Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

കഴിഞ്ഞ 3-4 വർഷം മുതൽ ഇന്ത്യയിലെ വാഹന നിർമാണ കമ്പനികളെല്ലാം അവരുടെ മോഡലുകളുടെ ബ്ലാക്ക്/ഡാർക്ക് എഡിഷൻ വേരിയന്റുകൾ പുറത്തിറക്കി ജനപ്രീതി നേടിയെടുക്കുകയാണ്. പ്രത്യേകിച്ച് ടാറ്റ മോട്ടോർസ്.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

നെക്‌സോൺ, ഹാരിയർ തുടങ്ങിയ മോഡലുകളുടെ ഡാർക്ക് എഡിഷനുകളിൽ ഗണ്യമായ വിജയം നേടുകയും ചെയ്‌ത ടാറ്റ ഇപ്പോഴിതാ സഫാരിയുടെ ഡാർക്ക് എഡിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹാരിയറിന് ലഭിച്ച അതേ സ്വീകാര്യത തന്നെ മൂന്നുവരി എസ്‌യുവിക്കും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

നമ്മൾ കണ്ട മുൻ ഡാർക്ക് എഡിഷനുകൾ പോലെ തന്നെ സഫാരി ഡാർക്ക് എഡിഷനും മെക്കാനിക്കൽ മാറ്റമൊന്നും ലഭിക്കില്ല. എല്ലാ പരിഷ്ക്കരണങ്ങളും എക്സ്റ്റീരിയറുകളും ഇന്റീരിയറുകളും ഉൾപ്പെടെയുള്ള സൗന്ദര്യാത്മക മാറ്റങ്ങളിലേക്ക് കമ്പനി പരിമിതപ്പെടുത്തും. ട്രെൻഡ് കണക്കിലെടുത്ത് ഡാർക്ക് എഡിഷൻ പൂർണമായും കറുപ്പ് നിറത്തിൽ അവതരിപ്പിക്കുകയും ചെയ്യും.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

എസ്‌യുവിയിലെ സ്റ്റാൻഡേർഡ് ക്രോം ഘടകങ്ങൾക്ക് പകരം പിയാനോ ബ്ലാക്ക് ഘടകങ്ങൾ സഫാരിക്ക് ലഭിക്കും. കൂടാതെ സീറ്റുകളിലും ഡാർക്ക് ഹൈലൈറ്റ് ഉൾപ്പെടെ ഒന്നിലധികം ഡാർക്ക് മോണിക്കറുകളും വാഹനത്തിന് ലഭിക്കും. അലോയ്‌ വീലുകൾക്കും ചാർക്കോൾ ബ്ലാക്ക് ട്രീറ്റ്‌മെന്റായിരിക്കും ടാറ്റ മോട്ടോർസ് സമ്മാനിക്കുക. എന്നിരുന്നാലും അലോയ്‌കളുടെ രൂപകൽപ്പനയിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

അകത്തളത്തിലാകട്ടെ ഹാരിയറിനെപ്പോലെ സഫാരി ഡാർക്ക് എഡിഷനും ബെനെക്കെ കലിക്കോ ലെതറെറ്റിൽ പൂർത്തിയാക്കിയ കൂടുതൽ പ്രീമിയം അപ്ഹോൾസ്റ്ററിയായിരിക്കും ടാറ്റ മോട്ടോർസ് ഒരുക്കുകയെന്നാണ് സൂചന. സീറ്റ് ഹെഡ്‌റെസ്റ്റുകളിൽ ട്രൈ-ആരോ സുഷിരങ്ങളും 'ഡാർക്ക്' ബ്രാൻഡിംഗ് എംബ്രോയ്ഡറിയും ഇടംപിടിച്ചേക്കും.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

ഇന്റീരിയർ സവിശേഷതകളുടെ കാര്യത്തിൽ സഫാരിയുടെ ഡാർക്ക് എഡിഷൻ സാധാരണ എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ഒരുക്കിയിരിക്കുന്ന എല്ലാ ഫീച്ചറുകളും തന്നെ അണിനിരത്തും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഇൻ-ബിൽറ്റ് എയർ പ്യൂരിഫയർ എന്നിവയെല്ലാം ഇതിലെ ശ്രദ്ധേയമായ കാര്യങ്ങളായിരിക്കും.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

മാത്രമല്ല പനോരമിക് സൺറൂഫ്, 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഐആർഎ കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 2, 3 വരികൾക്ക് എസി വെന്റുകൾ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവയും ടാറ്റ സഫാരി ഡാർക്ക് എഡിഷനിൽ ടാറ്റ വാഗ്‌ദാനം ചെയ്‌തേക്കും.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

