റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago EV ഒരു കലക്ക് കലക്കും

ടാറ്റ എന്നും സാധാരണക്കാരൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് വാഹനമിറക്കുന്നവരാണ്, അതിന് ഏറ്റവും നല്ല ഉദാഹരണമാണല്ലോ ടാറ്റ നാനോ. ടെക്നോളജി വളരുമ്പോഴും, അത് സാധാരക്കാർക്ക് ഇടയിലേക്ക് എങ്ങനെ എത്തിക്കാമെന്നാണ് ടാറ്റ അലോചിക്കുന്നത്.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

ഇലക്ട്രിക് കാറുകൾ എത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ വാഹന വിപണിയിൽ ടാറ്റയും തങ്ങളുടെ ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിച്ചു. അന്നും ഇന്നും ടാറ്റ എന്ന ബ്രാൻഡിന് ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരവും മറ്റ് കമ്പനികൾക്ക് പോലും കിട്ടിയിട്ടില്ല.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറും ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹാച്ച്ബാക്കുമായ ടിയാഗോ ഇവി ലോഞ്ച് ചെയ്തിരിക്കുകയാണ്. കാർ അവതരിപ്പിച്ചതിനോടൊപ്പം വില കൂടി പ്രഖ്യാപിച്ചപ്പോഴാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. 8.49 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ ആമുഖ വില, അത് മാത്രമല്ല ആദ്യം ബുക്ക് ചെയ്യുന്ന 10,000 കസ്റ്റമേഴ്സിന് മാത്രമുളള ഓഫറാണ് ഇത്.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

ടാറ്റയുടെ മറ്റ് രണ്ട് ഇവികളായ നെക്സോൺ ഇവിയും, ടിഗോർ ഇവിയും വിൽപ്പനയിൽ ഒന്നാമത് തന്നെയാണ്. ഈ രണ്ട് ഇവികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് ടാറ്റ തങ്ങളുടെ കുഞ്ഞൻ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്റർ-പവർ മൊബിലിറ്റി എന്ന സാങ്കേതിക വിദ്യ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ടാറ്റ ടിയാഗോയിലൂടെ ലക്ഷ്യമിടുന്നത്.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

ടിയാഗോയുടെ ഏറ്റവും എടുത്ത് പറയേണ്ട സവിശേഷത വാഹനത്തിൻ്റെ റേഞ്ചാണ്. ഒറ്റ തവണ ചാർജിൽ 315 കിലോമീറ്ററാണ് ലഭിക്കുന്നത്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം 9 ലക്ഷത്തിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന വാഹനത്തിന് 315 കിലോമീറ്റർ റേഞ്ച് എന്ന് പറഞ്ഞാൽ അത് ലോട്ടറിയടിച്ചതിന് തുല്യമല്ലേ.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

രണ്ട് ബാറ്ററി പാക്കിലാണ് ടാറ്റ ടിയാഗോ ഇവി ലഭ്യമാകുന്നത്.മീഡിയം റേഞ്ചും ലോങ്ങ് റേഞ്ചും. മീഡിയം റേഞ്ചിൽ 19.2 kWh ബാറ്ററിയും ലോങ്ങ് റേഞ്ചിൽ 24 kWh ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 45kw മോട്ടോർ ഉപയോഗിച്ചിരിക്കുന്ന മീഡിയം റേഞ്ചിന് 110 എൻഎം ടോർക്ക് പവർ ലഭിക്കും, എന്നാൽ 55kw മോട്ടോർ ഉപയോഗിച്ചിരിക്കുന്ന ലോങ്ങ് റേഞ്ചിന് 114 എൻഎം ടോർക്കുമാണ് ലഭിക്കുക

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

ആകെ 7 വേരിയന്റ് ഓപ്ഷനുകളുളള ടിയാഗോയിൽ. 19.2 kWh ബാറ്ററി പാക്കോടുകൂടിയ XE, XT എന്നീ രണ്ട് ഓപ്ഷനകളും ബാക്കി 5 ഓപ്ഷനകളും 24 kWh ബാറ്ററി പായ്ക്കോടെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. 3.3 kW എസി ചാർജറുള്ള XT, XZ+, XZ+ ടെക് ലക്‌സ്, 7.2 kW എസി ചാർജറുള്ള XZ+, XZ+ ടെക് ലക്‌സ് എന്നിവയാണ് ഈ വേരിയന്റുകൾ.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

