ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയ്‌ക്കൊപ്പം തന്നെ ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വില്‍പ്പനയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ബ്രാന്‍ഡുകള്‍ തങ്ങളുടെ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

വിവിധ ബ്രാന്‍ഡുകള്‍ വൈകാതെ തന്നെ തങ്ങളുടെ മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ 2022 ഏപ്രില്‍ മാസത്തെ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.

Rank Model Apr-22 Apr-21 Growth (%) YoY
1 Tata Nexon / Tigor 1,802 429 320.05
2 MG ZS EV 245 148 65.54
3 Hyundai Kona EV 23 10 130.00
4 BYD e6 21 0 -
5 BMW iX 17 0 -
6 Mahindra eVerito 13 4 225.00
7 Mercedes-Benz EQC 10 4 150.00
8 Audi e-tron 8 0 -
9 Porsche Taycan 4 0 -
10 Jaguar i-Pace 3 1 200.00
11 Others 4 1 300.00
ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

2021 ഏപ്രിലില്‍ വിറ്റ 597 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഏപ്രീല്‍ മാസത്തിലെ വില്‍പ്പന 2,150 യൂണിറ്റാണ്. 260.13 ശതമാനം വില്‍പ്പന ഉയര്‍ന്നുവെന്ന് വേണം പറയാന്‍. അതേസമയം പ്രതിമാസ വില്‍പ്പനയില്‍ 2022 മാര്‍ച്ചില്‍ വിറ്റ 3,624 യൂണിറ്റുകളില്‍ നിന്ന് 40.67 ശതമാനം ഇടിവാണ് കാണിക്കുന്നത്.

MOST READ: ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്‌യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

2022 ഏപ്രില്‍ മാസത്തിലെ ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 83.81 ശതമാനവും ടാറ്റ മോട്ടോര്‍സിനാണ് ലഭിച്ചിരിക്കുന്നത്. 2021 ഏപ്രിലില്‍ വിറ്റ 429 യൂണിറ്റുകളേക്കാള്‍ 320.05 ശതമാനം വര്‍ധിച്ച് 1,802 യൂണിറ്റുകളാണ് വില്‍പ്പനയാണ് പോയ മാസം ബ്രാന്‍ഡിന് ലഭിച്ചത്. 1,373 യൂണിറ്റ് വോളിയം വളര്‍ച്ചയും ടാറ്റ റിപ്പോര്‍ട്ട് ചെയ്തു.

Rank Model Apr-22 Mar-22 Growth (%) YoY
1 Tata Nexon / Tigor 1,802 3,435 -47.54
2 MG ZS EV 245 95 157.89
3 Hyundai Kona EV 23 18 27.78
4 BYD e6 21 18 16.67
5 BMW iX 17 9 88.89
6 Mahindra eVerito 13 18 -27.78
7 Mercedes-Benz EQC 10 6 66.67
8 Audi e-tron 8 16 -50.00
9 Porsche Taycan 4 3 33.33
10 Jaguar i-Pace 3 1 200.00
11 Others 4 5 -20.00
ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

എന്നിരുന്നാലും, 2022 മാര്‍ച്ചില്‍ വിറ്റ 3,435 യൂണിറ്റുകളില്‍ നിന്ന് 47.54 ശതമാനം ഇടിവ് പ്രതിമാസ വില്‍പ്പനയില്‍ ഉണ്ടായി, വോളിയം ഡി-ഗ്രോത്ത് 1,633 യൂണിറ്റിലെത്തി. ടാറ്റ മോട്ടോര്‍സിന് 2022 മാര്‍ച്ചില്‍ 94.78 ശതമാനം വിപണി വിഹിതം 2022 ഏപ്രിലില്‍ 83.81 ശതമാനമായി കുറഞ്ഞു. നിലവില്‍ നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി മാക്സ് എന്നീ മോഡലുകളാണ് ഈ വിഭാഗത്തില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

MOST READ: ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഈ മേഖലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ടാറ്റ മോട്ടോര്‍സ് ഭാവിയില്‍ നിരവധി പുതിയ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പഞ്ച്, ആള്‍ട്രോസ് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകള്‍ക്ക് പുറമെ, എല്ലാ പുതിയ ഇവികളും പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

അതിന്റെ ഒരു വ്യക്തമായ ചിത്രം കഴിഞ്ഞ മാസം കമ്പനി വെളിപ്പെടുത്തിയിരുന്നു - രണ്ട് പുതിയ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റുകളുടെ രൂപത്തില്‍ - കര്‍വ്, അവന്യ എന്നിങ്ങനെ രണ്ട് കണ്‍സെപ്റ്റ് മോഡലുകളെ പരിചയപ്പെടുത്തിയിരുന്നു. ഇതില്‍ ടാറ്റ കര്‍വ് ഇലക്ട്രിക് 2024-ല്‍ ലോഞ്ച് ചെയ്യും, അവന്യ പിന്നീട് 2025-ല്‍ എത്തും.

MOST READ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡൽ, എന്താണ് ക്രെറ്റയിൽ നിന്നും നെക്സോണിനെ വേറിട്ടുനിർത്തുന്നത്?

