ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ആഭ്യന്തര വിപണി പോലെ തന്നെ മറ്റ ്‌വിപണികളിലും കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ തങ്ങളുടെ പാസഞ്ചര്‍ ശ്രേണിയിലുള്ള മോഡലുകള്‍ ഭൂട്ടാനിലും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

രാജ്യത്തെ ടാറ്റ പാസഞ്ചര്‍ വാഹനങ്ങളുടെ ഏക അംഗീകൃത വിതരണക്കാരനായ സാംഡെന്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡുമായിട്ടാണ് നിര്‍മാതാക്കള്‍ കൈകോര്‍ത്തിരിക്കുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി, നേപ്പാളില്‍ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍, സഫാരി എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ ശ്രേണിയും ടാറ്റ അവതരിപ്പിക്കും.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

എല്ലാ മോഡലുകളും ബിഎസ് VI നിലവാരമുള്ളതാണെന്നും, കൂടാതെ ഏറ്റവും പുതിയ 'ഇംപാക്റ്റ് 2.0' ഡിസൈന്‍ ഭാഷയാണ് അവതരിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. മോഡലുകള്‍ തിരിച്ചുള്ള വില വിവരങ്ങളും ഇതിനൊപ്പം തന്നെ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

7.34 ലക്ഷത്തിന്റെ പ്രാരംഭ വിലയിലാണ് ടാറ്റ ടിയാഗോ അവതരിപ്പിക്കുന്നത്. ടിഗോറിന് 7.99 ലക്ഷം Nu ആണ് വില. നെക്‌സോണ്‍ കോംപാക്ട് എസ്‌യുവി, ആള്‍ട്രോസ് ഹാച്ച് എന്നിവ യഥാക്രമം Nu 10.55 ലക്ഷത്തിനും Nu 8.95 ലക്ഷത്തിനും ലഭ്യമാണ്. ഹാരിയര്‍ 18.38 ലക്ഷം Nu-നാണ് വാഗ്ദാനം ചെയ്യുന്നത്, മുന്‍നിര സഫാരി എസ്‌യുവിക്ക് 24.42 ലക്ഷം Nu-വാണ് പ്രാരംഭ വില.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ഭൂട്ടാന്‍ തങ്ങളുടെ വളര്‍ച്ചാ തന്ത്രത്തിന്റെ പ്രധാന വിപണിയാണ്. തങ്ങളുടെ പുതിയ തലമുറ ബിഎസ് VI പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറക്കിയതോടെ, വിപണിയില്‍ തങ്ങളുടെ ശരിയായ സ്ഥാനം അവകാശപ്പെടാന്‍ എല്ലാവരും തയ്യാറാണെന്ന് ടാറ്റ മോട്ടോര്‍സിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ്സ്, പാസഞ്ചര്‍ വെഹിക്കിള്‍സ് ഹെഡ് മായങ്ക് ബാല്‍ഡി പറഞ്ഞു.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ഡിസൈന്‍, സുരക്ഷ, ഡ്രൈവിംഗ് സുഖം എന്നിങ്ങനെ മൂന്ന് പ്രധാന സ്തംഭങ്ങളില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ഫോര്‍എവര്‍ ശ്രേണി മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്നു.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

നെക്സോണ്‍ ഇന്ത്യയിലെ ആദ്യത്തെ 5-സ്റ്റാര്‍ GNCAP റേറ്റഡ് കാറാണ്, അതേസമയം ആള്‍ട്രോസ് അതിന്റെ സെഗ്മെന്റിലെ 5-സ്റ്റാര്‍ GNCAP സുരക്ഷാ റേറ്റിംഗുള്ള ഒരേയൊരു ഹാച്ച്ബാക്കാണ്.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

4-സ്റ്റാര്‍ GNCAP സുരക്ഷാ റേറ്റിംഗുകളുള്ള ടിയാഗോയും ടിഗോറും അവരുടെ വിഭാഗങ്ങളില്‍ ഏറ്റവും സുരക്ഷിതമാണ്.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

തങ്ങളുടെ ബഹുമാനപ്പെട്ട പങ്കാളികളുടെ പിന്തുണയോടും പ്രതിബദ്ധതയോടും കൂടി, സാംഡെന്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനയും വില്‍പ്പനാനന്തര അനുഭവവും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും മായങ്ക് ബാല്‍ഡി വ്യക്തമാക്കി.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

