Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

കഴിഞ്ഞ വർഷം C5 എയർക്രോസ് എന്ന പ്രീമിയം എസ്‌യുവിയുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഫ്രഞ്ച് വാഹന നിർമാതാക്കളാണ് സിട്രൺ. എന്നാൽ ഉയർന്ന വിൽപ്പന ലക്ഷ്യമിട്ടുകൊണ്ട് 2022 ജൂലൈയിൽ C3 കോം‌പാക്റ്റ് കാർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ടതിനാൽ യൂറോപ്പിന് പുറത്തേക്കും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങളെല്ലാം. തങ്ങളുടെ ലൈനപ്പ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത വർഷം ആദ്യം തന്നെ കമ്പനി ഒരു പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

വിൽപ്പന അധിഷ്‌ഠിത വിഭാഗത്തിൽ വലിയ നേട്ടം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കോം‌പാക്‌ട് വാഹനം കൂടിയാണിത്. കൂടാതെ വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കാൻ സിട്രൺ അവരുടെ ഡീലർഷിപ്പ് ശൃംഖലയും അധികം വൈകാതെ തന്നെ വികസിപ്പിക്കാനും തയാറെടുക്കുകയാണ്.

MOST READ: ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

ആദ്യമായി സ്മാർട്ട്-കാർ പ്രോഗ്രാമിന് (C-Cubed) കീഴിലുള്ള തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വികസിപ്പിക്കുകയാണെന്നും അതിലെ ആദ്യ മോഡൽ അടുത്ത വർഷം വിപണിയിൽ എത്തുമെന്നും സ്റ്റെല്ലാന്റിസിന്റെ സിഇഒ കാർലോസ് തവാരസാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

സി‌എം‌പി പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന കോം‌പാക്‌ട്, മാസ്-ഫോക്കസ്‌ഡ് കാറുകളുടെ ഒരു പരമ്പരയ്ക്ക് തന്നെയാണ് സി-ക്യൂബ്‌ഡ് പ്രോഗ്രാം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. കൂടാതെ ഇന്ത്യ അവയ്‌ക്ക് ഒരു നിർമാണ കേന്ദ്രമായി പ്രവർത്തിക്കും. വരാനിരിക്കുന്ന C3 കനത്ത പ്രാദേശികവൽക്കരിച്ച CMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

MOST READ: Jeep Meridian എസ്‌യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ അല്ലെങ്കിൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാകും ഇതിന് തുടിപ്പേകുക. സിട്രണിന്റെ ഇന്ത്യക്കായുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിരളമാണെങ്കിലും സി‌എം‌പിയെ അടിസ്ഥാനമാക്കി C3 എന്ന നിലയിൽ ഇത് നാല് മീറ്റർ താഴെയുള്ള മോഡലായിരിക്കുമെന്ന് തന്നെയാണ് അനുമാനം.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

എം‌പി‌വികൾ, സി‌യു‌വികൾ എന്നിവയുൾപ്പെടെ വിവിധ സെഗ്‌മെന്റുകളിലും വ്യത്യസ്‌ത ബോഡി തരങ്ങളിലും ഉടനീളം പുതിയ വൈദ്യുതീകരിച്ച മോഡലുകളാവും നിരത്തിലെത്തുക.

MOST READ: Santro നിർത്തലാക്കിയത് ടാറ്റ പഞ്ചിന്റെ എതിരാളിയെ കൊണ്ടുവരാൻ? മൈക്രോ എസ്‌യുവി പദ്ധതിയുമായി Hyundai

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

കൊവിഡ്-19 പ്രതിസന്ധി മൂലമുണ്ടായ പ്രശ്‌നങ്ങൾക്കിടയിലും സിട്രണിൽ നിന്നുമുള്ള ഇലക്‌ട്രിക് അടുത്ത വർഷം വിപണിയിൽ എത്തുമെന്ന് ഉറപ്പാണ്. സിഎംപി പ്ലാറ്റ്‌ഫോമിൽ ഒരു ഇലക്ട്രിക് വാഹനം ഒരുക്കുക എന്നത് എപ്പോഴും കമ്പനിയുടെ ഒരു പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും കാർലോസ് തവാരസാണ് പറയുന്നുണ്ട്.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

