Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

ഇന്ത്യൻ വിപണിയിൽ ടിയാഗോ iCNG, ടിഗോർ iCNG എന്നിവ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു. 6.09 ലക്ഷം രൂപ മുതൽ ടിയാഗോ iCNG -യുടെ എക്സ്-ഷോറൂം വില ആരംഭിക്കുമ്പോൾ ടിഗോർ iCNG -യുടെ വില ആരംഭിക്കുന്നത് 7.69 ലക്ഷം രൂപ മുതലാണ്.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

രണ്ട് വാഹനങ്ങൾക്കും ഡീലർഷിപ്പുകൾ ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഇരു കാറുകൾക്കുമുള്ള ആദ്യ TVC -യും ടാറ്റ മോട്ടോർസ് യൂട്യൂബിൽ പുറത്തിറക്കിയിരിക്കുകയാണ്.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

വാഹനങ്ങളുടെ ബേസ്, മിഡ് വേരിയന്റുകളിൽ CNG വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി, ടാറ്റ മോട്ടോർസ് മിഡ്, ടോപ്പ്-സ്പെക്ക് വേരിയന്റുകളിലാണ് CNG വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത്. അതിനാൽ, കൂടുതൽ മൈലേജിനൊപ്പം മറ്റ് വാഹനങ്ങളിലേത് പോലെ ഇൻബിൾഡ് ഫീച്ചറുകൾ നഷ്‌ടപ്പെടുന്നില്ല.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

വാഹനങ്ങളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ നൽകുനതിന് ആഭ്യന്തര നിർമ്മാതാക്കൾ പേരുകേട്ടതാണ്. iCNG വാഹനങ്ങളും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. രണ്ട് വാഹനങ്ങളും എനർജി അബ്സോർബിംഗ് ബോഡി ഘടന കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഒരു ബിൽറ്റ്-ഇൻ മൈക്രോസ്വിച്ചും വാഹനത്തിൽ ഉണ്ട്, ഇത് ഫ്യുവൽ ലിഡ് ഓപ്പൺ ആയിരുന്നാൽ കാർ സ്റ്റാർട്ട് ചെയ്യുന്നത് തടയുന്നു.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

ലീക്ക് ഡിറ്റക്ഷൻ ഫീച്ചറും വാഹനത്തിലുണ്ട്, ടാറ്റ മോട്ടോർസ് ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലും, തുരുമ്പ് പ്രതിരോധിക്കുന്ന വസ്തുക്കളിലുമാണ് മോഡലുകൾ ഒരുക്കുന്നത്. അതോടൊപ്പം എഞ്ചിനിലേക്കുള്ള CNG വിതരണം വിച്ഛേദിക്കപ്പെടുത്തുകയും ബാക്കിയുള്ള CNG അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്ന തെർമൽ ഇൻസിഡന്റ് പരിരക്ഷയും ഇതിലുണ്ട്.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

വാഹനങ്ങളുടെ ഇന്റീരിയറിലും മാറ്റങ്ങളുണ്ട്. ഇത് കുറച്ച് വ്യത്യസ്തമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്, അത് CNG സ്പെസിഫിക്ക് എററുകൾ കാണിക്കുന്നതിനായി പരിഷ്‌ക്കരിച്ചിരിക്കുന്നു കൂടാതെ ഒരു സമർപ്പിത CNG ഗേജും ഇതിലുണ്ട്.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

വാഹനത്തിൽ നൽകിയിരിക്കുന്ന ഇക്കോ മോഡ് ബട്ടൺ ഇപ്പോൾ ഫ്യുവൽ സപ്ലൈ CNG -യിലേക്ക് മാറ്റുന്നു. പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനം CNG -യിൽ പ്രവർത്തിക്കുമ്പോൾ ഒരു നോട്ടിഫിക്കേഷനും ലൈറ്റും കാണിക്കുന്നു.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