ഈ പതിപ്പുകളുടെ വില 9.99 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ്. ഇതിൽ സിറ്റി, സ്‌പോർട് മോഡുകളും ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്. 5.7 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ടിയാഗോ ഇവിക്ക് കഴിയും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 57 മിനിറ്റിനുള്ളിൽ ടിയാഗോ ഇവി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. അതേസമയം ഒരു എസി 7.2kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ മൂന്ന് മണിക്കൂറും 36 മിനിറ്റും കൊണ്ട് വാഹനം പൂർണമായും ചാർജ് ചെയ്യാം. കൂടാതെ ഇലക്ട്രിക് ഹാച്ച്ബാക്ക് 3.3kW എസി ചാർജറും 15A സോക്കറ്റിനെയും പിന്തുണയ്ക്കുന്നുമുണ്ട്.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

അതോടൊപ്പം തന്നെ ടാറ്റ തങ്ങളുടെ ഇലക്ട്രിക് വാഹനത്തിനും ബാറ്ററി, മോട്ടോർ എന്നിവയ്ക്ക് നൽകുന്ന വാറൻ്റിയാണ് ഗംഭീരം. എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്ററാണ് ബാറ്ററി പാക്കിനും മോട്ടറിനും നൽകുന്നതെങ്കിൽ വാഹനത്തിന് മൂന്ന് വർഷം അല്ലെങ്കിൽ 1,25,000 കിലോമീറ്ററാണ്.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

പുതിയ മാറ്റങ്ങളിൽ ക്ലോസ്ഡ് ഓഫ് ഗ്രിൽ, ബ്ലൂ ഇൻസെർട്ടുകൾ, വീലുകൾക്കുള്ള പുതിയ ഡിസൈൻ, പുതിയ നിറങ്ങൾ, 'ഇവി' ബാഡ്‌ജിംഗ് തുടങ്ങിയ ചില ഇവി-നിർദ്ദിഷ്ട വിഷ്വൽ ഘടകങ്ങൾ ടിയാഗോ ഇവിക്ക് ലഭിക്കുന്നു. ഇവ മാറ്റിനിർത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം പെട്രോൾ പതിപ്പിന് സമാനമാണ്.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

കുഞ്ഞൻ ടിയാഗോയുടെ പുറത്ത് മാത്രമല്ല അകത്തും പ്രകടമായ മാറ്റങ്ങൾ ടാറ്റ നൽകിയിട്ടുണ്ട്. ഡാഷ്‌ബോർഡിൽ നീല നിറത്തിലുള്ള ഇൻസെർട്ടുകൾ ഇതൊരു ഇലക്ട്രിക് കാറെന്ന് ഓർമപ്പെടുത്തും. അതോടൊപ്പം പുതിയ ലെതറെറ്റ് സീറ്റുകളിൽ 'ട്രൈ-ആരോ' ഘടകങ്ങളും ലഭിക്കും. ബാക്കി എല്ലാ കാര്യങ്ങളുടെ സ്റ്റാൻഡേർഡ് ടിയാഗോയ്ക്ക് സമാനമാണ്.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ ഇലക്ട്രിക് ടിയാഗോ ചില പുതുമകൾ കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. അതിൽ ക്രൂയിസ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയാണ് പെട്രോൾ മോഡലിനേക്കാൾ കൂടുതലായി ലഭിക്കുന്ന സവിശേഷതകൾ.

റേഞ്ചിൻ്റെ കാര്യത്തിൽ പുലിയാണ് കേട്ടാ! Tata Tiago Ev ഒരു കലക്ക് കലക്കും

ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് പലരും കരുതിയിരുന്ന ഇലക്ട്രിക് മേഖല ഇപ്പോൾ ഒരുപാട് വളർന്നുകൊണ്ടിരിക്കുകയാണ്. പുതിയ ടാറ്റ ടിയാഗോ ഇവിയെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടാൻ മറക്കരുത്

Most Read Articles

Malayalam
English summary
Tata tiago ev launched with long range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X