Nexon EV വിൽപ്പന 35,000 യൂണിറ്റ് കടന്നു, കൂടെ XUV400 ഇവിക്കിട്ട് ഒരു കൊട്ടും കൊടുത്ത് Tata Motors

ഇലക്‌ട്രിക് വാഹന രംഗത്തെ അതികായകൻമാർ ആരെന്ന് ചോദിച്ചാൽ ഏവരും ഒരേ സ്വരത്തിൽ പറയും ടാറ്റ മോട്ടോർസ് എന്ന്. നെക്സോൺ ഇവിയിലൂടെ ഈ സെഗ്മെന്റ് വെട്ടിപ്പിടിച്ച കമ്പനി മേമ്പൊടിക്കായി ടിഗോർ ഇവിയും ടിയാഗോ ഇവിയും പുറത്തിറക്കിയിട്ടുമുണ്ട്. എന്നാൽ ഇതുവരെ ഒരു ശക്തനായ മത്സരാർഥി എത്താത്തതാണ് വളർച്ചയുടെ അടിസ്ഥാനമെന്നാണ് എതിരാളികളുടെ അടക്കം പറച്ചിൽ.

എന്നാൽ മഹീന്ദ്ര തങ്ങളുടെ ആയുധപ്പുരയിൽ നിന്നും XUV400 ഇവി എന്ന അസ്‌ത്രം വിപണിയിലേക്ക് എയ്തുകഴിഞ്ഞിരിക്കുകയാണ്. അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമ്പോൾ ടാറ്റ നെക്സോൺ ഇവിയുമായി നേരിട്ട് ഏറ്റുമുട്ടുക എന്നതാണ് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവിയുടെ പ്രധാന ലക്ഷ്യം. എന്നാൽ വാഹനത്തിന്റെ വിപണിയിലേക്കുള്ള വരവിന് മുന്നോടിയായി ടാറ്റ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. എന്താണന്നല്ലേ... നെക്സോൺ ഇവിയുടെ 35,000 യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കിയെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Nexon EV വിൽപ്പന 35,000 യൂണിറ്റ് കടന്നു, കൂടെ XUV400 ഇവിക്കിട്ട് ഒരു കൊട്ടും കൊടുത്ത് Tata Motors

ഈ നേട്ടം പ്രഖ്യാപിച്ചതിനൊപ്പം മഹീന്ദ്ര XUV400 ഇവിക്കിട്ട് ഒരു കൊട്ടും കൊടുത്തിരിക്കുകയാണ് ടാറ്റ. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന 00 എന്ന അക്കത്തിനേക്കാൾ വലുതാണ് 35,000 എന്നാണ് ടാറ്റ പരസ്യത്തിലൂടെ പറയുന്നത്. നെക്സോൺ ഇവി ഇതുവരെ 35,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ അതിന്റെ മുഖ്യ എതിരാളിയായ മഹീന്ദ്ര XUV400 ഇതുവരെ ലോഞ്ച് ചെയ്യാത്തതിനാൽ വിൽപ്പന കണക്കുകൾ ഒന്നും പറയാനില്ല. മഹീന്ദ്രയെ ക്രിയാത്മകമായി പരിഹസിച്ചുകൊണ്ട് ടാറ്റ മോട്ടോർസ് മഹീന്ദ്രക്കിട്ട് ഒന്നു കൊട്ടിയെന്ന് സാരം.

വരാനിരിക്കുന്ന മത്സരം എന്തായാലും കൊഴുക്കുമെന്ന് ഉറപ്പാണ്. ഉടൻ പുറത്തിറക്കാൻ പോകുന്ന മഹീന്ദ്ര XUV400 ഒന്ന് ഫീച്ചർ ഫ്രണ്ടിൽ ഒഴികെ മിക്കവാറും എല്ലാ മേഖലകളിലും നെക്‌സോൺ ഇവിയെ മറികടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ നീളവും കൂടുതലാണ്. കൂടാതെ നെക്‌സോൺ ഇവിയെക്കാൾ മികച്ച സ്‌പെസിഫിക്കേഷനുകളും ഉണ്ടെന്നതും മഹീന്ദ്രയ്ക്ക് നേട്ടമാവും. എന്നാൽ ഇതിൽ നെക്‌സോൺ ഇവിയിൽ ഉള്ളതു പോലെയുള്ള ഫീച്ചറുകളില്ല എന്നുമാത്രം. നെക്‌സോൺ ഇവി കുറച്ചുകാലമായി ഇന്ത്യയിൽ ബെസ്റ്റ് സെല്ലർ ഇലക്ട്രിക് കാറാണ്.

