം പഞ്ച് സിഎൻജിയും പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata motors announces price hike for its passenger vehicle lineup
Story first published: Tuesday, January 18, 2022, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X