വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

പുതിയ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബെസ്റ്റ് സമയമാണിപ്പോള്‍. വിവിധ കമ്പനികള്‍ നിരക്കിളുവുകളടക്കം മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ മോട്ടോര്‍സിന്റെ പുത്തന്‍ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ആളാണ് നിങ്ങളെങ്കില്‍ വേഗം കമ്പനി ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോളൂ. ഇപ്പോള്‍ 2022 ഒക്ടോബര്‍ മാസത്തില്‍ തിരഞ്ഞെടുത്ത കാറുകള്‍ക്കും എസ്‌യുവി കള്‍ക്കും കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് ടാറ്റ മോട്ടോര്‍സ്.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

ഈ മാസം ടിയാഗോ, ടിഗോര്‍ സിഎന്‍ജി, ടിഗോര്‍, ഹാരിയര്‍, സഫാരി എന്നീ മോഡലുകളില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. എക്സ്ചേഞ്ച് ബോണസുകളും ക്യാഷ് ഡിസ്‌കൗണ്ടുകളും കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അൾട്രോസ്, നെക്‌സോൺ, പഞ്ച് എന്നിവക്കും നെക്‌സോൺ, ടിഗോർ എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളിലോ ഡിസ്‌കൗണ്ട് ലഭ്യമല്ല.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

ഹാരിയര്‍- 40,000 രൂപ വരെ ആനുകൂല്യങ്ങള്‍

ഹാരിയര്‍ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും എക്സ്ചേഞ്ച് ബോണസുകളുടെ രൂപത്തില്‍ 40,000 രൂപ വരെ കിഴിവ് ടാറ്റ വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അടുത്തിടെ, പുതിയ XMS, XMAS വേരിയന്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ബ്രാന്‍ഡ് ഹാരിയര്‍ പോര്‍ട്‌ഫോളിയോ വിപുലീകരിച്ചിരുന്നു.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

170 bhp കരുത്ത് പകരുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹാരിയര്‍ എസ്‌യുവിക്ക് ടാറ്റ നല്‍കിയിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാം. അഞ്ച് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, ആകര്‍ഷണീയമായ റോഡ് സാന്നിധ്യം, സ്ഥല സൗകര്യം, പെര്‍ഫോമന്‍സ്, റൈഡ്, ഹാന്‍ഡ്ലിംഗ് ബാലന്‍സ് എന്നിവയാണ് എസ്‌യുവിയുടെ പ്രത്യേകതകളില്‍ ചിലത്.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

സഫാരി- 40,000 രൂപ വരെ ആനുകൂല്യങ്ങള്‍

ടാറ്റയുടെ മുന്‍നിര മോഡലായ സഫാരിയുടെ എല്ലാ വകഭേദങ്ങളും 40,000 രൂപ വരെ എക്സ്ചേഞ്ച് ബോണസോടെ ലഭ്യമാണ്. ഹാരിയറിന് സമാനമായി, സഫാരിക്കും പുതിയ XMS, XMAS വേരിയന്റുകള്‍ അവതരിപ്പിച്ചിരുന്നു.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

എങ്കിലും ഈ മാസം എസ്‌യുവിക്ക് കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളൊന്നും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നില്ല.ഹാരിയറിനു സമാനമായ അണ്ടര്‍പിന്നിംഗുകളും പവര്‍ട്രെയിന്‍ ഓപ്ഷനുകളും സഫാരി പങ്കിടുന്നു. എന്നാല്‍ മൂന്നാം നിര സീറ്റുകളുടെ അധിക പ്രായോഗികത മോഡലിന് ലഭിക്കുന്നു.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

ടിഗോര്‍ സിഎന്‍ജി- 25,000 രൂപ വരെ ആനുകൂല്യങ്ങള്‍

ടിഗോര്‍ സിഎന്‍ജിയിക്ക് ടാറ്റ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു. മൂന്ന് ട്രിമ്മുകളിലാണ് ഈ കോംപാക്റ്റ് സെഡാന്‍ ലഭിക്കുന്നത്. എന്‍ട്രി ലെവല്‍ XM, മിഡ് റേഞ്ച് XZ, ടോപ്പ്-സ്‌പെക്ക് XZ+. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. സിഎന്‍ജി മോഡില്‍ 70 bhp പവറും 95 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

ടിഗോര്‍- 20,000 രൂപ വരെ ആനുകൂല്യങ്ങള്‍

ടിഗോര്‍ സിഎന്‍ജിയെ പോലെ തന്നെ ടിഗോറിന്റെ പെട്രോള്‍ പതിപ്പിന്റെ എല്ലാ വേരിയന്റുകള്‍ക്കും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ മൊത്തം 20,000 രൂപ കിഴിവ് ലഭിക്കും. ടിഗോറിന്റെ എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് 3,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ലഭിക്കും. 5-സ്പീഡ് മാനുവല്‍, AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കുന്ന 86 bhp 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് കോംപാക്റ്റ് സെഡാന് കരുത്തേകുന്നത്

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

ടിയാഗോ- 20,000 രൂപ വരെ ആനുകൂല്യങ്ങള്‍

ടിഗോറിന് സമാനമായി ടിയാഗോയുടെ എല്ലാ വേരിയന്റുകള്‍ക്കും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 10,000 രൂപയുടെ അധിക ക്യാഷ് ഡിസ്‌കൗണ്ടും ലഭ്യമാണ്. ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും 3,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ബാധകമാണ്.

വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

ടിഗോര്‍ സിഎന്‍ജിയില്‍ നിന്ന് വ്യത്യസ്തമായി ടിയാഗോ സിഎന്‍ജിക്ക് കിഴിവുകള്‍ ലഭ്യമല്ല. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ടിഗോറിന്റെ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകളും ഉപകരണങ്ങളുമാണ് ടിയാഗോയില്‍ ഉള്‍ക്കൊള്ളുന്നത്. മുകളില്‍ പറഞ്ഞ ഡിസ്‌കൗണ്ട് ഓഫറുകള്‍ ഓരോ നഗരങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് വിധേയവുമായിരിക്കും. അതിനാല്‍ ഓഫറുകളുടെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ പ്രാദേശിക ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

Most Read Articles

Malayalam
English summary
Tata motors offering up to rs 40 000 discount on harrier safari tigor and tiago
Story first published: Monday, October 3, 2022, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X