ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

2022 സെപ്റ്റംബറിൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന കാർ വിൽപ്പനയോടെ, ടാറ്റ മോട്ടോർസ് തങ്ങളുടെ എതിരാളികൾക്ക് കടുത്ത മത്സരം നൽകുന്നത് തുടരുകയും വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാർ ബ്രാൻഡായി നിലകൊള്ളുകയും ചെയ്യുന്നു.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

മത്സരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ബ്രാൻഡ് 2022 ഒക്ടോബറിൽ തങ്ങളുടെ മോഡലുകൾ ഏറ്റവും പുതിയ ഡിസ്‌കൗണ്ടുകളും ഓഫറുകളും രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

പുതിയ ടാറ്റ ടിയാഗോയ്ക്ക് 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം നിർമ്മാതാക്കൾ ചെയ്യുന്നു, വാങ്ങുന്നവർക്ക് 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പുകളിൽ കിഴിവുകളൊന്നും നൽകുന്നില്ല. മാരുതി സെലെരിയോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, റെനോ ക്വിഡ്, തുടങ്ങിയ എതിരാളികൾക്ക് ടാറ്റ ടിയാഗോ കടുത്ത മത്സരം നൽകുന്നു.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

മറുവശത്ത്, ടാറ്റ ടിഗോറിനും സമാനമായ കിഴിവുകൾ കമ്പനി ഓഫർ ചെയ്യുന്നു, കൂടാതെ ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്ന പരമാവധി 28,000 രൂപ വരെ കിഴിവുകൾ കോംപാക്ട് സെഡാന് ലഭിക്കുന്നു.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

ടിഗോറിന്റെ ചില സിഎൻജി പതിപ്പുകളിലും സമാനമായ കിഴിവുകൾ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ മാരുതി ഡിസയർ, ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ തുടങ്ങിയ ചെറു സെഡാനുകളാണ് ടാറ്റ ടിഗോറിന്റെ എതിരാളികൾ.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

ടാറ്റ ഹാരിയറിൽ ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നില്ലെങ്കിലും 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

ടാറ്റ സഫാരിയും സമാനമായ ഡിസ്‌കൗണ്ട് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു, ഇതിലും യാതൊരു തരത്തിലുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല. ടാറ്റ ഹാരിയറും ടാറ്റ സഫാരിയും മഹീന്ദ്ര XUV700, എംജി ഹെക്ടർ, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ എതിരാളികളെ നേരിടും.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

ടാറ്റ ആൾട്രോസ്, ടാറ്റ പഞ്ച്, ടാറ്റ നെക്സോൺ ഇവി, ടാറ്റ നെക്സോൺ, ടാറ്റ ടിഗോർ ഇവി, പുതുതായി ലോഞ്ച് ചെയ്ത ടാറ്റ ടിയാഗോ ഇവി തുടങ്ങിയ കാറുകൾക്ക് കിഴിവുകളൊന്നും ടാറ്റ മോട്ടോർസ് നൽകുന്നില്ല.

ഒക്ടോബറിൽ കളം പിടിക്കാനൊരുങ്ങി Tata; മോഡൽ നിരയിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ

ഇന്ത്യൻ കാർ നിർമ്മാതാക്കൾ ഉടൻ തന്നെ പുതിയ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റും സഫാരി ഫെയ്‌സ്‌ലിഫ്റ്റും രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ആൾട്രോസ് ഇവിയും ഉടൻ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം നടത്തിയേക്കും.

Most Read Articles

Malayalam
English summary
Tata motors offers exiting discounts for its models in 2022 october
Story first published: Thursday, October 6, 2022, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X