വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

സെഗ്മെന്റിൽ മത്സരം കനത്തതോടെ ആകെ അങ്കലാപ്പിലായ ഹെക്‌ടറിനും സഫാരിക്കും ഒരു മുഖംമിനുക്കൽ സമ്മാനിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. മഹീന്ദ്ര XUV700, സ്കോർപിയോ തുടങ്ങിയ വമ്പൻമാരുടെ വരവും ടാറ്റയ്ക്ക് ക്ഷീണമായിട്ടുണ്ട്.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

ഇതെല്ലാം മറികടക്കണമെങ്കിൽ ഹാരിയറിനും സഫാരിക്കും എന്തെങ്കിലും പുതിയ മാറ്റങ്ങൾ സമ്മാനിച്ചേ തീരൂ. ശരിക്കും പറഞ്ഞാൽ ഈ കലണ്ടർ വർഷം ടാറ്റ മോട്ടോർസിന്റെ പ്രധാന അവതരണമായി എടുത്തു പറയാനാവുന്നത് നെക്സോൺ ഇവി മാക്‌സിന്റേതു മാത്രമാണ്.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

കൂടെ നെക്‌സോണിനും പഞ്ചിനും ലഭിച്ച മികച്ച സ്വീകാര്യത കാരണം ബ്രാൻഡ് ശ്രദ്ധേയമായ വിൽപ്പന സംഖ്യകൾ നേടുന്നുമുണ്ട്. പ്രതിമാസ വിൽപ്പനയിൽ സഫാരിയും ഹാരിയറും മാന്യമായ സംഭാവന നൽകുന്നുമുണ്ടെങ്കിലും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ മത്സരം അടുത്ത കാലത്ത് ശരിക്കും തീവ്രമായിട്ടുണ്ട്.

MOST READ: പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

ഇതിന് മറുപടിയായാണ് രണ്ട് എസ്‌യുവികൾക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ സമ്മാനിക്കുക. ഹാരിയർ സൃഷ്ടിച്ച ആക്കം കണക്കിലെടുത്ത് 2021-ന്റെ തുടക്കത്തിലാണ് ടാറ്റ സഫാരി എന്ന് 6/7 സീറ്റർ മോഡൽ പുറത്തിറക്കുന്നത്. ടാറ്റ പാസഞ്ചര്‍ കാര്‍ ഡിവിഷന്റെ മുന്‍നിര ഉല്‍പ്പന്നം കൂടുയാണ് നിലവിൽ സഫാരി എസ്‌യുവി.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

ഹാരിയര്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് 7 സീറ്റര്‍ സഫാരി വിപണിയില്‍ എത്തുന്നത്. പഴയ പ്രതാപിയായ ഒറിജിനൽ സഫാരിയുടെ ഐതിഹാസിക പേര് കടമെടുത്ത് പുറത്തിറക്കി തന്ത്രം ഫലം കാണുകയും ചെയ്‌തിരുന്നുവെന്നു വേണം പറയാൻ. പ്രതിമാസം ശരാശരി 2,000 യൂണിറ്റുകള്‍ വരെ വിറ്റഴിക്കാനും ടാറ്റ മോട്ടോർസിന് സാധിക്കുന്നുണ്ട്.

MOST READ: ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

ഇനി ഹാരിയർ, സഫാരി എന്നിവയുടെ ഫെയ്‌‌സ്‌ലിഫ്റ്റ് പതിപ്പുകളിലേക്ക് നോക്കിയാൽ മെക്കാനിക്കൽ പരിഷ്ക്കരാങ്ങൾ ഒന്നും തന്നെ ഇരുമോഡലുകൾക്കും ലഭ്യമായേക്കില്ല. നിലവിലെ അതേ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാവും എസ്‌യുവികൾ മുന്നോട്ടുകൊണ്ടുപോവുക.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

ഇത് 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഓട്ടോമാറ്റിക് പ്രേമികൾക്കായി ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായും തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

MOST READ: ഇലക്ട്രിക് വിപണിയില്‍ വലിയ മാറ്റത്തിനൊരുങ്ങി Mahindra; യുകെയില്‍ പുതിയ ഇവി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിച്ചു

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

ഹാരിയറിനും ഒരുപക്ഷേ സഫാരിക്കുമായി ഒരു പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാനും ടാറ്റയ്ക്ക് നിലവിൽ പദ്ധതിയുണ്ട്. എതിരാളികളായ മഹീന്ദ്ര XUV700, മഹീന്ദ്ര സ്കോർപിയോ, എംജി ഹെക്‌ടർ എന്നിവയ്ക്കെല്ലാം ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ നിരയിലുണ്ട്. എന്നാൽ പുതിയ പെട്രോൾ യൂണിറ്റിന്റെ വരവിനെ സംബന്ധിച്ച ഒരു വിവരവും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

2022 ടാറ്റ സഫാരി ഫെയ്‌‌സ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നതിനാൽ ഡിസൈനിൽ വരുത്തിയ മാറ്റങ്ങളും ഏതാണ്ട് അറിവായിട്ടുണ്ട്. ട്രൈ-ആരോ പാറ്റേൺ ഒഴിവാക്കി സിൽവർ ആക്‌സന്റുള്ള ചതുരാകൃതിയിലുള്ള മൂലകങ്ങളാണ് ഇപ്പോൾ എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നതെന്ന് മനസിലാക്കാം.

MOST READ: ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

ആയതിനാൽ പുതുക്കിയ ഫ്രണ്ട് ഗ്രിൽ വാഹനത്തിന് പുതിയൊരു രൂപം സമ്മാനിക്കും. പിന്നിൽ കറുപ്പിലൊരുക്കിയിരിക്കുന്ന ബമ്പർ ഇൻസേർട്ട് ഒഴികെ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതുപോലെ ഇന്റീരിയറും സൂക്ഷ്മമായ നവീകരണങ്ങൾക്ക് വിധേയമായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിക്കൊണ്ട് ഫീച്ചർ നിരയും ടാറ്റ മോട്ടോർസ് അപ്‌ഗ്രേഡുചെയ്യും. ഹാരിയറിനും സഫാരിക്കും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയ വരവിൽ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

കൂടാതെ ഏറ്റവും പുതിയ iRA കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) അധിഷ്‌ഠിത സവിശേഷതകൾ കൂടി നൽകാൻ ടാറ്റ തീരുമാനിച്ചാൽ അതും ഒരു നേട്ടമാവും. കാരണം ഉടൻ തന്നെ എംജി ഹെക്‌ടറും ഹ്യുണ്ടായി ക്രെറ്റയുമെല്ലാം ഈ സംവിധാനങ്ങളോടെ വിപണിയിൽ എത്തുമെന്നതിനാലാണ്.

വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

നിലവിൽ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോർസ് എങ്കിലും ADAS പോലുള്ള സവിശേഷതകൾ ഇതുവരെ കമ്പനിയുടെ ഒറു മോഡലിലും ഇടംപിടിച്ചിട്ടില്ല എന്ന കാര്യം നിരാശയുളവാക്കുന്നതാണ്. എന്നാൽ പുതുവരവിൽ ഇക്കാര്യങ്ങൾ ഹാരിയറിലും സഫാരിയിലും കൂടി ഇടംപിടിച്ചാൽ അത് വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Tata motors planning to launch the facelifted harrier and safari suv soon in india
Story first published: Wednesday, August 17, 2022, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X