ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

ഉത്സവ സീസൺ അടുത്തതോടെ വിപണിയിലേക്ക് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ കൊണ്ടുവരികയാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്. അടുത്തിടെ ഹാരിയർ, സഫാരി, നെക്സോൺ എന്നിവയ്ക്ക് ജെറ്റ് എഡിഷൻ സമ്മാനിച്ച കമ്പനി ഇപ്പോൾ കുഞ്ഞൻ എസ്‌യുവിയായ പഞ്ചിലേക്കും പുതിയൊരു മോഡൽ കൊണ്ടുവന്നിരിക്കുകയാണ്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

പഞ്ചിന്റെ കാമോ എഡിഷനാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഹാരിയറിൽ കണ്ടിരുന്ന അതേ മാറ്റങ്ങളുമായാണ് പുത്തൻ വേരിയന്റി മൈക്രോ എസ്‌യുവിയിലേക്കും ചേക്കേറിയിരിക്കുന്നത്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

പഞ്ച് കാമോ എഡിഷനെ 6.85 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ടാറ്റ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിനായി 8.63 ലക്ഷം രൂപയും മുടക്കേണ്ടി വരും. അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് ഡാസിൽ വേരിയന്റ് തലങ്ങളിൽ പുതിയ ടാറ്റ പഞ്ച് കാമോ ലഭ്യമാക്കിയിട്ടുണ്ട്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധീകരിക്കുന്ന ഗ്രീൻ കളർ ഓപ്ഷന് പുറമെ, കാമോ എഡിഷന് ചില പ്രത്യേക സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ആർമിയെ പ്രതിനിധീകരിക്കുന്ന ടെക്സ്ച്ചർ പാറ്റേണുള്ള സീറ്റ് അപ്ഹോൾസ്റ്ററിയാണ്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

ഇതിനു പുറമെ കാർ ഫെൻഡറുകളിൽ ആകർഷകമായ കാമോ ബാഡ്‌ജിംഗും പുതിയ വേരിയന്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടാതെ മാനുവൽ, എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും ഇത് ലഭ്യമാകും.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

6 സ്പീക്കറുകൾ, 16 ഇഞ്ച് ചാർക്കോൾ ഡയമണ്ട് കട്ട് അലോയ് വീലുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയുള്ള ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ഹർമാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടാറ്റ പഞ്ച് കാമോ എഡിഷന്റെ പ്രത്യേകതകളാണ്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

മോഡലിലെ മറ്റ് രസകരമായ കൂട്ടിച്ചേർക്കലുകളിൽ എൽഇഡി ഡിആർഎല്ലുകൾ, ടെയിൽ ലാമ്പുകൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം ടാറ്റ പഞ്ച് കാമോ എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

കാമോ എഡിഷന്റെ സമാരംഭത്തോടെ പഞ്ചിന് ഇപ്പോൾ രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളാണ് ശ്രേണിയിലുള്ളത് (കാമോ + കാസിരംഗ). താരതമ്യപ്പെടുത്തുമ്പോൾ ഹാരിയറിനും നെക്‌സോണിനും ഡാർക്ക്, കാസിരംഗ, ജെറ്റ് എന്നീ പ്രത്യേക പതിപ്പുകളുണ്ട്. സഫാരിക്ക് കൂടുതലായി ഗോൾഡ്, അഡ്വഞ്ചർ എഡിഷനുകളും ടാറ്റ വാഗ്‌ദാനം ചെയ്യുന്നു.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

അങ്ങനെ ടാറ്റ മോട്ടോർസിന്റെ മോഡൽ നിരയിൽ മൊത്തത്തിൽ 5 വ്യത്യസ്ത സ്പെഷ്യൽ എഡിഷനുകളാണ് ഇപ്പോൾ അണിനിരക്കുന്നത്. നിലവിൽ കാമോ എഡിഷനുള്ള ഏക എസ്‌യുവിയാണ് പഞ്ച്. ഹാരിയറിനായി കാമോ എഡിഷൻ നിർത്തലാക്കിയപ്പോൾ പഞ്ച് കാമോയ്ക്ക് കൂടുതൽ അഭികാമ്യമായ വിൽപ്പന നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

എസ്‌യുവികൾക്കായുള്ള ജനപ്രിയ കളർ ഓപ്ഷനുകളിൽ കാമോ ഗ്രീൻ ഉൾപ്പെടുന്നില്ല എന്നതും നേട്ടമാവും. പഞ്ച് കാമോ എഡിഷനിൽ നിന്ന് ടാറ്റയ്ക്ക് എന്ത് തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുകയെന്ന് കണ്ടറിയണം. മൈക്രോ എസ്‌യുവി കഴിഞ്ഞ വർഷം വിപണിയിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

കൂടാതെ 2022 ഓഗസ്റ്റിൽ അതിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയും വാഹനം നേടിയിരുന്നു (12,000 യൂണിറ്റ്). പഞ്ചിന്റെ കാമോ എഡിഷനും സ്റ്റാൻഡേർഡ് വേരിയന്റുകളെ പോലെ തന്നെ 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് 6,000 rpm-ൽ 86 bhp കരുത്തും 3,300 rpm-ൽ പരമാവധി 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

മൈക്രോ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടുന്നു. പർ്ച് കാമോ എഡിഷന്റെ മറ്റ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഓട്ടോ ഫോൾഡിംഗ് ORVM-കൾ, റൂഫ് റെയിലുകൾ, 90-ഡിഗ്രി ഡോർ ഓപ്പണിംഗ്, പാഡിൽ ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം കാണാം.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

ഇന്റീരിയറിൽ എസ്‌യുവിക്ക് 7 ഇഞ്ച് ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോൾ, ഹർമൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുടെ ഫ്ലോട്ടിംഗ് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, കൂൾഡ് ഗ്ലോവ് ബോക്‌സ്, ലെതർ സ്റ്റിയറിംഗ്, ഗിയർ നോബ് എന്നിവയും ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് സ്വെ കൺട്രോൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, ആന്റി-ഗ്ലെയർ IRVM, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയാണ് ടാറ്റ പഞ്ചിന്റെ പ്രധാന സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നത്.

ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഉപയോക്താക്കൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഓപ്ഷനായി തെരഞ്ഞെടുക്കാം. ഫൈൻഡ് മൈ കാർ, പാനിക് നോട്ടിഫിക്കേഷൻ, ഇൻട്രൂഷൻ അലേർട്ട്, എമർജൻസി എസ്എംഎസ്, റിമോട്ട് കമാൻഡുകൾ, ലൈവ് വെഹിക്കിൾ ഡയഗ്നോസിസ്, ഒടിഎ അപ്‌ഡേറ്റുകൾ, ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.

Most Read Articles

Malayalam
English summary
Tata motors introduced new punch camo edition in india priced at rs 6 85 lakh
Story first published: Thursday, September 22, 2022, 14:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X