റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോണ്‍ ഇവി. മാര്‍ക്കറ്റില്‍ എതിരാളികളില്ലാതെ കുതിക്കുകയാണ് നെക്‌സോണ്‍. മഹീന്ദ്രയുടെ XUV400 കൂടി വരുന്നതോടെ നെക്‌സോണിന് ഒത്ത എതിരാളിയാകുമെന്നാണ് വാഹന പ്രേമികള്‍ കരുതുന്നത്. ഇപ്പോള്‍ ഒരു പുതിയ റെക്കോഡിട്ടാണ് നെക്‌സോണ്‍ വാര്‍ത്തകളില്‍ നിറയുന്നത്.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ഹിമാലയത്തിലെ ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായി ടാറ്റ നെക്സോണ്‍ റെക്കോര്‍ഡ് ബുക്കുകളില്‍ ഇടംപിടിച്ചു. 19024 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉംലിംഗ് ലാ പാസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് വാഹനം തങ്ങളുടെ പേര് തുന്നിച്ചേർത്തത്.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

കിഴക്കന്‍ ലഡാക്കിലെ ചിസുംലെയെയും ഡെംചോക്കിനെയും ബന്ധിപ്പിക്കുന്ന ഈ ചുരം വളരെ തന്ത്രപ്രധാനമായ ഒരു പാതയാണ്. ടാറ്റ നെക്സോണ്‍ ഇവി മാക്സുമായി ടാറ്റ മോട്ടോര്‍സ് ടീം ലേയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 2022 സെപ്റ്റംബര്‍ 18-ന് ഉംലിംഗ് ലായിലൂടെ വാഹനം ഓടിക്കാന്‍ കഴിഞ്ഞു.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

Nexon EV MAX അതിന്റെ കഴിവുകള്‍ കൂടുതല്‍ പ്രകടമാക്കുന്ന ഈ ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിക്കുന്നതിന് സാക്ഷ്യം വഹിക്കനായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് നേട്ടത്തെക്കുറിച്ച് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് സ്ട്രാറ്റജി ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു. എല്ലാ Nexon EV MAX ഉപയോക്താക്കള്‍ക്കും മികച്ച റൈഡും ഹാന്‍ഡ്ലിങ്ങും ഉപയോഗിച്ച് തടസ്സമില്ലാത്ത ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ സാധിക്കും. ഇത് കൂടുതല്‍ റേഞ്ചും പവറും വാഗ്ദാനം ചെയ്യുക മാത്രമല്ല മൊത്തത്തിലുള്ള ഡ്രൈവിംഗ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും വിട്ടുവീഴ്ചയില്ലാത്ത ഇവി ഉടമസ്ഥത അനുഭവപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ഈ കാര്‍ ഫാസ്റ്റ് ചാര്‍ജിംഗിനെ വാഗ്ദാനം ചെയ്യുന്നു. ഉയരത്തിലുള്ള സ്ഥലമോ താഴ്ന്ന മര്‍ദ്ദമോ കാറിന്റെ പ്രകടനത്തെ ബാധിക്കില്ല. ഈ റെക്കോഡോടെ ഇക്കാര്യം ഊട്ടിയുറപ്പിക്കപ്പെട്ടു. ഇത്തരം നേട്ടങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് നെക്സോണ്‍ ഇലക്ട്രിക് എസ്‌യുവി. വിവിധ വകഭേദങ്ങളില്‍ ഈ വാഹനം ലഭ്യമാണ്. ബേസ് ട്രിമ്മിനെ XM എന്ന് വിളിക്കുന്നു. 14.99 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. ഈ ട്രിം ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. യഥാര്‍ത്ഥ ഡ്രൈവിങ് സാഹചര്യത്തില്‍ ഒരു ഫുള്‍ ചാര്‍ജില്‍ 180-200 കിലോമീറ്ററാണ് യഥാര്‍ത്ഥ റേഞ്ച്. 30.2 kWh ബാറ്ററിയാണ് Nexon EV XM ട്രിമ്മിന് നല്‍കിയിരിക്കുന്നത്.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ബാറ്ററി പൂര്‍ണമായി റീചാര്‍ജ് ചെയ്യാന്‍ 8.5 മണിക്കൂര്‍ എടുക്കും. XZ പ്ലസ്, XZ പ്ലസ് ഡാര്‍ക്ക് എഡിഷന്‍, XZ പ്ലസ് ലക്സ്, XZ പ്ലസ് ലക്സ് ഡാര്‍ക്ക് എഡിഷന്‍ എന്നിവയാണ് ടാറ്റ നെക്സോണ്‍ ഇവിയുടെ ടോപ് എന്‍ഡ് വേരിയന്റുകള്‍. ഇവ കൂടാതെ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ബാറ്ററിയുടെ വലുപ്പവും റേഞ്ചും തങ ട്രിമ്മിന് സമാനമാണ്.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

