2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ആഭ്യന്തര വിപണിയില്‍ ശക്തമായ ബ്രാന്‍ഡായി മാറാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഇതിന്റെ ഭാഗമായി വില്‍പ്പനയും വിപണി വിഹിതവും വര്‍ധിപ്പിക്കാനുള്ള പല വഴികളും കമ്പനി പരിശോധിക്കുകയും ചെയ്യുന്നു.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ഇപ്പോഴിതാ ടാറ്റ മോട്ടോര്‍സ് 2022 ജൂലായ് മാസത്തെ അതിന്റെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തുന്ന പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ ബ്രാന്‍ഡിന്റെ വില്‍പ്പന തീര്‍ച്ചയായും ശ്രദ്ധേയമാണെന്ന് വേണം പറയാന്‍.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

കഴിഞ്ഞ മാസവം, ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ ടാറ്റ, മൊത്തം 47,505 യൂണിറ്റുകളാണ് വിപണിയില്‍ എത്തിച്ചത്. പോയ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 30,184 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രദ്ധേയമായ ഒരു മാസമായിരുന്നു 2022 ജൂലൈ എന്ന് പറയേണ്ടി വരും.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

വാര്‍ഷിക വില്‍പ്പനയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവാണ് കാണാന്‍ സാധിക്കുന്നത്. കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരിക്കുന്ന നെക്സോണ്‍ തന്നെയാണ് ബ്രാന്‍ഡിന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

മാത്രമല്ല മുഴുവന്‍ ഇന്‍ഡസ്ട്രിയിലും സമീപ മാസങ്ങളില്‍ ഏറ്റവും മികച്ച അഞ്ച് വില്‍പ്പന മോഡലുകളില്‍ ഒന്നുകൂടിയാണ് നെക്‌സോണ്‍. നെക്‌സോണ്‍ കൂടാതെ, പഞ്ച്, ആള്‍ട്രോസ് എന്നിവയും ആഭ്യന്തര വിപണിയില്‍ സ്ഥിരതയാര്‍ന്ന വില്‍പ്പന വോളിയം രേഖപ്പെടുത്തുന്നു എന്നതും എടുത്ത് പറയേണ്ടതാണ്.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

തല്‍ഫലമായി, ടാറ്റയുടെ ക്യുമുലേറ്റീവ് സെയില്‍സ് മാസാമാസം മെച്ചപ്പെടുകയും പുതിയ റെക്കോര്‍ഡുകള്‍ മറികടക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം ടാറ്റ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന സിഎന്‍ജി വില്‍പ്പന രേഖപ്പെടുത്തി, 5,293 യൂണിറ്റുകള്‍ വിറ്റുവെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ടിഗോര്‍ കോംപാക്ട് സെഡാന്റെ വില്‍പ്പന 5,433 യൂണിറ്റായി - 2017 മാര്‍ച്ചില്‍ വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. നെക്‌സോണ്‍, ടിയാഗോ എന്നിവയ്ക്കൊപ്പം, 2020-ന്റെ തുടക്കത്തില്‍ ടിഗോറിന് ഒരു പ്രധാന അപ്ഡേറ്റ് ലഭിച്ചിരുന്നു.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

കൂടാതെ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവിനുശേഷം മൂവരുടെയും വില്‍പ്പന അളവ് വലിയ രീതിയില്‍ ഉയരുകയും ചെയ്തു. 2022 ജൂലൈയില്‍, എസ്‌യുവി വില്‍പ്പന ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയുടെ 64 ശതമാനത്തിലേക്ക് സംഭാവന ചെയ്തു, പന്ത്രണ്ട് മാസം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 105 ശതമാനം വളര്‍ച്ചയാണിതെന്നും കമ്പനി പറയുന്നു.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

2021 അവസാനത്തോടെ അവതരിപ്പിച്ച പഞ്ച് മൈക്രോ എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും ഇത് അടയാളപ്പെടുത്തി. ആല്‍ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലാണ് ഈ അഞ്ച് സീറ്റര്‍.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ആകര്‍ഷകമായ പ്രാരംഭ വിലയില്‍ ഇത് ലഭ്യമാണെന്ന് വേണം പറയാന്‍. പഞ്ച് രാജ്യത്ത് 11,007 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തുകയും ടാറ്റ ഇന്ത്യയില്‍ മറ്റൊരു പ്രതിമാസ വില്‍പ്പന റെക്കോര്‍ഡ് കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ടാറ്റയുടെ നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവ കഴിഞ്ഞ മാസം 4,022 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ഇവി വില്‍പ്പനയാണിതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയുടെ ജനപ്രീതി മുതലാക്കി, ടാറ്റ അതിന്റെ പോര്‍ട്ട്ഫോളിയോ നിരന്തരമായി വിപുലീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നെക്സോണ്‍ ഇവി മാക്സ് എന്ന പേരില്‍ അടുത്തിടെ ടാറ്റ ഒരു പുതിയ പതിപ്പിനെ അവതരിപ്പിച്ചിരുന്നു. ഇത് ഒരു വലിയ ബാറ്ററി പാക്കും ദൈര്‍ഘ്യമേറിയ ഡ്രൈവിംഗ് ശ്രേണിയുമായിട്ടാണ് വിപണിയില്‍ എത്തുന്നത്.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം ഏറുന്ന രാജ്യത്ത് വിവിധ വിഭാഗങ്ങളിലേക്ക് പുതിയ മോഡലുകളെ എത്തിക്കാനൊരുങ്ങുകയാണ് ടാറ്റ. അടുത്ത 5 വര്‍ഷത്തിനുള്ള 10 ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ്സ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തി.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ടാറ്റ മോട്ടോര്‍സിന് നിലവില്‍ 80 ശതമാനം വിപണി വിഹിതമുണ്ടെങ്കിലും, ഈ വിപണി വിഹിതത്തിന് വാഹന നിര്‍മാതാക്കള്‍ കാരണം മത്സരത്തിന്റെ അഭാവമാണ്.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ഭാവിയില്‍, ടാറ്റ മോട്ടോര്‍സ് ഇലക്ട്രിക് കാര്‍ സ്പെയ്സിലെ തങ്ങളുടെ വിപണി വിഹിതം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാല്‍ അധിക വോള്യങ്ങളാല്‍ അത് നികത്തപ്പെടും. 10 പുതിയ ഇലക്ട്രിക് കാറുകളുള്ള ഒരു ലോഞ്ച് ബ്ലിറ്റ്‌സ് വില്‍പ്പനയിലേക്ക് നയിക്കുമെന്നും ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.

2022 ജൂലൈ മാസത്തില്‍ ഹിറ്റായി Tata; വില്‍പ്പനയില്‍ 57 ശതമാനം വര്‍ധനവ്

ടാറ്റ മോട്ടോർസ് നിലവില്‍ രണ്ട് ഇലക്ട്രിക് കാറുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത് - ടിഗോര്‍ ഇവിയും നെക്സോണ്‍ ഇവിയും. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ കൂടിയാണ് ടിഗോര്‍. 12.49 ലക്ഷം രൂപയാണ് ടിഗോര്‍ ഇവിയുടെ പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Tata motors records highest ever monthly sales in july 2022 read to find more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X