അതേസമയം ആഭ്യന്തര വിപണിയിലും കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് കമ്പനി ഇപ്പോള്‍. വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയെ പിന്നിലാക്കി രണ്ടാമത് എത്താനും ടാറ്റയ്ക്ക് സാധിച്ചു. ഇത്തരത്തില്‍ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശക്തമാകാനൊരുങ്ങുകയാണ് കമ്പനി.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ഇതിന്റെ ഭാഗമായി വിവിധ പുതിയ മോഡലുകളെയും കമ്പനി നിരത്തുകളില്‍ എത്തിക്കുന്നുണ്ട്. അടുത്തിടെയാണ് ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളെ കമ്പനി അവതരിപ്പിക്കുന്നത്. നിലവില്‍ ഇന്ധനത്തിന് രാജ്യത്ത് വില ഉയരുന്ന സാഹചര്യത്തില്‍ ഇതിനൊരു ബദല്‍ മാര്‍ഗം തേടുകയാണ് ആളുകള്‍.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ഇലക്ട്രിക് വാഹനങ്ങള്‍ ഒരു ബദല്‍ ആകുമെങ്കിലും നിലവില്‍ കുറച്ച് പാസഞ്ചര്‍ കാറുകള്‍ മാത്രമാണ് രാജ്യത്ത് വില്‍പ്പനയ്ക്കായി എത്തിയിരിക്കുന്നത്. ഇവയുടെ വില പരിശോധിച്ചാല്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ആളുകള്‍ ഇലക്ട്രിക് വാഹനത്തിന് പിന്നാലെ പോകാതെ സിഎന്‍ജി ഓപ്ഷന് പിന്നാലെ പോകുന്നത്.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ഇത് മനസ്സിലാക്കിയാണ് ടാറ്റയും തങ്ങളുടെ ജനപ്രീയ മോഡലുകളായ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിക്കുന്നത്. സിഎന്‍ജി മോഡലുകള്‍ കൂടി എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ഇതോടെ സിഎന്‍ജി വിഭാഗത്തില്‍ മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവര്‍ക്കും വില്‍രപ്പനയില്‍ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. ടിയാഗോ, ടിഗോര്‍ സിഎന്‍ജി മോഡലുകളില്‍ ദൃശ്യപരമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും വാഹനത്തില്‍ മെക്കാനിക്കല്‍ മാറ്റങ്ങളുണ്ടെന്ന് ടാറ്റ പറയുന്നു.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

രണ്ട് കാറുകള്‍ക്കും 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ത്രീ സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കുന്നു, അത് പരമാവധി 73 bhp പവറും 95 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭ്യമാകൂ.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ബൂട്ടില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ സിഎന്‍ജി ടാങ്ക് ഇടം ഗണ്യമായി കുറയ്ക്കുന്നു. ആന്റി റസ്റ്റ്, ആന്റി കോറോഷന്‍ മെറ്റീരിയലുകളുള്ള ഉയര്‍ന്ന നിലവാരമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സിഎന്‍ജി ടാങ്ക് ഉപയോഗിച്ചതായി ടാറ്റ അവകാശപ്പെടുന്നു.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ലീക്ക് ഡിറ്റക്ഷന്‍ ഫീച്ചറും തെര്‍മല്‍ ഇന്‍സ്റ്റന്റ് പ്രൊട്ടക്ഷനും ടാങ്കിന് ലഭിക്കുന്നു. ഉയര്‍ന്ന ഊഷ്മാവ് കണ്ടെത്തുകയും ബാക്കിയുള്ള ഇന്ധനം വായുവിലേക്ക് വിടുകയും ചെയ്യുമ്പോള്‍ കാര്‍ സിഎന്‍ജി വിതരണം വിച്ഛേദിക്കുന്നു.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

ടാറ്റ ടിയാഗോയെയും ടിഗോറിനേയും G-NCAP ഫോര്‍ സ്റ്റാര്‍ ആയി റേറ്റുചെയ്തിട്ടുണ്ടെങ്കിലും. സുരക്ഷാ റേറ്റിംഗ് നിലനിര്‍ത്താന്‍ പുതിയ സിഎന്‍ജി മോഡലുകള്‍ക്ക് വീണ്ടും പരീക്ഷണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും.

ഭൂട്ടാനിലും പാസഞ്ചര്‍ വാഹന ശ്രേണി അവതരിപ്പിച്ച് Tata

കാരണം, ഒരു സിഎന്‍ജി ടാങ്ക് കൂടി ചേര്‍ത്തതോടെ കാറിന്റെ ഭാരം 100 കിലോയോളം വര്‍ദ്ധിച്ചു. എന്നിരുന്നാലും, ടിയാഗോയും ടിഗോറും സിഎന്‍ജി വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും സുരക്ഷിതമായ ICE കാറുകളായി തുടരുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata motors introduced passenger vehicle range in bhutan find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X