പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

സഫാരി ഡാർക്ക് എഡിഷൻ അവതരിപ്പിച്ചതിന് പിന്നാലെ ടിയാഗോയുടെയും ടിഗോറിന്റെയും പുതിയ 2022 XZ+ വേരിയന്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോർസ്.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

സിഎൻജി ടിഗോർ, സിഎൻജി ടിയാഗോ എന്നിവയ്‌ക്കൊപ്പം മോഡലുകളുടെ പുതുക്കിയ 2022 XZ+ വേരിയന്റുകളും കമ്പനി ജനുവരി 19-ന് ഇന്ത്യയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി കാറുകളെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

പുതുക്കിയ ടിയാഗോ XZ+ വേരിയന്റ് പുതിയ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി എത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിന് മിഡ്‌നൈറ്റ് പ്ലം എന്ന പുതിയ നിറമാണ് ടാറ്റ മോട്ടോർസ് സമ്മാനിക്കുന്നത്. ഈ പുതിയ നിറം സിഎൻജി ടിയാഗോയ്‌ക്കൊപ്പം നാളെ പുറത്തിറക്കുന്ന പുതിയ ടിയാഗോ XZ+ വേരിയന്റിന് മാത്രമുള്ളതാണ്.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

ഫ്ലെയിം റെഡ്, ഓപാൽ വൈറ്റ്, ഡേടോണ ഗ്രേ, അരിസോണ ബ്ലൂ എന്നിവയാണ് ഹാച്ച്ബാക്കിൽ കമ്പനി അണിനിരത്തുന്ന മറ്റ് നിറങ്ങൾ. 2022 ടാറ്റ ടിയാഗോ XZ+ പതിപ്പിന്റെ പുതിയ സവിശേഷതകളിൽ എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മുന്നിലും വശത്തും പിൻഭാഗത്തും ക്രോം ഘടകങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

പുറംമോടിയിൽ മാത്രമല്ല കാറിന്റെ ഇന്റീരിയറും ടാറ്റ ചെറുതായൊന്ന് പരിഷ്ക്കരിച്ചിട്ടുണ്ട്. കറുപ്പും ബീജ് ഫിനിഷും ഉൾപ്പെടുന്ന ഡ്യുവൽ ടോണിലേക്ക് ടിയാഗോയുടെ അകത്തളം മാറ്റിയിരിക്കുകയാണ്. ഫീച്ചർ നിരയിലും ചില പരിഷ്ക്കാരങ്ങൾ കാണാനാവും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

ടാറ്റ മോട്ടോർസ് ടിഗോർ XZ+ വേരിയന്റിലും ചില നവീകരണങ്ങൾ കൊണ്ടുവരുമെന്നാണ് വാർത്ത. മാഗ്നൈറ്റിക് റെഡ് എന്നൊരു ഒരു പുതിയ നിറം കോംപാക്‌ട് സെഡാന് ലഭിക്കും.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

ഇത് ഈ വേരിയന്റിൽ മാത്രമായി കമ്പനി പരിമിതപ്പെടുത്തും. മോണോ ടോണിലും ഡ്യുവൽ ടോണിലും (ഇൻഫിനിറ്റി ബ്ലാക്ക് റൂഫ്) ഇത് ഓഫർ ചെയ്യുന്നു. ഓപൽ വൈറ്റ്, അരിസോണ ബ്ലൂ, പ്യുവർ സിൽവർ, ഡേടോണ ഗ്രേ എന്നിവയാണ് കാറിൽ തെരഞ്ഞെടുക്കാവുന്ന മറ്റ് കളർ ഓപ്ഷനുകൾ.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, സോണിക് സിൽവർ അലോയ്‌ വീലുകൾ, ബ്ലാക്ക്/ബീജ് ഡ്യുവൽ ടോൺ ഇന്റീരിയറർ, അകത്ത് ക്രോം ഡോർ ഹാൻഡിലുകൾ, പുതിയ സീറ്റ് ഫാബ്രിക് എന്നിവയാണ് 2022 ടിഗോർ XZ പ്ലസ് വേരിയന്റിലേക്കു ചേർത്ത പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നവ.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

