അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ടാറ്റ ടിയാഗോ, ടിഗോർ സിഎൻജി മോഡലുകൾ നിരത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കാറുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച ടാറ്റ മോട്ടോർസ് ഇതര എഞ്ചിൻ ഓപ്ഷനിലെത്തുന്ന മോഡലുകളെ ഡീലർഷിപ്പുകളിൽ എത്തിച്ചും തുടങ്ങിയിരിക്കുകയാണ്.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ടാറ്റയുടെ ആദ്യ സിഎൻജി കാറുകൾ ജനുവരി 19-നാണ് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുക. ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പുകൾക്ക് പെട്രോളിൽ പ്രവർത്തിക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് ഏകദേശം 50,000 രൂപ വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ടാറ്റ മോട്ടോർസ് ടോപ്പ് വേരിയന്റുകളിൽ മാത്രമായിരിക്കും സിഎൻജി ഓപ്ഷൻ വാഗ്ദാനം ചെയ്യുക. ടിയാഗോയുടെ കാര്യത്തിൽ സിഎൻജി മോഡൽ XM, XT, XZ+ വേരിയന്റുകളിൽ ലഭ്യമാകും. അതേസമയം മറുവശത്ത് ടിഗോറിനായി XZ, XZ+ വേരിയന്റുകളിലായിരിക്കും സിഎൻജി ഓപ്ഷൻ ലഭ്യമാവുക.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

അതായത് കാറുകളുടെ സിഎൻജി ഓപ്ഷൻ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ഉയർന്ന തുക നൽകേണ്ടിവരുമെന്നാണ് ഇത് അർഥമാക്കുന്നത്. ഉദാഹരണത്തിന് ടിയാഗോ മാനുവൽ ഗിയർബോക്‌സ് ശ്രേണി XE വേരിയന്റുകളിലാണ് ആരംഭിക്കുന്നത്. ഇത് 5 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ഈ വേരിയന്റിനൊപ്പം ഒരു സിഎൻജി ഓപ്ഷൻ നൽകിയിരുന്നെങ്കിൽ ചെലവ് ഏകദേശം 5.90 ലക്ഷം രൂപയായിരിക്കും. XT വേരിയന്റുമായി താരതമ്യം ചെയ്താൽ 5.73 ലക്ഷം രൂപയാണ് വില. സിഎൻജി ഓപ്‌ഷൻ ഉപയോഗിച്ച് XT പതിപ്പിന് ഏകദേശം 6.63 ലക്ഷം രൂപ വില വരും. ടിയാഗോ സിഎൻജി XZ+ മോഡലിന്റെ വില ഇതിലും കൂടുതലായിരിക്കും.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

എന്നിരുന്നാലും കൂടുതൽ പണം നൽകുന്നതിൽ പ്രശ്‌നമില്ലാത്ത ഉപഭോക്താക്കൾക്ക് ടിയാഗോയുടെയും ടിഗോറിന്റെയും ടോപ്പ് വേരിയന്റുകളുള്ള സിഎൻജി ഓപ്ഷൻ അർഥമാക്കുന്നത് അവർ ഒരു വിട്ടുവീഴ്ച്ചയും ചെയ്യേണ്ടതില്ല എന്നാണ്. ടിയാഗോ, ടിഗോർ എന്നിവയിൽ ലഭ്യമായ ഫീച്ചറുകളുടെ മുഴുവൻ ഓഫറുകളും ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാവും.

