പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്. എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് 2022 മെയ് മാസത്തിൽ ടാറ്റ സ്വന്തമാക്കിയിരിക്കുന്നത്. പോയ മാസം ഇന്ത്യയിൽ മൊത്തം 43,341 യൂണിറ്റ് കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്.

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

2021 മെയ് മാസത്തിൽ വിറ്റ 15,181 യൂണിറ്റ് കാറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏതാമ്ട് 185 ശതമാനം വർധനവാണ് ടാറ്റ മോട്ടോർസിന് ഒരു വർഷത്തിനിപ്പുറം സ്വന്തമാക്കാനായിരിക്കുന്നത്. അതേസമയം പ്രതിമാസ വിൽപ്പന കണക്കുകളിലേക്ക് നോക്കിയാൽ 2022 ഏപ്രിലിൽ വിറ്റ 41,587 യൂണിറ്റുകളെ അപേക്ഷിച്ച് 4.22 ശതമാനം വർധവാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

2021 മെയ് മാസത്തിൽ വിറ്റ 476 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ടാറ്റ മോട്ടോർസ് എക്കാലത്തെയും ഉയർന്ന ഇവി വിൽപ്പന രേഖപ്പെടുത്തിയ മാസമാണിത്. 626 ശതമാനം വർധിച്ച് ഇലക്‌ട്രിക് വാഹന വിൽപ്പന 3,454 യൂണിറ്റുകളായി ഉയർന്നു. ടാറ്റ നെക്‌സോൺ വിൽപ്പനയും പുതിയ ഉയരത്തിലെത്തിയതാണ് നേട്ടങ്ങൾക്ക് മാറ്റുകൂട്ടുന്നത്.

MOST READ: പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ വീഡിയോയുമായി Hyundai, അവതരണം ജൂൺ 16-ന്

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

അതോടൊപ്പം ഹാരിയറിന്റെയും സഫാരിയുടെയും ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയും കമ്പനി 2022 മെയ് മാസത്തിൽ രേഖപ്പെടുത്തി. നെക്‌സോൺ, പഞ്ച് എസ്‌യുവികൾക്കുള്ള മികച്ച സ്വീകാര്യത ഈ അടുത്ത കാലത്തായി ബ്രാൻഡിന്റെ സ്ഥിരമായ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

അടുത്തിടെ സാധാരണ നെക്‌സോൺ ഇവിയെ അപേക്ഷിച്ച് വലിയ ബാറ്ററി പായ്ക്കും ഉയർന്ന റേഞ്ചുമായി നെക്‌സോൺ ഇവി മാക്‌സിനെ ടാറ്റ അവതരിപ്പിച്ചു. ജെൻ 3 സ്കേറ്റ്‌ബോർഡിനെ അടിസ്ഥാനമാക്കിയുള്ള അവിന്യ കൺസെപ്‌റ്റും ജെൻ 2 ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കർവ് കൺസെപ്‌റ്റും കമ്പനി പ്രദർശിപ്പിച്ചു.

MOST READ: XUV700-യുടെ 30,000 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് Mahindra; ഡെലിവറിക്കായി കാത്ത് 78,000-ല്‍ അധികം ആളുകൾ

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

ഇത് ആദ്യം ഒരു ഇടത്തരം ഇലക്ട്രിക് എസ്‌യുവി കൂപ്പെയ്ക്കും ക്രെറ്റയ്ക്ക് എതിരാളിയായ ഇടത്തരം പെട്രോൾ, ഡീസൽ എസ്‌യുവികൾക്കും കാരണമാകും. ടാറ്റ മോട്ടോർസ് തങ്ങളുടെ വാണിജ്യ വാഹന വിഭാഗത്തിന്റെ വൈദ്യുതീകരണത്തിനും പദ്ധതിയിടുന്നുണ്ട്.

