Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ടാറ്റ മോട്ടോർസ് ആദ്യം അവതരിപ്പിച്ച മോഡലാണ് ആൾട്രോസ്. സുരക്ഷയുടെയും സ്പോർട്ടി ലുക്കിന്റെയും പിൻബലത്തിൽ വിപണിയിൽ വൻഹിറ്റാവാനും വാഹനത്തിനായി.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

മൊത്തത്തിലുള്ള ഇൻപുട്ട് ചെലവിലെ കുത്തനെയുള്ള വർധനവ് കാരണം ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കാരവും നടപ്പിലാക്കിയിരുന്നു. അതിനാൽ ജനപ്രിയ മോഡലായ ആൾട്രോസ് ഹാച്ച്‌ബാക്കിനും ഇനി മുതൽ അധികം മുടക്കേണ്ടി വരും. കാറിന്റെ പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ 15,000 രൂപ വരെ വിലയാണ് ഉയർത്തിയിരിക്കുന്നത്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

അതേസമയം ആൾട്രോസ് ഡീസൽ വേരിയന്റുകളുടെ വില പരമാവധി 20,000 രൂപ വരെയും ഉയർന്നു. രണ്ട് മാസത്തിനുള്ളിൽ കാറിന് സംഭവിക്കുന്ന രണ്ടാമത്തെ വില വർധനയാണിത്. ഇതിനു മുമ്പ് 2021 നവംബറിലാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയിൽ കമ്പനി പരിഷ്ക്കാരം കൊണ്ടുവന്നത്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

ആൾട്രോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളുടെ വില 5,000 മുതൽ 15,000 രൂപ വരെ ഉയർന്നു. മിഡ്-സ്പെക്ക് XM+ വേരിയന്റിന്റെ വിലയിലാണ് പരമാവധി വർധനവ് കാണുന്നത്. XZ+ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഡാർക്ക് എഡിഷന് 5,000 രൂപയുടെ വില പരിഷ്ക്കാരം നടപ്പിലാക്കിയെങ്കിലും ടോപ്പ് എൻഡി XZ+ വേരിയന്റിനുള്ള വിലകളിൽ മാറ്റമില്ല

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകളുടെ വില വർധിപ്പിച്ചപ്പോൾ ടാറ്റ മോട്ടോർസ് ആൾട്രോസിന്റെ മിക്ക ടർബോ-പെട്രോൾ വേരിയന്റുകളുടെയും വില കുറച്ചു. 2,000 രൂപയുടെ ഉയർച്ചയുണ്ടായ അടിസ്ഥാന XT വേരിയന്റിന് മാത്രമാണ് കമ്പനി കൂട്ടിയിരിക്കുന്നത്. അതേസമയം മറ്റ് ടർബോ വേരിയന്റുകളുടെ വില 8,000 രൂപ വരെ കുറഞ്ഞു.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

ആൾട്രോസിന്റെ ഡീസൽ പതിപ്പുകൾ വിലയിൽ കൂടുതൽ ഗണ്യമായ വർധനവാണ് കാണുന്നത്. വേരിയന്റിനെ ആശ്രയിച്ച് വില 5,000 രൂപ മുതൽ 20,000 രൂപ വരെയായാണ് ഉയർന്നിരിക്കുന്നത്. ഇത് വീണ്ടും മിഡ് XM+ വേരിയന്റാണ് വിലയിൽ പരമാവധി വർധനവ് കാണുന്നത്. കാറിന്റെ ഡീസൽ മോഡലുകളുടെ വില ഇപ്പോൾ 7.04 ലക്ഷം രൂപയിൽ തുടങ്ങി 9.64 ലക്ഷം രൂപയിലാണ് അവസാനിക്കുന്നത്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

ടാറ്റ ആൾട്രോസ് നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ ആദ്യത്തേത് 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ ടർബോ പെട്രോൾ വേരിയന്റ് 110 bhp പവറിൽ 140 Nm torque വരെ നിർമിക്കാനും പ്രാപ്‌തമാണ്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

ഇതുകൂടാതെ പ്രീമിയം ഹാച്ചിൽ ഒരു 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇത് 90 bhp കരുത്തിൽ 200 Nm torque വരെ വികസിപ്പിക്കും. മൂന്ന് എഞ്ചിനുകളും 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

ആൾട്രോസിൽ ഇപ്പോഴും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ല. എന്നിരുന്നാലും അതിന്റെ എല്ലാ എതിരാളികളും ഓട്ടോമാറ്റിക് വാഗ്‌ദാനം ചെയ്യുന്നതിനാൽ ഉടൻ തന്നെ ഒരു ഡിസിടി ഓട്ടോമാറ്റിക് ടാറ്റ വാഗ്‌ദാനം ചെയ്യും.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

പുതിയ ഹ്യുണ്ടായി i20, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങിയ വിപണിയിലെ മറ്റ് പ്രീമിയം ഹാച്ച്ബാക്കുകളുമായാണ് ടാറ്റ ആൾട്രോസ് മാറ്റുരയ്ക്കുന്നത്. ടാറ്റ ആൾട്രോസ് അജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്വാൻസ്‌ഡ് (ALFA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

ഗ്ലോബൽ NCAP 5 സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗും സമ്പന്നവും പ്രീമിയം ഇന്റീരിയറും ആധുനിക ഡിസൈൻ ശൈലിയുള്ള ഒരു സ്പോർട്ടി ഡിസൈനും എല്ലാം പ്രീമിയം ഹാച്ച്ബാക്കിനെ വേറിട്ടുനിർത്തുന്നുണ്ട്. നിലവിൽ XE, XE+, XM+, XT, XZ, XZ (O), XZ+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലാണ് ടാറ്റ ആൾട്രോസ് വിപണിയിൽ എത്തുന്നത്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

വാഹനത്തിന്റെ സുരക്ഷാ സജ്ജീകരണത്തിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ (മുൻ നിര), ചൈൽഡ് സേഫ്റ്റി ലോക്കുകൾ തുടങ്ങി നിരവധി സവിശേഷതകളാണ് ടാറ്റ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ആൾട്രോസിന്റെ സിഎൻജി, ഇലക്‌ട്രിക് പതിപ്പുകൾ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയും ടാറ്റ മോട്ടോർസിനുണ്ട്. ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നതിനാലാണ് ഇവി വേരിയന്റ് വിപണിയിൽ എത്താൻ വൈകുന്നതെന്നാണ് കമ്പനി അടുത്തിടെ വെളിപ്പെടുത്തിയത്.

Altroz ടർബോ പെട്രോൾ വേരിയന്റുകളുടെ വില കുറച്ച് Tata Motors

ഒറ്റ ചാർജിൽ കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച് എങ്കിലും വാഗ്‌ദാനം ചെയ്‌താകും ആൾട്രോസ് ഇവി നിരത്തിലെത്തുക. ഇത്ന് ഐപി-67 സർട്ടിഫിക്കേഷനോട് കൂടിയ ലിഥിയം-അയൺ ബാറ്ററി സജ്ജീകരിക്കുമെന്നും ടാറ്റ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്.

Most Read Articles

Malayalam
English summary
Tata motors reduced the prices of altroz turbo petrol variants up to rs 8000 details
Story first published: Tuesday, January 25, 2022, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X