ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ മുമ്പന്‍മാരാണ് ടാറ്റ മോട്ടോര്‍സ്. അടുത്തിടെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറായ ടിയാഗോ ഇവി 8.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യന്‍ ഇവി രംഗത്തിന്റെ തലവര വരെ മാറ്റിയേക്കും. ഇത് വളര്‍ന്ന് കൊണ്ടിരിക്കുന്ന ടാറ്റയുടെ ഇവി ലൈനപ്പിലെ പുത്തന്‍ താരകമാണ്.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

എതിരാളിയകളായ മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ടിയാഗോ ഇവിയുടെ ലോഞ്ച്. ഹൈബ്രിഡ് വാഹനത്തിലൂടെ സ്വന്തമായി ഒരു സുസ്ഥിര മൊബിലിറ്റി തരംഗത്തിന് തിരികൊളുത്താന്‍ മാരുതിക്ക് കഴിഞ്ഞു.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

നെക്സോണ്‍ ഇവി പ്രൈം, നെക്സോണ്‍ ഇവി മാക്സ്, ഇപ്പോള്‍ ടിയാഗോ ഇതൊക്കെ നോക്കിക്കാണുമ്പോള്‍ എന്തുകൊണ്ടാണ് ടാറ്റ ഇവികളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതെന്ന് നമുക്ക് തോന്നിയേക്കാം. കമ്പനി എന്നെങ്കിലും ഹൈബ്രിഡുകളിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യങ്ങളും ഉയര്‍ന്നേക്കാം. എന്നാല്‍ ടാറ്റ മോട്ടോര്‍സിന് ഇതിനെ കുറിച്ചെല്ലാം വ്യക്തമായ പദ്ധതികളുണ്ട്. ഹൈബ്രിഡിലേക്കുള്ള ടാറ്റയുടെ മാറ്റത്തെ കുറിച്ച് മാര്‍ക്കറ്റിംഗ് മേധാവി വിവേക് ശ്രീവത്സ ദേശീയ മാധ്യമത്തോട് ഉള്ള് തുറന്നിരിക്കുകയാണിപ്പോള്‍.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

ടാറ്റ മോട്ടോര്‍സിന് തങ്ങളുടെ കാറുകളില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് ഒരിക്കലുമില്ലെന്നാണ് ശ്രീവത്സ മറുപടി പറഞ്ഞത്.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

'ഒരിക്കലും ഇല്ല. കാരണം, ഹൈബ്രിഡുകള്‍ ഒരു പരിവര്‍ത്തന സാങ്കേതികവിദ്യയാണ്. ഐക്യരാഷ്ട്രസഭയുടെ COP26 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പാസഞ്ചര്‍ വ്യവസായത്തിന്റെ വൈദ്യുതീകരണം മാത്രമാണ് ഏക പരിഹാരമെന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കില്ല. അതിനാല്‍ ലോകമെമ്പാടുമുള്ള എല്ലാ വാഹന നിര്‍മ്മാതാക്കളും സ്വീകരിക്കുന്ന വഴിയാണ് ഇവി. കൂടുതല്‍ സുസ്ഥിരമായ വ്യക്തിഗത ഗതാഗത മാര്‍ഗ്ഗം' അദ്ദേഹം വ്യക്തമാക്കി.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

രാജ്യങ്ങളുടെയും നിര്‍മ്മാതാക്കളുടെയും പ്രതിബദ്ധതയെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിന് മുമ്പ് ഹൈബ്രിഡ് സാങ്കേതികവിദ്യ കുറച്ച് വര്‍ഷത്തേക്ക് മാത്രമേ നിലനില്‍ക്കൂ എന്ന് ശ്രീവത്സ ശക്തമായി വിശ്വസിക്കുന്നു.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

ഇവിയും ഹൈബ്രിഡും തമ്മില്‍ മാറ്റുരക്കുമ്പോള്‍ ഉപഭോക്താവിന് കൂടുതല്‍ ലാഭകരമായത് എന്താണെന്ന കാര്യവും കൂടിയുണ്ട്. ഉദാഹരണത്തിന് ടിയാഗോ ഇവിക്ക് ഏകദേശം 1,100 രൂപയ്ക്ക് 1,000 കിലോമീറ്റര്‍ ഓടാന്‍ കഴിയും. അതേ ദൂരം മറികടക്കാന്‍ അതിന്റെ ഐസിഇ കാര്‍ ഉപയോക്താക്കള്‍ക്ക് ഏകദേശം 6,500 രൂപ ചെലവാകും.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

