ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

ആരും പ്രതീക്ഷിക്കാത്ത നേരത്ത് അപ്രതീക്ഷിതമായി വിപണിയിലേക്ക് എത്തിയ അതിഥിയാണ് ടാറ്റ ടിയാഗോയുടെ ഇലക്‌ട്രിക് പതിപ്പ്. ഏവരും ആൾട്രോസ് ഇവിയെ കാത്തിരുന്ന സമയത്താണ് ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായി ടിയാഗോയുടെ വരവ്.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

XE, XT, XZ+, XZ+ ടെക് ലക്സ് എന്നീ നാല് വകഭേദങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ന് ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് പാസഞ്ചർ കാറായാണ് അറിയപ്പെടുന്നതു തന്നെ. 8.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ടാറ്റ തങ്ങളുടെ തുറുപ്പുഗുലാൻ കളത്തിലിറക്കിയിരിക്കുന്നത്.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

ടിയാഗോ ഇലക്‌ട്രിക്കിന്റെ ആദ്യ 10,000 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും മുകളിൽ പറഞ്ഞ വിലകൾ ബാധകമാവുക എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. കൂടാതെ ഈ 10,000 പേരിൽ 2,000 യൂണിറ്റുകൾ നിലവിലുള്ള ടിഗോർ ഇവി, നെക്സോൺ ഇവി ഉപഭോക്താക്കൾക്കായി ടാറ്റ നീക്കിവെച്ചിരിക്കുകയാണ്.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

എന്തായാലും ഇതിനു ശേഷം ആമുഖ വിലയിൽ കാര്യമായ മാറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. 2022 ഒക്ടോബർ 10 മുതൽ ടാറ്റ ടിയാഗോ ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഡെലിവറി 2023 ജനുവരിയിലായിരിക്കും കമ്പനി ആരംഭിക്കുക.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

19.2kWh, 24kWh എന്നിങ്ങനെ രണ്ട് ലിഥിയം-അയൺ ബാറ്ററി പായ്ക്കുകളുമായാണ് പുതിയ ടാറ്റ ഇലക്ട്രിക് ഹാച്ച് വന്നിരിക്കുന്നത്. ആദ്യത്തേത് ക്ലെയിം ചെയ്ത MIDC റേഞ്ച് 250 കിലോമീറ്റർ നൽകുമ്പോൾ, രണ്ടാമത്തേത് ഒറ്റ ചാർജിൽ 315 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

ബാറ്ററി പായ്ക്കുകൾ IP67 റേറ്റുചെയ്തതും 8 വർഷത്തെ അല്ലെങ്കിൽ 1,60,000 കി.മീ വാറണ്ടിയോടെയുമാണ് വരുന്നത്. ബ്രാൻഡിന്റെ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് സാങ്കേതികവിദ്യയാണ് ഇവിയുടെ മറ്റൊരു സവിശേഷത. അതിൽ പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ ഉൾപ്പെടുന്നു, അത് ചെറിയ ബാറ്ററിയിൽ 110 Nm torque ഉപയോഗിച്ച് 61 bhp കരുത്ത് വരെ നൽകാൻ ശേഷിയുള്ളതാണ്.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

അതേസമയം വലിയ ബാറ്ററി പായ്ക്കിൽ 114 Nm torque ഉപയോഗിച്ച് 74 bhp പവറും ടിയാഗോ ഇവി നൽകും. 19.2kWh ബാറ്ററിയുള്ള ടിയാഗോ ഇലക്ട്രിക് 5.7 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വേഗത വരെ കൈവരിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. ഇതിന്റെ ചെറിയ ബാറ്ററി പതിപ്പിന് 6.2 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

ഇലക്ട്രിക് ഹാച്ച്ബാക്ക് 50kW DC ഫാസ്റ്റ് ചാർജർ, 7.2kW എസി ഫാസ്റ്റ് ചാർജർ (ഓപ്ഷണൽ), സ്റ്റാൻഡേർഡ് 3.3kW ഹോം ചാർജർ എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരാൾക്ക് 57 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

സ്റ്റാൻഡേർഡ് 3.3kW, ഓപ്‌ഷണൽ 7.2kW എസി ഫാസ്റ്റ് ചാർജറിന് അതിന്റെ 19.2kWH, 24kWh ബാറ്ററി പായ്ക്കുകൾ യഥാക്രമം 5 മണിക്കൂർ 5 മിനിറ്റ് - 6 മണിക്കൂർ 20 മിനിറ്റ്, 2 മണിക്കൂർ 35 മിനിറ്റ്, 3 മണിക്കൂർ 35 മിനിറ്റ് എന്ന സമയം കൊണ്ട് ചാർജ് ചെയ്യാൻ കഴിയും.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

അകത്തും പുറത്തും ഉള്ള ഇലക്ട്രിക് ബ്ലൂ ഹൈലൈറ്റുകൾ, ട്രൈ-ആരോ വൈ ആകൃതിയിലുള്ള മൂലകങ്ങളുള്ള എയർ ഡാം, അടച്ചിട്ട ഗ്രിൽ, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, ഡ്രൈവർ മോഡ് സെലക്ടർ, ZConnect ആപ്പ്, കണക്റ്റഡ് 45 കാർ സവിശേഷതകൾ, ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസെന്റ് അസിസ്റ്റ്, എന്നിവ ഇവിയുടെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

ഇതിനു പുറമെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയും ടാറ്റ മോട്ടോർസ് ടിയാഗോ ഇലക്ട്രിക്കിൽ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ബുക്കിംഗ് ഓക്‌ടോബർ 10 മുതൽ, ഡെലിവറി ജനുവരിയിൽ; Tiago EV നിരത്തിലെത്താൻ കാത്തിരിക്കാം

നെക്‌സോൺ ഇവിക്ക് സമാനമായി ടാറ്റ ടിയാഗോ ഇവിക്ക് നാല് ലെവലുകളുള്ള മൾട്ടി-മോഡ് റീജനറേഷൻ സിസ്റ്റം ഉണ്ട്. ഡെയ്‌റ്റോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റീൻ വൈറ്റ്, ടീൽ ബ്ലൂ, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് സ്വന്തമാക്കാനാവുന്നത്.

Most Read Articles

Malayalam
English summary
Tata tiago electric booking commence from 10th october deliveries will begin in january 2023
Story first published: Thursday, September 29, 2022, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X