പരമാവധി 170 bhp പവറിൽ 350 Nm torque പുറപ്പെടുവിക്കാൻ കഴിയുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് സഫാരി എസ്‌യുവിയുടെ ഹൃദയം. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനും സാധിക്കും.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

നിലവിൽ ഫ്രണ്ട് വീൽ ഡ്രൈവായ ടാറ്റ സഫാരിയിൽ ഓൾവീൽ ഡ്രൈവ് സംവിധാനങ്ങളൊന്നും തന്നെയില്ല. ഡാർക്ക് എഡിഷൻ സഫാരിയുടെ ആദ്യ പ്രത്യേക പതിപ്പായിരിക്കില്ല. പോയ വർഷം തന്നെ എസ്‌യുവിക്ക് ഗോൾഡ് എഡിഷനും അഡ്വഞ്ചർ പേഴ്സണ എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു. ദിവസം ചെല്ലുന്തോറും തിരക്കേറിയ സെഗ്‌മെന്റിൽ ഡാർക്ക് എഡിഷൻ ചേർക്കുന്നത് സഫാരിയുടെ ആകർഷണം വർധിപ്പിക്കാനും ഏറെ സഹായകരമാവും.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

മഹീന്ദ്ര XUV700, എംജി ഹെക്‌ട ഹ്യുണ്ടായി അൽകസാർ തുടങ്ങിയ മോഡലുകളാണ് സഫാരിയുടെ ഇന്ത്യൻ വിപണിയിലെ നേരിട്ടുള്ള എതിരാളികൾ. ജീപ്പ് കോമ്പസിന്റെ വരാനിരിക്കുന്ന 7 സീറ്റർ പതിപ്പും സഫാരിയുടെ നേരിട്ടുള്ള എതിരാളിയായി മാറും. സ്റ്റാൻഡേർഡ് സഫാരിയുടെ എക്സ്ഷോറൂം വില 14.99 ലക്ഷം മുതൽ 23.19 ലക്ഷം വരെയാണ്.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

ഡാർക്ക് എഡിഷന്റെ വില കൂടുതലും അഡ്വഞ്ചർ പേഴ്‌സണ/ഗോൾഡ് എഡിഷനുകൾക്ക് സമാനമായിരിക്കും. എന്നിരുന്നാലും സ്റ്റാൻഡേർഡ് സഫാരിയേക്കാൾ അല്പം കൂടുതലായിരിക്കും മുടക്കുമുതൽ എന്നതിൽ സംശയമൊന്നും വേണ്ട. ഗോൾഡ് എഡിഷൻ 6 സീറ്റർ കോൺഫിഗറേഷനിലാണോ അതോ 7 സീറ്റർ കോൺഫിഗറേഷനിലാണോ അവതരിപ്പിക്കുന്നതെന്ന് വ്യക്തമല്ല.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

സഫാരിയിലെ സുരക്ഷ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ചുറ്റും ഡിസ്‌ക് ബ്രേക്കുകൾ, കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ മിറ്റിഗേഷൻ എന്നിവയാണ് ടാറ്റ അണിനിരത്തുക. ഇത് പുതിയ ഡാർക്ക് എഡിഷനിലും അതേപടി നിലനിൽക്കും.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

മൊത്തത്തിൽ ടാറ്റ മോട്ടോർസിന്റെ വിൽപ്പന കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെച്ചപ്പെടുകയാണ്. കമ്പനിയുടെ എക്കാലത്തെയും മെച്ചപ്പെട്ട വിപണി വിഹിതത്തിൽ നിന്നും ഇത് വിലയിരുത്താവുന്നതാണ്. പുതിയ മോഡലുകളുടെയും പ്രത്യേക പതിപ്പുകളുടെയും കൂട്ടിച്ചേർക്കൽ, മെച്ചപ്പെട്ട വിൽപ്പന സംഖ്യകളിലേക്ക് വിവർത്തനം ചെയ്യാനും സഹായകരമായിട്ടുണ്ട്.

Safari ഡാർക്ക് എഡിഷന്റെ ടീസർ ചിത്രം പുറത്തുവിട്ട് Tata; അവതരണം അടുത്ത ആഴ്ച്ച

പാസഞ്ചർ വാഹന വിഭാഗത്തിൽ 2021 ഡിസംബറിൽ 35,000-ലധികം കാറുകൾ വിൽക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. മാത്രമല്ല, അവസാന പാദവും ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ചതായിരുന്നു. 2022-ൽ പുതിയ ലോഞ്ചുകൾ ആസൂത്രണം ചെയ്‌തതോടെ ഈ വർഷം പുതിയ വിൽപ്പന റെക്കോർഡ് സൃഷ്‌ടിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

Most Read Articles

Malayalam
English summary
Tata motors teased the upcoming safari dark edition suv details
Story first published: Friday, January 14, 2022, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X