പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon

ഇന്ത്യയിൽ ഹാച്ച്ബാക്ക് മോഡലുകളേക്കാൾ ഡിമാന്റുള്ള വാഹനങ്ങളായി എസ്‌യുവികൾ മാറികഴിഞ്ഞു. നിലവിൽ സ്പോർട്‌സ് യൂട്ടിലിറ്റി ശ്രേണിയിലെ ഒന്നാംനിരക്കാരാണ് ടാറ്റ മോട്ടോർസ്. നെക്സോണിലൂടെ വിപണി പിടിച്ച കമ്പനി ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ടാമത്തെ ബ്രാൻഡാണ്.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

നെക്‌സോൺ 2017-ൽ അവതരിപ്പിച്ചതു മുതൽ ടാറ്റ മോട്ടോർസിന്റെ വളർച്ചയും അതിവേഗമായിരുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും നെക്സോൺ തന്നെയാണ്. വാസ്തവത്തിൽ സബ്‌-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ തുടർച്ചയായ ആറാം മാസവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ എസ്‌യുവിയായി നെക്സോൺ തുടരുകയാണ്.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

മുൻ വർഷം മെയ് മാസം വിറ്റഴിച്ച 6,439 യൂണിറ്റുകളുകളുമായി താരതമ്യം ചെയ്‌താൽ 2022 മെയ് മാസത്തിൽ നെക്‌സോണിന്റെ 14,614 യൂണിറ്റുകൾ വിറ്റഴിക്കാൻ ടാറ്റ മോട്ടോർസിനു സാധിച്ചിട്ടുണ്ട്. വാർഷിക കണക്കുകളിൽ 127 ശതമാനത്തിന്റെ വർധനവാണിത് സൂചിപ്പിക്കുന്നത്. ടാറ്റയുടെ സബ്‌കോംപാക്‌ട് എസ്‌യുവി 3,641 യൂണിറ്റുകളുടെ മാർജിനിൽ ഹ്യുണ്ടായി ക്രെറ്റയെ മറികടന്നു.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

കൊറിയൻ ബ്രാൻഡിന് 2022 മെയ് മാസത്തിൽ 10,973 യൂണിറ്റ് വിൽപ്പനയാണ് ക്രെറ്റയിലൂടെ നേടിയെടുക്കാനായത്. ഏറ്റവും വലിയ ഹൈലൈറ്റ് എന്തെന്നു വെച്ചാൽ ടാറ്റ നെക്‌സോൺ ഇപ്പോൾ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറെന്ന പദവിയും സ്വന്തമാക്കിയിരുന്നു. എല്ലാ എസ്‌യുവികളെയും മിക്ക ഹാച്ച്ബാക്ക് മോഡലുകളെയും പിന്തള്ളിയാണ് നെക്സോൺ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

സമീപകാലത്ത് ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തുന്നതിൽ നെക്‌സോൺ ടാറ്റയെ സഹായിച്ചിട്ടുണ്ടെന്നതും സത്യമാണ്. കൂടാതെ എസ്‌യുവിയുടെ ഇലക്ട്രിക് വേരിയന്റിനും രാജ്യത്ത് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവി മോഡലിനെ മാറ്റി നിർത്തിയാൽ നിലവിൽ ടാറ്റ നെക്‌സോൺ 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

കോംപാക്‌ട് എസ്‌യുവിയുടെ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്‌ഡ് റെവോട്രോൺ പെട്രോൾ എഞ്ചിന് പരമാവധി 120 bhp കരുത്തിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ റെവോടോർക്ക് ഡീസൽ എഞ്ചിൻ 110 bhp പവറിൽ 260 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമാണ്.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 5 സ്പീഡ് എഎംടി എന്നിങ്ങനെ മൂന്ന് ഗിയർബോക്സുകൾ ഓപ്ഷനുകളും ടാറ്റ നെക്സോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എസ്‌യുവിയിലേക്ക് കമ്പനി ഉടൻ തന്നെ ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനും (DCT) അവതരിപ്പിക്കും.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

XM, XM (S), XZ Plus, XZ+ Dark, XZ+ (S), XZ+ (O), XZA+ (HS), XZ+ (HS), XZ+ (P), XZA+ (P), കാസിരംഗ എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന വേരിയന്റുകളിൽ എത്തുന്ന ടാറ്റ നെക്സോണിന് നിലവിൽ 7.55 ലക്ഷം രൂപ മുതൽ 13.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

ഫ്ലേജ് ഗ്രീൻ, ഫ്ലേം റെഡ്, പ്യുവർ സിൽവർ, ഡേടോണ ഗ്രേ, കാൽഗറി വൈറ്റ്, അറ്റ്‌ലസ് ബ്ലാക്ക്, റോയൽ ബ്ലൂ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ ടാറ്റ നെക്സോൺ തെരഞ്ഞെടുക്കാനും സാധിക്കും.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

അടുത്ത വർഷം എപ്പോഴെങ്കിലും നെക്‌സോൺ സബ്‌കോംപാക്‌ട് എസ്‌യുവിക്ക് ഒരു തലമുറ മാറ്റം നൽകാനും ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നുണ്ട്. പഞ്ച് മിനി എസ്‌യുവിയിൽ നിന്ന് ഉത്ഭവിച്ച ആൽഫ (അജൈൽ, ലൈറ്റ് & ഫ്ലെക്സിബിൾ ആർക്കിടെക്ച്ചർ) പ്ലാറ്റ്‌ഫോമിന്റെ രൂപത്തിൽ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് വരും. ഇതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ നവീകരണങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് അനുമാനം.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയതിൽ കൂടുതൽ പരിഷ്ക്കരിച്ച എഞ്ചിൻ ഓപ്ഷനുകളും ടാറ്റ മോട്ടോർസ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ തലമുറ നെക്സോണിനെ കമ്പനി അണിയിച്ചൊരുക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

ഇത് സംഭവിച്ചാൽ സബ്കോംപാക്‌ട് എസ്‌യുവിനിലവിലുള്ളതിനേക്കാൾ കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും. ഈ പരിഷ്ക്കാരങ്ങളിലൂടെ മോഡൽ വരാനിരിക്കുന്ന കർശനമായ CAFÉ നിയന്ത്രണങ്ങളും പുതുക്കിയ BS6 എമിഷൻ മാനദണ്ഡങ്ങളും പാലിക്കും.

പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon എസ്‌യുവി

സബ്-4 മീറ്റർ എസ്‌യുവിയേക്കാൾ 50 മില്ലീമീറ്റർ നീളമുള്ള വീൽബേസ് ഉള്ള ടാറ്റ നെക്‌സോൺ കൂപ്പെ എസ്‌യുവിയിലും കമ്പനി പ്രവർത്തിച്ചു വരികയാണിപ്പോൾ. തുടക്കത്തിൽ ഇത് ഇലക്ട്രിക് പവർട്രെയിനിനൊപ്പം നൽകാമെങ്കിലും പിന്നീടുള്ള ഘട്ടത്തിൽ വാഹനത്തിന് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് ടാറ്റ മോട്ടോർസ് പുറത്തിറക്കും.

Most Read Articles

Malayalam
English summary
Tata nexon suv becomes the second best selling model in india
Story first published: Saturday, June 4, 2022, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X