ടിയാഗോ iCNG നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു, ഇത് തികച്ചും പ്രശംസനീയമാണ്. XE, XM, XT, XZ+ എന്നീ വേരിയന്റുകളിൽ ഫാക്ടറി ഫിറ്റഡ് CNG കിറ്റ് ലഭിക്കും. ടിയാഗോ CNG -യുടെ നിലവിലെ പ്രാരംഭ എക്സ്-ഷോറൂം വിലകൾ ഫാക്ടറി ഫിറ്റഡ് കിറ്റുമായി വരുന്ന ഏറ്റവും താങ്ങാനാവുന്ന CNG വാഹനമാക്കി അതിനെ മാറ്റുന്നു.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

ഹ്യുണ്ടായി സാൻട്രോ CNG -ക്ക് തുല്യമായ വിലയാണ് ഇതിന് പ്രാദേശിക നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. മറുവശത്ത് നിങ്ങൾ ടോപ്പ്-എൻഡ് വേരിയന്റാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ, ധാരാളം ഫൂച്ചറുകൾ ലഭിക്കുന്ന സെഗ്മെന്റിലെ ഏറ്റവും ചെലവേറിയ മോഡലായിരിക്കും ഇത്.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

Tigor iCNG XZ, XZ+ എന്നിവയ്‌ക്കൊപ്പം മാത്രമേ ലഭ്യമാകൂ. നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും താങ്ങാനാവുന്ന ഫാക്ടറി ഫിറ്റഡ് CNG കോംപാക്ട് സെഡാൻ കൂടിയാണിത്. ടിഗോർ iCNG -യുടെ നേരിട്ടുള്ള എതിരാളി ഹ്യൂണ്ടായി ഓറ CNG -യാണ്, അതിന്റെ എക്സ്-ഷോറൂം വില 7.74 ലക്ഷം രൂപയാണ്.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

മാരുതി സുസുക്കിയും ഡിസയർ CNG അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയതിന് ശേഷം, ഫാക്ടറിയിൽ ഫിറ്റഡ് CNG ഓപ്ഷനുമായി ഹോണ്ട അമേസിനെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

നോർമൽ മോഡലിലെ അതേ 1.2 ലിറ്റർ റെവോട്രോൺ യൂണിറ്റാണ് CNG പതിപ്പിലും വരുന്നത്. ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണിത്. യൂണിറ്റ് പരമാവധി 86 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Tiago, Tigor iCNG മോഡലുകളുടെ പെർഫോമെൻസ് വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata

CNG-യിൽ പ്രവർത്തിക്കുമ്പോൾ, പവർ ഔട്ട്പുട്ട് 73 bhp ആയി കുറയുകയും ടോർക്ക് 95 Nm ആയി കുറയുകയും ചെയ്യുന്നു. ടാറ്റ മോട്ടോർസ് ഈ എഞ്ചിനിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ iCNG വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ.

ടിയാഗോ, ടിഗോർ CNG മോഡലുകളുടെ മൈലേജ് കിലോഗ്രാമിന് ഏകദേശം 30-35 കിലോമീറ്ററോളമാണ്. അതിനാൽ തന്നെ ഈ വാഹനങ്ങളുടെ പ്രവർത്തന ചെലവ് പെട്രോൾ ഡീസൽ മോഡലുകളെ അപേക്ഷിച്ച് ഗണ്യമായി കുറവായിരിക്കും, ഇപ്പോൾ കിലോയ്ക്ക് ഏകദേശം 65 രൂപയ്ക്ക് CNG ലഭ്യമാണ്. ആയതിനാൽ, ഒരു കിലോമീറ്ററിന് വരുന്ന ഫ്യുവൽ ചെലവ് വെറും രണ്ട് രൂപയോളം മാത്രമായിരിക്കും.

Most Read Articles

Malayalam
English summary
Tata motors shares new tvc of tiago and tigor cng models
Story first published: Thursday, January 20, 2022, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X