സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

മുൻനിര എസ്‌യുവി മോഡലായ സഫാരിക്ക് പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് ജനപ്രിയരായ ടാറ്റ മോട്ടോർസ്. XMS, XMAS എന്നിങ്ങനെ രണ്ട് പുതിയ പതിപ്പുകളാണ് 7 സീറ്റർ വാഹനത്തിലേക്ക് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

സഫാരിയിൽ നിലവിലുള്ള XM, XMA വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ XMS, XMAS വേരിയന്റുകളെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ പുതിയ വേരിയന്റുകളുടെ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 17.97 ലക്ഷം രൂപയും 19.27 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

ഹാരിയർ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകൾ അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സഫാരിയിലും സമാനമായ വേരിയന്റുകൾ ടാറ്റ മോട്ടോർസ് പുറത്തിറക്കുന്നത്. ഈ രണ്ട് വേരിയന്റുകളിലും സാധാരണ 2.0 ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉണ്ടാകും.

MOST READ: പണിയുടെ നീണ്ടനിരയുമായി Mahindra! ക്ലച്ച് തകരാർ മൂലം XUV300 എസ്‌യുവിയും തിരികെവിളിച്ച് കമ്പനി

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

സഫാരിയുടെ XMS, XMAS വേരിയന്റുകൾക്ക് യഥാക്രമം XM, XMA വേരിയന്റുകളേക്കാൾ 1.17 ലക്ഷം രൂപ വില കൂടുതലാണ്. ഈ വില വർധനവ് ന്യായീകരിക്കുന്നതിനായി പുതിയ ഫീച്ചറുകളും ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സ്വാഗതാർഹമായ കാര്യമാണ്.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

പുതിയ വേരിയന്റുകളുടെയും അവ അടിസ്ഥാനമാക്കിയുള്ളവയുടെയും വില താരതമ്യം ഇതാ:

• സഫാരി XM മാനുവൽ: 16.80 ലക്ഷം

• സഫാരി XMS മാനുവൽ: 17.97 ലക്ഷം

• സഫാരി XMA ഓട്ടോമാറ്റിക്: 18.10 ലക്ഷം

• സഫാരി XMAS ഓട്ടോമാറ്റിക്: 19.27 ലക്ഷം

MOST READ: വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

ടാറ്റ സഫാരി എസ്‌യുവിയുടെ പുതിയ XMS, XMAS വേരിയന്റുകൾ നിരവധി പുതിയ ഫീച്ചറുകളുമായാണ് എത്തുന്നത്. പനോരമിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിൽ പ്രധാനമാണ്.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

കൂടാതെ എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിവേഴ്സ് ക്യാമറ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

അതോടൊപ്പം തന്നെ ഇലക്ട്രിക്കലായി മടക്കാവുന്ന ഔട്ട്സൈഡ് റിയർവ്യൂ മിററുകളും (ORVMs) വേരിയന്റുകളിൽ ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിവ ഉൾപ്പെടുന്ന മൂന്ന് ഡ്രൈവ് മോഡുകളും ടാറ്റ സഫാരിയുടെ പുത്തൻ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

സഫാരിയുടെ പുതിയ വേരിയന്റുകളിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ടാറ്റ വരുത്തിയിട്ടില്ല. 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഇവ രണ്ടും നൽകുന്നത്. XMS വേരിയന്റിന് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കുമ്പോൾ, XMAS വേരിയന്റിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നുവെന്നതാണ് ആകെയുള്ള വ്യത്യാസം.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

ഇന്ത്യയിലെ മൂന്ന്-വരി ഡീസൽ എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ N, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ടർ പ്ലസ് എന്നിവയ്‌ക്കൊപ്പമാണ് ടാറ്റ സഫാരി മത്സരിക്കുന്നത്. വിലയുടെ കാര്യത്തിൽ, പുതിയ സഫാരി എസ്‌യുവി വേരിയന്റുകൾ XUV700, സ്കോർപിയോ N എന്നിവയുടെ ഉയർന്ന ഡീസൽ വേരിയന്റുകളേക്കാൾ താങ്ങാനാവുന്നതാണ്.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

നേരത്തെ അഞ്ച് സീറ്റുള്ള ഹാരിയർ എസ്‌യുവിക്കും ടാറ്റ മോട്ടോർസ് ഇതേ വകഭേദങ്ങൾ അവതരിപ്പിച്ചിരുന്നു. ഹാരിയറിന്റെ XMS വേരിയന്റിന് ₹17.20 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഹാരിയർ XMAS വേരിയന്റിന് 18.50 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

പഞ്ച് കാമോ എഡിഷന്റെ വിപണിയിലെ അരങ്ങേറ്റത്തിന് ശേഷം ടാറ്റ ഇപ്പോൾ ടിയാഗോ ഇവി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 28-ന് വിപണിയിൽ എത്തുന്ന പുത്തൻ ഇലക്ട്രിക് ഹാച്ച്ബാക്ക് ആഭ്യന്തര വിപണിയിലെ ഏറ്റവും വില കുറവുള്ള ഇവിയായിരിക്കും.

സഫാരിക്കും പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് Tata Motors, അറിയാം വിലയും കൂടുതൽ വിവരങ്ങളും

നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുൾപ്പെടെ കമ്പനിയുടെ നിരയിലെ എല്ലാ ഇവികളുടെയും വിൽപ്പന ഈ വർഷം 50,000 യൂണിറ്റിലെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഡൽഹിയിൽ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ (സിയാം) 62-ാമത് വാർഷിക കൺവെൻഷനിൽ, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ആൻഡ് ഇലക്ട്രിക് മൊബിലിറ്റി എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

Most Read Articles

Malayalam
English summary
Tata motors introduces new xms and xms variants for safari suv details
Story first published: Tuesday, September 27, 2022, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X