ടോപ്പ് വേരിയന്റുകൾക്കൊപ്പം സിഎൻജി എഞ്ചിൻ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നത് വിൽപ്പന കൂടുതൽ വർധിപ്പിക്കാനാവും സഹായിക്കുക. മിസ്റ്റർ ഗാഡി വാലെ എന്ന യൂട്യൂബ് ചാനലിൽ നിന്നുള്ള പുതിയ ടാറ്റ ടിഗോർ സിഎൻജിയുടെ വിശദമായ വോക്ക്റൗണ്ട് വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇത് വാഹനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ടിയാഗോ, ടിഗോർ എന്നിവയുടെ XZ, XZ+ വേരിയന്റുകളിൽ ഹർമന്റെ 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള പിന്തുണ, യുഎസ്ബി ചാർജിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഫോൺ കൺട്രോളുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ഇതിനു പുറമെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, കൂൾഡ് ഗ്ലോവ് ബോക്സ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് ഈ നിരയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്ന മറ്റ് സവിശേഷതകൾ. ടിയാഗോയും ടിഗോർ സി‌എൻ‌ജിയും ഒരേ 1.2 ലിറ്റർ പെട്രോൾ മോട്ടോർ ഉപയോഗിക്കും.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

പെട്രോളിൽ പ്രവർത്തിക്കുമ്പോൾ യൂണിറ്റ് 6,000 rpm-ൽ പരമാവധി 86 bhp പവറും 3,300 rpm-ൽ 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പവറും ടോർഖും കുറയാൻ സാധ്യതയുണ്ട്. പെട്രോൾ വേരിയന്റുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ ടിയാഗോ, ടിഗോർ സിഎൻജി വേരിയന്റുകൾക്ക് 5 സ്പീഡ് മാനുവൽ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോക്താക്കൾക്ക് സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും എളുപ്പത്തിൽ മാറാനാകും. സെന്റർ കൺസോളിൽ സിഎൻജി മോഡ് സജീവമാക്കുകയും നിർജ്ജീവമാക്കുകയും ചെയ്യുന്ന ഒരു സമർപ്പിത ബട്ടണാകും ഇതിനായി പ്രവർത്തിക്കുക. ഗ്യാസ് ടാങ്കിൽ നൽകിയിരിക്കുന്ന ഓൺ/ഓഫ് നോബിൽ നിന്ന് സിഎൻജി ഫ്യുവൽ ഇൻപുട്ടും സ്വിച്ച് ഓഫ് ചെയ്യാം.

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ഫ്യുവൽ ടാങ്ക് 60 ലിറ്റർ യൂണിറ്റായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇവ ദീർഘദൂര യാത്രകൾക്ക് പര്യാപ്തമാണ്. ടിയാഗോ, ടിഗോർ സിഎൻജി മോഡലുകൾക്ക് 30 കിലോമീറ്റർ മൈലേജാകും ടാറ്റ അവകാശപ്പെടുക. 2021 നവംബറിൽ തന്നെ സിഎൻജി കാറുകൾ അവതരിപ്പിക്കാൻ ബ്രാൻഡ് പദ്ധതിയിട്ടിരുന്നുവെങ്കിലും സെമികണ്ടക്‌ടർ ചിപ്പുകളുടെ അഭാവം പദ്ധതി വൈകിപ്പിക്കുകയായിരുന്നു

അവതരണത്തിന് മുന്നേ ഡീലർഷിപ്പിലെത്തി Tigor സിഎൻജി, അടുത്തറിയാം പുതിയ വോക്ക്എറൗണ്ട് വീഡിയോയിലൂടെ

ഹ്യുണ്ടായി സാൻട്രോ സിഎൻജി, മാരുതി വാഗൺആർ സിഎൻജി എന്നിവയോട് ടാറ്റ ടിയാഗോ സിഎൻജി മത്സരിക്കും. അതേസമയം ടിഗോർ സിഎൻജി ഹ്യുണ്ടായ് ഓറ സിഎൻജിക്ക് എതിരാളിയാകും. മാരുതി സുസുക്കിയും ഹ്യുണ്ടായിയും ആധിപത്യം പുലർത്തി വരുന്ന ഈ സെഗ്മെന്റിൽ ഇനി മത്സരം കൂടുതൽ വർധിക്കുമെന്നും ഉറപ്പാണ്.

Most Read Articles

Malayalam
English summary
Tata tigor cng arrives at dealer stockyard ahead of 2022 january 19 launch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X