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

പട്ടികയില്‍ രണ്ടാം ്സ്ഥാനത്തുള്ള എംജി മോട്ടോര്‍, പ്രതിമാസ വില്‍പ്പനയിലും വാര്‍ഷിക വില്‍പ്പനയിലും മികച്ച വളര്‍ച്ചായണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ഏപ്രിലില്‍ വിറ്റ 148 യൂണിറ്റുകളില്‍ നിന്ന് 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന 245 യൂണിറ്റുകളാണ്.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

വാര്‍ഷിക വില്‍പ്പന 65.54 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു. 2022 മാര്‍ച്ചില്‍ വിറ്റ 95 യൂണിറ്റുകളേക്കാള്‍ 157.89 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കമ്പനി നേടിയത്. എംജി നിലവില്‍ ZS ഇവിയാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഈ വര്‍ഷം 10 ലക്ഷം രൂപ പരിധിയില്‍ പുതിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

MOST READ: ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പരസ്യ വീഡിയോ

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഹ്യുണ്ടായി ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന 2021 ഏപ്രിലില്‍ വിറ്റ 10 യൂണിറ്റില്‍ നിന്ന് 130 ശതമാനം ഉയര്‍ന്ന് 23 യൂണിറ്റായി. ഇതോടെ പ്രതിമാസ വില്‍പ്പന 2022 മാര്‍ച്ചില്‍ വിറ്റ 18 യൂണിറ്റുകളില്‍ നിന്ന് 27.78 ശതമാനം മെച്ചപ്പെട്ടു. നിലവില്‍, ഹ്യുണ്ടായി കോന ഇവിയാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഈ വര്‍ഷാവസാനം പുതിയ അയോണിക് 5 എന്ന പേരില്‍ പുതിയ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 2028-ഓടെ കുറഞ്ഞത് ആറ് പുതിയ ഇവികളെങ്കിലും പുറത്തിറക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിത്.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഇലക്ട്രിക് ഫോര്‍ വീലര്‍ മേഖലയിലെ മഹീന്ദ്രയുടെ വില്‍പ്പന 2021 ഏപ്രിലില്‍ വിറ്റ 4 യൂണിറ്റുകളില്‍ നിന്ന് 225 ശതമാനം വര്‍ധിച്ച് 2022 ഏപ്രില്‍ മാസം 13 യൂണിറ്റായി. എന്നിരുന്നാലും, 2022 മാര്‍ച്ചില്‍ വിറ്റ 18 യൂണിറ്റുകളെ അപേക്ഷിച്ച് 27.78 ശതമാനം പ്രതിമാസ ഇടിവുണ്ടായി. ഇവെരിറ്റോ എന്ന മോഡലാണ് ഈ വിഭാഗത്തില്‍ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

വരും മാസങ്ങളില്‍ കമ്പനി eKUV100, eXUV300 എന്നിവ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. BYD ഇന്ത്യ (e6) 2022 ഏപ്രിലില്‍ 21 യൂണിറ്റുകളുടെ വില്‍പ്പനയുമായി 16.67 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തു.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഇലക്ട്രിക് സെഗ്മെന്റിലെ ആഡംബര കാര്‍ വില്‍പ്പനയില്‍ ബിഎംഡബ്ല്യു ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 1.15 കോടി രൂപ മുതല്‍ വിലയുള്ള iX ഓഫറാണ് കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 2022 മാര്‍ച്ചില്‍ 9 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 2022 ഏപ്രിലില്‍ 17 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഈ മാസം അവസാനത്തോടെ ബിഎംഡബ്ല്യു തങ്ങളുടെ അടുത്ത ഇലക്ട്രിക് കാറായ i4 പുറത്തിറക്കും.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന 2022 ഏപ്രിലില്‍ 10 യൂണിറ്റായിരുന്നു, 2021 ഏപ്രിലില്‍ വിറ്റ 4 യൂണിറ്റുകളേക്കാള്‍ 150 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 മാര്‍ച്ചില്‍ വിറ്റ 6 യൂണിറ്റുകളില്‍ നിന്ന് 66.67 ശതമാനം വളര്‍ച്ചയും കൈവരിച്ചു. മെര്‍സിഡീസിന് അവരുടെ ഓഫറില്‍ EQC (95 ലക്ഷം രൂപ) മാത്രമാണുള്ളത് നിലവില്‍ ഇന്ത്യയില്‍ ഇവി ശ്രേണിയിലുള്ളത്.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഓഡി ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന 2022 മാര്‍ച്ചില്‍ വിറ്റ 16 യൂണിറ്റുകളില്‍ നിന്ന് 50 ശതമാനം ഇടിഞ്ഞ് 8 യൂണിറ്റായി. ഇട്രോണും, ഇട്രോണ്‍ ജിടിയും (ഒരു കോടി രൂപ മുതല്‍) ഓഡി ഇലക്ട്രിക് കാറുകളില്‍ ഉള്‍പ്പെടുന്നു. പോര്‍ഷെ ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന 33.33 ശതമാനം വര്‍ധിച്ച് 2022 ഏപ്രിലില്‍ 4 യൂണിറ്റിലെത്തി, 2022 മാര്‍ച്ചില്‍ വിറ്റ 3 യൂണിറ്റുകളേക്കാള്‍ വര്‍ധിച്ചു. പോര്‍ഷെ ടെയ്കാന്‍ ഇവി 1.5 കോടി രൂപയ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് ടാറ്റ; 2022 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

2021 ഏപ്രിലില്‍ വിറ്റ 1 യൂണിറ്റില്‍ നിന്നും 2022 മാര്‍ച്ചില്‍ വിറ്റ 1 യൂണിറ്റില്‍ നിന്നും കഴിഞ്ഞ മാസം 3 യൂണിറ്റുകളായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വില്‍പ്പന 200 ശതമാനം വര്‍ധിച്ചു. 1.05 കോടി രൂപ മുതല്‍ വിലയുള്ള ഇവി സെഗ്മെന്റില്‍ ജാഗ്വറിന് ഐ-പേസ് എന്ന മോഡലിനെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Tata motors leading the electric car segment find here 2022 april electric car sales report
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X