ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

ഇനി വിപണിയിൽ എത്താൻ ഏവരും കാത്തിരിക്കുന്ന മോഡലാണ് ടാറ്റ ആൾട്രോസ് ഇവി. ഇതിനു പിന്നിൽ പല കാരണങ്ങളാണുള്ളത്. ഒന്ന് ജനപ്രിയമായി അതിവേഗം കുതിച്ചുയരുന്ന ടാറ്റ മോട്ടോർസ് എന്ന ബ്രാൻഡിംഗ് തന്നെയാണ്.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

അതിനുശേഷം പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ വേരിയന്റുകളിൽ ഇതിനോടകം തന്റെ കഴിവുതെളിയിച്ച മികവും ആൾട്രോസിന്റെ ഇലക്‌ട്രിക്കിന് തുണയേകും. മൂന്നാമത്തെ ഘടകം ഇതിനോടകം തന്നെ അവതരിപ്പിച്ച നെക്സോൺ ഇവി, ടിഗോർ എന്നിവയുടെ വമ്പൻ വിജയവുമാണ് പ്രീമിയം ഹാച്ചിന്റെ ബാറ്ററി പതിപ്പിനെ ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കാനുള്ള മറ്റൊരു കാര്യം.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

2021 മധ്യത്തോടെ ആൾട്രോസ് ഇവി തീർച്ചയായും ലോഞ്ച് ചെയ്യപ്പെടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊവിഡ്-19 മൂലമുണ്ടായ പ്രതിസന്ധികൾ പദ്ധതി വൈകിപ്പിക്കുകയായിരുന്നു. ടാറ്റ മോട്ടോഴ്‌സിൽ നിന്നുള്ള iCNG ഉൽപ്പന്നങ്ങളും ഇതിനകം വിപണിയിൽ എത്തിയതും ഇലക്‌ട്രിക്കിന്റെ വികസനത്തിന് വേഗം കുറയ്ക്കാൻ കാരണമായിട്ടുണ്ട്.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

എന്നാൽ ആൾട്രോസിന്റെ ഇലക്‌ട്രിക് പതിപ്പിനായുള്ള കാത്തിരിപ്പ് അൽപം കൂടി നീളുമെന്നാണ് റിപ്പോർട്ടുകൾ. 2019 ജനീവ മോട്ടോർ ഷോയിൽ തങ്ങൾ ടാറ്റ ആൾട്രോസ് ഇവി പ്രദർശിപ്പിച്ചത് മുതൽ ഏവരും ഉറ്റുനോക്കുന്ന മോഡൽ യാഥാർഥ്യമാവാൻ പല നിലവിലെ സാഹചര്യങ്ങൾ അൽപം കൂടി മെച്ചപ്പെടേണ്ടതുണ്ടെന്നാണ് ടാറ്റ പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും എംഡിയായ ശൈലേഷ് ചന്ദ്ര പറഞ്ഞിരിക്കുന്നത്.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

അതിനാൽ വിപണിയോടുള്ള പ്രതിബദ്ധതയ്ക്ക് ശേഷം തങ്ങൾ ആൾട്രോസ് ഇലക്‌ട്രിക് ശരിയായ സമയത്ത് കൊണ്ടുവരുമെന്നും ശൈലേഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. 2019 ജനീവ മോട്ടോർ ഷോയിൽ ആദ്യമായി പ്രിവ്യൂ ചെയ്ത ഇലക്ട്രിക് ഹാച്ച്ബാക്ക് രണ്ട് വർഷത്തിനുള്ളിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഇപ്പോൾ ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നതിനാലാണ് ടാറ്റ ആൾട്രോസ് ഇവിയുടെ അവതരണം വൈകുന്നതെന്ന് ചരുക്കി പറയാം.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

നിലവിൽ ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹന നിരയിൽ നെക്‌സോൺ ഇവിയും ടിഗോർ ഇവിയുമാണ് ഉൾപ്പെടുന്നത്. വരാനിരിക്കുന്ന ടാറ്റ ആൾട്രോസ് ഇവി കമ്പനിയുടെ ഏറ്റവും പുതിയ പുതിയ എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് (ALFA) പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ വാഹനം ടാറ്റ മോട്ടോർസിന്റെ സിപ്‌ട്രോൺ പവർട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യും.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