അടുത്ത വർഷം ആദ്യം XUV400 പുറത്തിറക്കിയാൽ എസ്‌യുവിയെ താഴെയിറക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. നെക്‌സോൺ ഇവി പ്രൈം, മാക്‌സ് വേരിയന്റുകളിൽ വ്യത്യസ്‌തമായ ബാറ്ററി വലിപ്പം, പെർഫോമൻസ്, റേഞ്ച്, ഫീച്ചറുകൾ എന്നിവയിൽ ലഭ്യമാണ്. XUV400 ഇലക്ട്രിക് എസ്‌യുവി 4.2 മീറ്റർ നീളമുള്ള വാഹനമാണെന്നതാണ് മഹീന്ദ്രയുടെ മറ്റൊരു നേട്ടം. അതായത് പ്രധാന എതിരാളിയായ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ വലിപ്പമേറിയതാണ് ഇതെന്ന് സാരം. 147 bhp പവറിൽ 310 Nm torque ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര ഇവിക്ക് തുടിപ്പേകുന്നത്.

XUV400 ഇലക്ട്രിക് എസ്‌യുവിയിൽ ഉപയോഗിക്കുന്ന 39.4 kWh ബാറ്ററി പായ്ക്ക് പരമാവധി 456 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തവുമാണെന്നും കമ്പനി അവകാശപ്പെടുന്നു. 0-100 കിലോമീറ്റർ വേഗത വെറും 8.3 സെക്കൻഡിൽ കൈവരിക്കാനും ഇവിക്ക് സാധിക്കും. അതേസമയം ഉയർന്ന വേഗത 150 കി.മീ. ഇലക്ട്രോണിക് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ചെറിയ ബാറ്ററിയും മികച്ച പ്രകടനവും ഉണ്ടായിരുന്നിട്ടും ടാറ്റ നെക്‌സോൺ ഇവി മാക്‌സിനേക്കാൾ അൽപ്പം ഉയർന്ന റേഞ്ചാണ് XUV400 വാഗ്ദാനം ചെയ്യുന്നത് എന്നതും നേട്ടമാണ്.

നെക്സോൺ ഇവിയേക്കാൾ നീളമുണ്ട് എന്നത് ഇൻ്റീരിയറിൽ കൂടുതൽ സ്പേസും XUV400 നൽകും. അതേസമയം ബൂട്ട് സ്പേസ് ഇപ്പോൾ 368 ലിറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. മഹീന്ദ്ര XUV400 ഇവിക്ക് ടാറ്റ നെക്‌സോൺ ഇലക്ട്രിക്കിന് സമാനമായതോ അൽപ്പം വില കുറവോ ആകാനാണ് സാധ്യത. നെക്‌സോൺ ഇവിയെ പോലെ തന്നെ ഹോട്ട് സെല്ലിംഗ് ഇലക്ട്രിക് എസ്‌യുവിയായി മാറുന്നതിന് ഉറപ്പാക്കാനാവും മഹീന്ദ്ര ഈ തന്ത്രം ഉപയോഗിക്കുക. ബേസ്, EP, EL എന്നിങ്ങനെ മൂന്ന് വേരിയന്റിലാവും മോഡൽ വിൽപ്പനയ്ക്ക് എത്തുക.

ഫീച്ചർ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മഹീന്ദ്രയുടെ അഡ്രിനോ X സോഫ്റ്റ്‌വെയർ ഉള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സിംഗിൾ-പേൻ സൺറൂഫ്, ഓവർ-ദി-എയർ (OTA) ഉള്ള കണക്റ്റഡ് കാർ ടെക്‌നോളജി തുടങ്ങിയ സവിശേഷതകൾ XUV400 ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് ലഭിക്കും. സുരക്ഷയുടെ കാര്യത്തിൽ ഇതിന് ആറ് എയർബാഗുകൾ, ഓൾ റൗണ്ട് ഡിസ്ക് ബ്രേക്കുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ ലഭിക്കുന്നു. 2024-ൽ XUV700 ലക്ഷ്വറി ക്രോസ്ഓവറിന്റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര പുറത്തിറക്കും. 2025-ലും അതിനുശേഷവും വാഹന നിർമാതാവ് ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചെടുത്ത അതിന്റെ ബോൺ ഇലക്ട്രിക് ശ്രേണി എസ്‌യുവികൾ പുറത്തിറക്കാൻ തുടങ്ങും.

Most Read Articles

Malayalam
English summary
Tata motors celebrating 35000 unit sales of nexon ev in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X