അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ മോട്ടോർസ് ഇന്ത്യയിലെ നാലാമത്തെയോ അഞ്ചാമത്തെയോ വലിയ വാഹന നിർമാതാക്കൾ മാത്രമായിരുന്നു. ടാറ്റ എന്നു കേട്ടാൽ തന്നെ മുഖംതിരിച്ചിരുന്നവരെല്ലാം ഇന്ന് ഈ പേരു കേൾക്കുമ്പോൾ തന്നെ ഓടിയടുക്കുകയാണ് ചെയ്യുന്നത്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

നിലവിൽ കിടിലൻ വാഹനങ്ങൾ ഇന്ത്യൻ വിപണിക്ക് സമ്മാനിച്ച് വിൽപ്പനയുടെ കാര്യത്തിൽ മാരുതി സുസുക്കിക്ക് പിന്നിൽ രണ്ടാമതോ മൂന്നോമതോ ആയി വളരാനും ടാറ്റ മോട്ടോർസിന് സാധിച്ചു. നെക്‌സോണും പഞ്ചും ടിയാഗോയും എല്ലാം ജനപ്രീതിയാർജിച്ച് വിപണിയിൽ കുതിക്കുകയാണ്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

2021 ഒക്ടോബറിൽ ലോഞ്ച് ചെയ്ത ടാറ്റ പഞ്ച് ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ടാമത്തെ മോഡലായി വളർന്നത് അതിവേഗമായിരുന്നു. വിൽപ്പന ആരംഭിച്ച് ആദ്യ മാസം മുതലെ പഞ്ച് വൻ ഹിറ്റ്. പ്രതിമാസം 10,000 യൂണിറ്റ് വിൽപ്പനയോ അല്ലെങ്കിൽ അതിനോട് അടുത്ത് വിൽപ്പന കണക്കുകൾ സ്വന്തമാക്കി മുന്നേറുന്ന ടാറ്റ പഞ്ച് എന്ന മൈക്രോ എസ്‌യുവി ഇന്ത്യയിൽ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

വിപണിയിലെത്തി വെറും 10 മാസംകൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് പഞ്ച് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. ഇന്ന് പൂനെയിലെ തങ്ങളുടെ പ്ലാന്റിൽ നിന്ന് പഞ്ചിന്റെ 100,000-ാമത്തെ യൂണിറ്റ് കമ്പനി പുറത്തിറക്കുകയും ചെയ്‌തു. ഒരു ലക്ഷം വിൽപ്പന ഏറ്റവും വേഗതത്തിൽ കൈവരിക്കുന്ന എസ്‌യുവിയായി പഞ്ച് മാറിയെന്നും ടാറ്റ അവകാശപ്പെടുകയാണിപ്പോൾ.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

ഒരു മിനി എസ്‌യുവി എന്തായിരിക്കണമെന്ന് കാണിച്ചുതന്ന വാഹനമാണ് ടാറ്റ പഞ്ച്. കമ്പനിയുടെ ALFA എന്ന എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങിയ രണ്ടാമത്തെ മോഡലായി 2021 ഒക്ടോബറിലാണ് അഞ്ച് സീറ്റർ വാഹനമായ പഞ്ച് വപണിയിലെത്തുന്നത്. ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് സുരക്ഷാ റേറ്റിംഗുള്ള ഏറ്റവും വില കുറഞ്ഞ വാഹനവും ഇതുതന്നെയാണ്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

അതിശയകരമായ ഡിസൈൻ, ബഹുമുഖവും ആകർഷകവുമായ പെർഫോമൻസ്, ഫീച്ചറുകൾക്കൊപ്പം വിശാലമായ ഇന്റീരിയർ, സമ്പൂർണ സുരക്ഷ എന്നീ കാരണങ്ങൾ ഒത്തു ചേർന്നതാണ് പഞ്ചിന്റെ ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച കാരണങ്ങൾ. 5.93 ലക്ഷം രൂപ മുതൽ 9.49 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിനായി മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

പ്യുവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ്, സ്‌പെഷ്യൽ കാസിരംഗ എഡിഷൻ എന്നീ വ്യത്യസ്‌തമായ വേരിയന്റുകളിൽ ടാറ്റയുടെ ഈ കിടിലൻ മോഡൽ സ്വന്തമാക്കാം. ഷാർപ്പ് സ്റ്റൈലിംഗും ഉയർന്ന റൈഡിംഗ് സ്റ്റാൻസും ഉള്ള HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ശരിക്കും പഞ്ച്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

കണക്‌റ്റഡ് സവിശേഷതകളുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമായ വാഹനം കൂടിയാണ് പഞ്ച് എന്നതും ആകർഷകമായ കാര്യമാണ്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

പരിചിതമായ 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനിലാണ് ടാറ്റ പഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഇത് 6,000 rpm-ൽ 86 bhp കരുത്തും 3,300 rpm-ൽ പരമാവധി 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നിവയാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

ടിയാഗോ, ടിഗോർ, ആൾട്രോസ് മോഡലുകളിൽ കണ്ടുവന്ന അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാണിത്. മൈക്രോ എസ്‌യുവിയുടെ മാനുവൽ വേരിയന്റ് 18.82 കിലോമീറ്റർ ഇന്ധനക്ഷമ അവകാശപ്പെടുമ്പോൾ എഎംടി ഓട്ടോമാറ്റിക് പരമാവധി 18.97 കിലോമീറ്റർ മൈലേജും നൽകുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം പഞ്ചിൽ ടാറ്റ കോർത്തിണക്കിയിട്ടുമുണ്ട്.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

കൂടാതെ MID ഉള്ള 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലോവ് ബോക്സ്, പാഡിൽ ലാമ്പുകൾ എന്നീ ആധുനിക സജ്ജീകരണങ്ങളും ടാറ്റ പഞ്ചിനെ വിപണിയിൽ വേറിട്ടു നിർത്തുന്നു.

അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch

ആറ്റോമിക് ഓറഞ്ച്, ഗ്രാസ്‌ലാൻഡ് ബീജ്, ട്രോപ്പിക്കൽ മിസ്റ്റ്, മെറ്റിയർ ബ്രോൺസ്, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ്, ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ 8 വ്യത്യസ്ത നിറങ്ങളിൽ ടാറ്റ പഞ്ച് തെരഞ്ഞെടുക്കാനും സാധിക്കും. ഇന്ത്യയിൽ മാരുതി സുസുക്കി ഇഗ്നിസ്, സിട്രൺ C3, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മോഡലുകളുമായാണ് പഞ്ചിന്റെ പ്രധാന മത്സരം.

Most Read Articles

Malayalam
English summary
Tata punch micro suv reached one lakh sales milestone within10 months
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X