വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ടാറ്റയുടെ മൂന്നാമത്തെ പോരാളിയും കടന്നുവന്നിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കുഞ്ഞൻ ഹാച്ച്ബാക്കായ ടിയാഗോയുടെ ഇവി പതിപ്പും വിൽപ്പനയ്ക്ക് എത്തി.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

അവതരണത്തിനൊപ്പം വില നിർണയത്തിലും ഏവരെയും ഞെട്ടിച്ചാണ് ടാറ്റ ടിയാഗോയുടെ രംഗപ്രവേശം. 8.49 ലക്ഷം രൂപയുടെ ആമുഖ വിലയുമായാണ് ഹാച്ച്ബാക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ ഈ വിലയിൽ കാർ ലഭ്യമാകൂ.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

നെക്സോൺ ഇവി, ടിഗോർ ഇവി എന്നീ മൂന്ന് മോഡലുകളിൽ നിന്നും വ്യത്യസ്തമായി, ബാറ്റർ-പവർ മൊബിലിറ്റി സാങ്കേതികവിദ്യ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു മോഡലായാണ് ടിയാഗോ ഇവിയെ കണക്കാക്കപ്പെടുന്നത്. ഇവിക്കായുള്ള ബുക്കിംഗ് ഒക്ടോബർ 10 മുതൽ ആരംഭിക്കും. എന്നാൽ 2023 ജനുവരി മുതലായിരിക്കും കുഞ്ഞൻ ഇലക്ട്രിക് കാറിനായുള്ള ഡെലിവറി തുടങ്ങുകയെന്നും ടാറ്റ മോട്ടോർസ് അറിയിച്ചിട്ടുണ്ട്.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

രാജ്യത്തെ ഏറ്റവുംചെറുതും താങ്ങാനാവുന്നതുമായ മാസ് മാർക്കറ്റ് ഇവി മോഡലാണ് ടിയാഗോ ഇവി. ടിയാഗോയുടെ പെട്രോൾ വേരിയന്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ ചെറിയ ഡിസൈൻ മാറ്റങ്ങളുമായാണ് ഇലക്ട്രിക് ഹാച്ച് നിരത്തിലേക്ക് എത്തുന്നത്.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

പുതിയ മാറ്റങ്ങളിൽ ക്ലോസ്ഡ് ഓഫ് ഗ്രിൽ, ബ്ലൂ ഇൻസെർട്ടുകൾ, വീലുകൾക്കുള്ള പുതിയ ഡിസൈൻ, പുതിയ നിറങ്ങൾ, 'ഇവി' ബാഡ്‌ജിംഗ് തുടങ്ങിയ ചില ഇവി-നിർദ്ദിഷ്ട വിഷ്വൽ ഘടകങ്ങൾ ടിയാഗോ ഇവിക്ക് ലഭിക്കുന്നു. ഇവ മാറ്റിനിർത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം പെട്രോൾ പതിപ്പിന് സമാനമാണ്.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

പുത്തൻ ടിയാഗോ ഇവിയുടെ അകത്തളത്തിലേക്ക് നോക്കിയാൽ ഇവിടെയും മാറ്റങ്ങൾ സൂക്ഷ്മമാണ്. ഡാഷ്‌ബോർഡിൽ നീല നിറത്തിലുള്ള ഇൻസെർട്ടുകൾ ഇതൊരു ഇലക്ട്രിക് കാറെന്ന് ഓർമപ്പെടുത്തും. അതോടൊപ്പം പുതിയ ലെതറെറ്റ് സീറ്റുകളിൽ 'ട്രൈ-ആരോ' ഘടകങ്ങളും ലഭിക്കും. ബാക്കി എല്ലാ കാര്യങ്ങളുടെ സ്റ്റാൻഡേർഡ് ടിയാഗോയ്ക്ക് സമാനമാണ്.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ ഇലക്ട്രിക് ടിയാഗോ ചില പുതുമകൾ കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. അതിൽ ക്രൂയിസ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയാണ് പെട്രോൾ മോഡലിനേക്കാൾ കൂടുതലായി ലഭിക്കുന്ന സവിശേഷതകൾ.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

ഇതിനു പുറമെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എസി, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, കൂൾഡ് ഗ്ലോവ് ബോക്‌സ് തുടങ്ങിയ സവിശേഷതകളെല്ലാം ഇലക്ട്രിക് ഹാച്ച്ബാക്ക് അതേപടി നിലനിർത്തിയിട്ടുമുണ്ട്.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഐ-ടിപിഎംഎസ്, കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാൽ സുരക്ഷ സവിശേഷതകളും ടാറ്റ ടിയാഗോ ഇലക്ട്രിക്കിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ടിഗോർ ഇവി പോലെ ഇലക്ട്രിക് ടിയാഗോ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

ആകെ 7 വേരിയന്റ് ഓപ്ഷനുകളും രണ്ട് ബാറ്ററി പായ്ക്കുകളും പുതിയ ടിയാഗോ ഇവിയിൽ ലഭ്യമാണ്. 19.2 kWh ബാറ്ററി പാക്കോടുകൂടിയ XE, XT എന്നിവയാണ് ഇവ. പൂർണമായി ചാർജ് ചെയ്താൽ 250 കിലോമീറ്റർ റേഞ്ചാണ് ഇത് വാഗ്ദാനം ചെയ്യുന്നുത്. ഈ രണ്ട് വേരിയന്റുകളിലും 3.3 kW എസി ചാർജിംഗ് ഓപ്ഷനുണ്ട്. ഇവയുടെ വില യഥാക്രമം 8.49 ലക്ഷം രൂപയും 9.09 ലക്ഷം രൂപയുമാണ്.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

അതേസമയം ശേഷിക്കുന്ന 5 വേരിയന്റുകൾ 24 kWh ബാറ്ററി പായ്ക്കോടെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അത് പരമാവധി 315 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തമാണെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. 3.3 kW എസി ചാർജറുള്ള XT, XZ+, XZ+ ടെക് ലക്‌സ്, 7.2 kW എസി ചാർജറുള്ള XZ+, XZ+ ടെക് ലക്‌സ് എന്നിവയാണ് ഈ വേരിയന്റുകൾ.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

ഈ പതിപ്പുകളുടെ വില 9.99 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ്. ഇതിൽ സിറ്റി, സ്‌പോർട് മോഡുകളും ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്. 5.7 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ടിയാഗോ ഇവിക്ക് കഴിയും.

വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 57 മിനിറ്റിനുള്ളിൽ ടിയാഗോ ഇവി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. അതേസമയം ഒരു എസി 7.2kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ മൂന്ന് മണിക്കൂറും 36 മിനിറ്റും കൊണ്ട് വാഹനം പൂർണമായും ചാർജ് ചെയ്യാം. കൂടാതെ ഇലക്ട്രിക് ഹാച്ച്ബാക്ക് 3.3kW എസി ചാർജറും 15A സോക്കറ്റിനെയും പിന്തുണയ്ക്കുന്നുമുണ്ട്.

Most Read Articles

Malayalam
English summary
Tata motors launched new tiago ev hatchback in india with 315 km range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X