അടുത്തിടെ, ടാറ്റ മോട്ടോര്‍സ് ഉയര്‍ന്ന റേഞ്ചുള്ള ടാറ്റ നെക്സോണ്‍ ഇവിയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. നെക്സോണ്‍ ഇവി മാക്സ് എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് എസ്‌യുവിക്ക് 437 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്. കൂടാതെ 40.5 kWh ബാറ്ററിയാണ് ഇത് നല്‍കുന്നത്. ഇലക്ട്രിക് പവര്‍ട്രെയിനിന് 3.3 kW, 7.2 kW എന്നിങ്ങനെ രണ്ട് പ്രധാന ട്രിമ്മുകള്‍ ഉണ്ട്.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനായി 15 മണിക്കൂര്‍ എടുക്കും. 7.2 kW ട്രിമ്മിന്റെ ബാറ്ററി പായ്ക്ക് 6.5 മണിക്കൂറിനുള്ളില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും. XZ പ്ലസ്, XZ പ്ലസ് LUX വകഭേദങ്ങളില്‍ Nexon EV Max ലഭ്യമാണ്. നെക്സോണ്‍ ഇവി മാക്സിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 17.3 ലക്ഷം രൂപ മുതലാണ്.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ടാറ്റ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു ഇലക്ട്രിക് കാറും വില്‍ക്കുന്നുണ്ട്. ടിഗോറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് സെഡാന്‍ ആണിത്. 12.49 ലക്ഷം രൂപ മുതലാണ് ടിഗോര്‍ ഇവിയുടെ വില ആരംഭിക്കുന്നത്. ഇതാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാര്‍.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ഈ മാസാവസാനം ടാറ്റ മോട്ടോര്‍സ് താങ്ങാനാവുന്ന വിലയില്‍ മറ്റൊരു ഇലക്ട്രിക് കാര്‍ കൂടി പുറത്തിറക്കുന്നുണ്ട്. ടാറ്റ ടിയാഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ ഇവി. 10 ലക്ഷം രൂപക്കടുത്ത് വിലവരും.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

ടാറ്റ മോട്ടോര്‍സ് 2017 സെപ്റ്റംബറിലാണ് നെക്സോണ്‍ കോംപാക്ട് എസ്‌യുവി ആദ്യമായി അവതരിപ്പിച്ചത്. വിപണിയില്‍ എത്തി അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹനം ആഭ്യന്തര വിപണിയില്‍ നാല് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് നെക്‌സോണ്‍ പിന്നിട്ടിരുന്നു. ഈ പുതിയ നേട്ടത്തെ അനുസ്മരിച്ചുകൊണ്ട് അഞ്ച് സീറ്റര്‍ മോഡലിന്റെ 4,00,00 -ാമത്തെ യൂണിറ്റ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ടാറ്റ പുറത്തിറക്കി.

റെക്കോർഡിട്ട് Tata Nexon EV; ഉംലിംഗ് ലാ പാസില്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാർ

പ്രാദേശിക വാഹന നിര്‍മ്മാതാക്കള്‍ പുതിയ നെക്‌സോണ്‍ XZ+(L) വേരിയന്റും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്, 11.37 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് സൗകര്യം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ തുടങ്ങിയ സവിശേഷതകള്‍ ഈ മോഡല്‍ നേടുന്നു.

Most Read Articles

Malayalam
English summary
Tata nexon ev max reached worlds highest motorable road and enters india book of records
Story first published: Saturday, September 24, 2022, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X