മോഡലിന്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിപ്‌ട്രോൺ സാങ്കേതികവിദ്യയുള്ള ഭാവിയിലെ എല്ലാ ഇവികളും ഒറ്റ ചാർജിൽ കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ചിൽ വരുമെന്നും ഐപി-67 സർട്ടിഫിക്കേഷനോട് കൂടിയ ലിഥിയം-അയൺ ബാറ്ററി സജ്ജീകരിക്കുമെന്നും ടാറ്റ സ്ഥിരീകരിച്ചു.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

ഈ ബാറ്ററി പായ്ക്കിന് എട്ടു വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യും. ഇലക്ട്രിക് വാഹന വ്യവസായത്തിനായി പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ബ്രാൻഡും ടാറ്റ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) എന്ന് പേരിട്ടിരിക്കുന്ന ഈ വിഭാഗത്തിനായിരിക്കും ആൾട്രോസിന്റെ വികസന പ്രവർത്തനങ്ങളുടെ ചുമതല.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

700 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് സമർപ്പിത ഇവി കമ്പനി രൂപീകരിച്ചത്. 2025 ഓടെ ഇന്ത്യൻ വിപണിയിൽ 10 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയ കാര്യമാണ്. ഇവയെല്ലാം ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന് കീഴിലായിരിക്കും ഒരുങ്ങുക. വരാനിരിക്കുന്ന ആൾട്രോസ് ഇലക്‌ട്രിക് ഹാച്ച്ബാക്കിന് അധിക ബാറ്ററി പായ്ക്ക് ഓപ്ഷൻ ലഭിക്കുമെന്നും സൂചനകളുണ്ട്.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

വലിയ ബാറ്ററി പായ്ക്ക് ഹാച്ച്ബാക്കിന്റെ റേഞ്ചും ഏകദേശം 25 മുതൽ 40 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് ആൾട്രോസിന്റെ ബാറ്ററി വേരിയന്റി 500 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്തേക്കാമെന്ന് അർഥം. തുടർന്നുള്ള കാലഘട്ടത്തിൽ ഉയർന്ന റേഞ്ചുള്ള വാഹനങ്ങളെയായിരിക്കും വിപണി കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതിനാലാണ് ഈ നീക്കം.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

നിലവിൽ 30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് നെക്സോൺ, ടിഗോ8 ഇലക്‌ട്രിക് കാറുകളിൽ പ്രവർത്തിക്കുന്നത്. ഇത് പരമാവധി 127 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. നെക്സോൺ ഇലക്ട്രിക് നിലവിൽ ARAI സർട്ടിഫൈഡ് 312 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്യുന്നതും. ഏകദേശം 10 ലക്ഷം രൂപ വില പരിധിയിലായിരിക്കും ആൾട്രോസ് ഇവി വിപണിയിൽ അണിനിരക്കുക.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

കണക്‌ടീവിറ്റി ഫീച്ചറുകൾക്ക് ഉപഭോക്താക്കൾക്കിടിൽ വൻ പ്രചാരം ലഭിക്കുന്ന സാഹചര്യത്തിൽ ആൾ‌ട്രോസ് ഇലക്ട്രിക്കിൽ പുതിയ ZConnec ആപ്ലിക്കേഷനും ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്‌തേക്കാം. ഇത് ഇതിനകം നെക്സോൺ ഇവിയിൽ കാണുന്നതിന് സമാനമാണ്. ഇതിൽ 35-ഓളം കണക്റ്റഡ് കാർ സവിശേഷതകളാണ് കമ്പനി നൽകുന്നത്.

ഉപഭോക്തൃ പ്രതീക്ഷകൾ മാറുന്നു, Altroz ഇലക്‌ട്രിക് അവതരണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി Tata

ചാർജിംഗ് ഹിസ്റ്ററി, നിലവിലെ ബാറ്ററി ചാർജ് ലെവലിന്റെ റിമോട്ട് നിരീക്ഷണം, ശ്രേണി, ഏറ്റവും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, ചാർജ് ലെവലുകൾ എന്നിവയും ആപ്ലിക്കേഷനിൽ ലഭ്യമാണ്. പാസഞ്ചർ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോർസിന് നിലവിൽ ഏകദേശം 71 ശതമാനമാനമാണ് വിപണി വിഹിതം.

Most Read Articles

Malayalam
English summary
Tata motors revealed reasons behind the delay of altroz ev launch details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X