സിഎൻജി മോഡലുകൾ എത്തുന്നതോടെയാണ് ചെറിയ മിനുക്കുപണികൾ ഇരു മോഡലുകളിലേക്കുമായി എത്തുന്നത്. ജനുവരി 19 ന് ടിയാഗോ, ടിഗോർ സിഎൻജി പതിപ്പുകൾ വിപണിയിൽ എത്തും. ഇതേ തീയതിയിൽ തന്നെ പുതിയ XZ+ ടിയാഗോയും XZ+ ടിഗോറും ലോഞ്ച് ചെയ്യും.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

ടാറ്റ സിഎൻജി കാറുകളുടെ പ്രാരംഭ പതിപ്പുകൾ ഇതിനോടകം തന്നെ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കിലോമീറ്ററിന് 30 കിലോമീറ്റർ മൈലേജാകും ഇതര എഞ്ചിൻ ഓപ്ഷനിലേക്ക് മാറുമ്പോൾ ടിയാഗോയും ടിഗോറും വാഗ്‌ദാനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

ടിയാഗോയുടെ സിഎൻജി മോഡലിനെ XM, XT, XZ+ എന്നീ വേരിയന്റുകളിലായിരിക്കും അവതരിപ്പിക്കുക. അതേസമയം ടിഗോർ സിഎൻജി അതിന്റെ XZ, XZ+ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. എഞ്ചിൻ വിശദാംശങ്ങളിൽ 85 bhp പവറും 113 Nm torque ഉം നൽകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റായിരിക്കും ഉൾപ്പെടുക.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിലായി ലഭ്യമായ പെട്രോൾ മോഡലിനെ അപേക്ഷിച്ച് കാറുകളുടെ സിഎൻജി വേരിയന്റ് മാനുവൽ ഓപ്ഷനിൽ മാത്രമാകും ലഭ്യമാവുക. പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് സിഎൻജി പതിപ്പിലെ പവർ ഔട്ട്പുട്ട് കണക്കുകളിൽ നേരിയ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്.

ടിയാഗോയുടെയും ടിഗോറിന്റെയും ഈ സിഎൻജി വേരിയന്റുകൾക്ക് പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലുകളേക്കാൾ 40,000 രൂപ മുതൽ 50,000 രൂപ വരെ അധികം മുടക്കേണ്ടി വന്നേക്കാം.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ടാറ്റ ടിയാഗോ സിഎൻജി മാരുതി വാഗൺആർ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവയുമായി മത്സരിക്കും. മറുവശത്ത് ടിഗോർ സിഎൻജിക്ക് മത്സരിക്കാൻ കോംപാക്റ്റ് സെഡാൻ സ്‌പേസിൽ ഹ്യുണ്ടായി ഓറ സിഎൻജി മാത്രമേ ഉണ്ടാകൂ. ഈ വർഷാവസാനം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന മാരുതി സുസുക്കി ഡിസയർ സി‌എൻ‌ജി ചിത്രത്തിലേക്ക് പിന്നീടെത്തും.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

എന്നാൽ ടിയാഗോ, ടിഗോർ സിഎൻജി എന്നിവയ്ക്ക് പുറമെ ടാറ്റ പഞ്ച്, ആൾട്രോസ്, നെക്സോൺ എന്നിവയിലും സിഎൻജി ഓപ്ഷനുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോർസ് പദ്ധതിയിട്ടിട്ടുണ്ട്. തങ്ങളുടെ പാസഞ്ചർ കാറുകൾക്ക് ശരാശരി 0.9 ശതമാനം വില വർധനവും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

പുത്തൻ ഫീച്ചറുകളും, കളർ ഓപ്ഷനും; Tiago, Tigor മോഡലുകളിലേക്ക് പരിഷ്ക്കാരങ്ങളുമായി Tata

ടിയാഗോ, ടിഗോർ എന്നിവയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 2021 ജനുവരി 18 വരെ ടാറ്റ കാറുകൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വില പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന കാര്യം സ്വാഗതാർഹമാണ്.

Most Read Articles

Malayalam
English summary
Tata updating the tiago tigor top variants with new features and colour options
Story first published: Tuesday, January 18, 2022, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X