ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി ജനപ്രിയ സബ്-4 മീറ്റർ സെഡാനായ ടിഗോറിൽ ചെറിയ പരിഷ്ക്കാരം കൊണ്ടുവന്ന ടാറ്റ മോട്ടോർസ്. മോഡലിന്റെ ടോപ്പ് എൻഡ് XZ+ വേരിയന്റിൽ ഒരു ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ചതാണ് ഇതിൽ ഹൈലൈറ്റ്.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

ടോപ്പ് എൻഡ് XZ+ വേരിയന്റിലെ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലെതറെറ്റ് പായ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓപൽ വൈറ്റ്, ഡേടോണ ഗ്രേ, അരിസോണ ബ്ലൂ എന്നീ ബോഡി കളർ ഓപ്ഷനുകളിൽ മാത്രമേ ലെതറെറ്റ് പായ്ക്ക് ലഭ്യമാകൂ എന്നും ടാറ്റ മോട്ടോർസ് ഓർമപ്പെടുത്തിയിട്ടുണ്ട്.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

പുതിയ ലെതർ സംവിധാനം ഒരുക്കിയത് മാറ്റിനിർത്തിയാൽ ടിഗോറിൽ കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. നിലവിൽ XE, XM, XZ, XZ+ എന്നിവ ഉൾപ്പെടുന്ന ആറ് വേരിയന്റുകളിലാണ് ടാറ്റ ടിഗോർ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ XZ, XZ+ എന്നീ രണ്ട് വേരിയന്റുകളിൽ സിഎൻജി എഞ്ചിൻ ഓപ്ഷനും കാറിൽ ലഭ്യമാണ്.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

ടാറ്റ ടിഗോറിന് കരുത്തേകുന്നത് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഇത് 84 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണ്. പെട്രോളിന് പുറമെ സിഎൻജി ഓപ്ഷനിലും സെഡാൻ സ്വന്തമാക്കാനാവും.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

സിഎൻജി ഓപ്ഷൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ പരിമിതപ്പെടുത്തിയിരിക്കുന്നതിൽ ഇതിന് 6,000 rpm-ൽ 72 bhp കരുത്തും 3,500 rpm-ൽ 95 Nm torque ഉം നൽകാൻ ശേഷിയുള്ളതാണ്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ടിഗോർ പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നീ ഓപ്ഷനിൽ ലഭ്യമാവും.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

ബേസ് XE വേരിയൻറ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ടാറ്റ മോട്ടോർസ് സിഎൻജി ഓപ്ഷൻ ടിഗോറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സബ്-4 മീറ്റർ സെഡാനായി ലഭിക്കുന്ന 75 ശതമാനത്തിലധികം ബുക്കിംഗുകളും സിഎൻജി ഓപ്ഷനുകൾക്ക് വേണ്ടിയാണെന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായി മോഡൽ നിരയിലാകെ പുതിയ ഡിസ്‌കൗണ്ട് ഓഫറുകളും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ബോണസുകളും ക്യാഷ് ഡിസ്കൗണ്ടുകളും കോർപ്പറേറ്റ് ആനുകൂല്യങ്ങളുമാണ് കമ്പനി 2022 ഒക്‌ടോബർ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

ടിഗോർ സിഎൻജി പതിപ്പിൽ ടാറ്റ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. അതേസമയം പെട്രോളിൽ പ്രവർത്തിക്കുന്ന ടിഗോർ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും എല്ലാ വേരിയന്റുകളിലുമായി 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉൾപ്പെടെ മൊത്തം 20,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

ടിഗോറിന്റെ എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം ഇലക്ട്രിക് വേരിയന്റിനെ ചെറുതായൊന്ന് പരിഷ്ക്കരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. മൾട്ടി മോഡ് റീജനറേഷൻ സിസ്റ്റവും ക്രൂയിസ് കൺട്രോൾ ഫംഗ്ഷനുകളുമായാണ് ഇലക്ട്രിക് സെഡാൻ ഇനി മുതൽ എത്തുക.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

മേൽപ്പറഞ്ഞ രണ്ട് ഫീച്ചറുകളും പുതുതായി അവതരിപ്പിച്ച ടിയാഗോ ഇവിയിൽ ലഭ്യമായതിന് സമാനമായിരിക്കും. നിലവിലുള്ള ടിഗോർ ഇവി ഉടമകൾക്കും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഈ ഫീച്ചറുകൾ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗിനും ക്രൂയിസ് കൺട്രോളിനുമുള്ള അധിക നിയന്ത്രണങ്ങളും സ്വിച്ച് ഗിയറും സർവീസ് സെന്ററിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി പ്രീമിയം കാർ ഫീൽ, ടിഗോറിൽ ലെതറെറ്റ് പായ്ക്ക് അവതരിപ്പിച്ച് Tata Motors

അധിക ഹാർഡ്‌വെയർ നവീകരണങ്ങൾക്കായി ഉപഭോക്താക്കൾ പണം നൽകേണ്ടി വന്നേക്കാം, അതേസമയം സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ സൗജന്യമായിരിക്കും. ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയും 2022 ടാറ്റ ടിഗോർ ഇവിയിൽ കൊണ്ടുവന്നേക്കാം.

Most Read Articles

Malayalam
English summary
Tata motors introduced leatherette pack in the tigor sedan to get a premium car feel
Story first published: Tuesday, October 4, 2022, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X