സാങ്കേതികവിദ്യയുടെ കാര്യത്തില്‍, ഉപഭോക്തൃ ആനുകൂല്യങ്ങളുടെ കാര്യത്തില്‍, പ്രവര്‍ത്തന ചെലവിന്റെ കാര്യത്തില്‍ എന്നിങ്ങനെ ഇവി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ തിരിച്ചറിയാനാകുമെന്ന് ശ്രീവത്സ പറയുന്നു.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

'ഒരു കിലോമീറ്ററിന് 1 രൂപ മുതല്‍ 1.2 രൂപ വരെ പ്രവര്‍ത്തന ചെലവിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അതേസമയം ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡുകള്‍ക്കും റണ്ണിംഗ് കോസ്റ്റ് വളരെ കുറവാണ്. അതുകൊണ്ട് ഭാവിയില്‍ നല്ല രീതിയില്‍ നിലനില്‍ക്കുന്ന സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കുന്നോ അതോ താത്കാലികമായ ഒന്ന് തെരഞ്ഞെടുക്കണമോ എന്ന് ചിന്തിച്ച് തീരുമാനം എടുക്കൂ' ശ്രീവത്സ കൂട്ടിച്ചേര്‍ത്തു.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

എന്നിരുന്നാലും, കുറഞ്ഞ പ്രവര്‍ത്തനച്ചെലവും സീറോ എമിഷനും ഇവികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആണെന്ന് സ്വയമേവ അര്‍ത്ഥമാക്കുന്നില്ല. ഒരു ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നതിന്റെ കാര്‍ബണ്‍ ഫൂട്പ്രിന്റ്‌സ്, ചാര്‍ജ്ജ് ചെയ്യല്‍, അതിന്റെ മൊത്തത്തിലുള്ള ജീവിതചക്രം എന്നിവ പോലുള്ള മറ്റ് ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഒറ്റരാത്രികൊണ്ട് ഒരു ഇവി ചാര്‍ജ് ചെയ്യുന്നത് കല്‍ക്കരി പ്ലാന്റുകളില്‍ നിന്നും മറ്റും കൂടുതല്‍ പുനരുല്‍പ്പാദിപ്പിക്കാനാവാത്ത ഊര്‍ജ്ജം ഉപയോഗിക്കുന്നതിന് ഇടയാക്കുന്നു.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

ലിഥിയം-അയോണിന്റെ പരിമിതമായ ലഭ്യത കൂടി നമ്മള്‍ കണക്കിലെടുക്കണം. പ്യുവര്‍ ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് കുറഞ്ഞ ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ മതി. ഇതിനാല്‍ ഹൈബ്രിഡുകള്‍ക്ക് സൈദ്ധാന്തികമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നില്‍ക്കാന്‍ സാധിക്കും.

ഇവി മതി; ഹൈബ്രിഡിനോട് 'നോ' പറയുന്നതിന്റെ കാരണം വെളിപ്പെടുത്തി Tata Motors

COP26 ലക്ഷ്യങ്ങള്‍ അനുസരിച്ച്, അടുത്ത 8 വര്‍ഷത്തിനുള്ളില്‍ 500 ജിഗാവാട്ട് ഫോസില്‍ ഇതര ഊര്‍ജ്ജ ശേഷിയിലെത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2030 ഓടെ നമ്മുടെ ഊര്‍ജ ആവശ്യകതയുടെ 50 ശതമാനവും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലൂടെയാക്കാന്‍ രാജ്യം ലക്ഷ്യമിടുന്നുന്നു. ഒപ്പം മൊത്തം കാര്‍ബണ്‍ ഉദ്വമനം ഒരു ബില്യണ്‍ ടണ്‍ കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2070-ഓടെ മൊത്തം പൂജ്യം എമിഷന്‍ കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Most Read Articles

Malayalam
English summary
Tata motors explains why sticking to evs and says no to hybrids
Story first published: Thursday, October 6, 2022, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X