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വാണിജ്യ വാഹന വ്യവസായത്തിനും 1,000-2,000 കോടി രൂപയാണ് കമ്പനി ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്. പാസഞ്ചർ വാഹന വിഭാഗത്തിലെ ഓർഡർ ബുക്കിംഗുകൾ പോസിറ്റീവായി തുടരുമ്പോഴും സെമി കണ്ടക്‌ടർ ചിപ്പുകളുടെ വിതരണത്തിലെ കുറവും ഉയർന്ന ഇൻപുട്ട് ചെലവും കമ്പനി നേരിടുന്ന പ്രശ്നമാണ്.

MOST READ: മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

വാണിജ്യ വാഹന വിൽപ്പന ഇങ്ങനെ

ടാറ്റ മോട്ടോർസിന്റെ എല്ലാ സെഗ്‌മെന്റുകളുടെയും ആഭ്യന്തര വിൽപ്പന 2022 മെയ് മാസത്തിൽ 74,755 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തിൽ വിറ്റ 24,552 യൂണിറ്റുകളെ അപേക്ഷിച്ച് 204 ശതമാനം വളർച്ചയാണിത്. വാണിജ്യ വാഹന വിഭാഗത്തിൽ കയറ്റുമതി ഉൾപ്പടെ മൊത്തം വിൽപ്പന 32,818 യൂണിറ്റായി ഉയർന്നു.

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

11,401 യൂണിറ്റുകളേക്കാൾ 188 ശതമാനം വർഷം 2021 മെയ് മാസത്തിൽ എല്ലാ വിഭാഗങ്ങളിലും വാർഷിക വളർച്ച രേഖപ്പെടുത്തി. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള M&HCV വിൽപ്പന 8,409 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തിൽ വിറ്റ 2,583 യൂണിറ്റുകളെ അപേക്ഷിച്ച് 226 ശതമാനം ഉയർച്ചയാണ് ഇവിടെയും ടാറ്റയ്ക്ക് കൈവരിക്കാനായത്.

MOST READ: വലിപ്പത്തിലും റേഞ്ചിലും കേമൻ! Mahindra XUV300 ഇലക്‌ട്രിക് അടുത്ത വർഷം തുടക്കം നിരത്തിലെത്തും

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

അടുത്തിടെ വിപണിയിൽ എത്തിയ ടാറ്റ പഞ്ച് 10,000 യൂണിറ്റ് വിൽപ്പനയ്ക്ക് അടുത്ത് നേടുന്നതിനാൽ വിൽപ്പനയിൽ വലിയ വഴിത്തിരിവാണ് ബ്രാൻഡിന് നേടിയെടുക്കാൻ സാധിച്ചത്. ഒരു കോംപാക്ട് ഹാച്ച്ബാക്ക് മോഡൽ സ്വന്തമാക്കുന്ന വിലയ്ക്ക് മൈക്രോ എസ്‌യുവി ലഭിക്കുമെന്നതിനാൽ പലരുടേയും ഇഷ്ട വാഹനമായി പഞ്ചിന് മാറാൻ കഴിഞ്ഞിട്ടുണ്ട്.

പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors
Domestic Sales Performance
Category May 2022 May 2021 % change (Y-o-Y)
Total Sales 74,755 24,552 204%

====================================================================================================================

Domestic Commercial Vehicles
Category May 2022 May 2021 % change (Y-o-Y)
M&HCV 8,409 2,583 226%
I&LCV 4,474 964 364%
Passenger Carriers 3,632 691 426%
SCV cargo and pickup 14,899 5,133 190%
Total CV Domestic 31,414 9,371 235%
CV Exports 1,404 2,030 -31%
Total CV 32,818 11,401 188%

====================================================================================================================

Domestic Passenger Vehicles
Category May 2022 May 2021 % change (Y-o-Y)
PV ICE 39,887 14,705 171%
PV EV 3,454 476 626%
Total PV Domestic 43,341 15,181 185%

Most Read Articles

Malayalam
English summary
Tata motors recorded 43 341 unit sales in may 2022 details
Story first published: Wednesday, June 1, 2022, 14:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X