വരാനിരിക്കുന്ന കോം‌പാക്‌ട് ഇലക്ട്രിക് കാറിനുള്ള ബാറ്ററികൾ വിദേശത്ത് നിന്നാണ് വാങ്ങുന്നത്, എന്നാൽ 90 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കം കണക്കിലെടുത്ത്, ഇതിന് താങ്ങാനാവുന്ന വിലയിൽ ലഭിക്കും. ഈ ദശകത്തിന്റെ മധ്യത്തോടെ ഇന്ത്യയിൽ ഇവി വ്യാപനം അഞ്ച് മുതൽ പത്ത് ശതമാനം വരെയാകുമെന്നാണ് സ്റ്റെല്ലാന്റിസിന്റെ സിഇഒയുടെ പ്രവചനം.

MOST READ: Harrier ലൈനപ്പിൽ പുത്തൻ XZS വേരിയന്റ് അവതരിപ്പിച്ച് Tata

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

2030-ഓടെ ഇത് 25 ശതമാനം വരെ വർധിച്ചേക്കാം. സിട്രൺ ഇക്കാര്യത്തിൽ ഒരു പ്രധാന ബ്രാൻഡാവാനാണ് ആഗ്രഹിക്കുന്നത്. കോമൺ മോഡുലാർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ഒരു വൈദ്യുതീകരിച്ച ജീപ്പ് മോഡൽ പുറത്തിറങ്ങുമോ ഇല്ലയോ എന്നത് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബ്രാൻഡ് അടുത്തിടെ ഒരു കൺസെപ്റ്റ് മോഡൽ പ്രദർശിപ്പിച്ചതിനാൽ ഇതിനുള്ള സാധ്യതകൾ വളരെ ഉയർന്നതാണ്.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

2023-ഓടെ പൂർണ ഇലക്‌ട്രിക് ജീപ്പ് മോഡൽ പുറത്തിറങ്ങാനാണ് സാധ്യത. എന്നാൽ ആ ഓഫറുകളൊന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഉടനടി പദ്ധതിയില്ല. 2030-ഓടെ ജീപ്പിനെ ലോകത്തിലെ മുൻനിര ഇവി എസ്‌യുവി ബ്രാൻഡാക്കി മാറ്റാനും സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നു. കമ്പനി ഇതിനകം തന്നെ ആഗോള വിപണികളിൽ അതിന്റെ മോഡലുകളുടെ നിരവധി പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) വകഭേദങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

ബ്രാൻഡ് അടുത്തിടെ ഇന്ത്യയിൽ ജീപ്പ് മെറിഡിയൻ 3-വരി എസ്‌യുവി അവതരിപ്പിച്ചിരുന്നു അതിന്റെ വില പ്രഖ്യാപനം മെയ് 19-ന് നടക്കും. പ്രാദേശികമായി അസംബിൾ ചെയ്ത ഗ്രാൻഡ് ചെറോക്കിയും ഈ വർഷം അവസാനം ജീപ്പ് അവതരിപ്പിക്കും. മെറിഡിയന് ശേഷം ഇന്ത്യയിൽ സ്റ്റെല്ലാന്റിസിന്റെ അടുത്ത ഓഫറാണ് സിട്രൺ C3.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

സിട്രണിന്റെ വരാനിരിക്കുന്ന C3 കോംപാക്‌ട് എസ്‌യുവിയെ കുറിച്ച് പറയുമ്പോൾ ഈ മോഡൽ ഒരു "ട്വിസ്റ്റുള്ള ഒരു ഹാച്ച്ബാക്ക്" ആണെന്ന് പറയപ്പെടുന്നു. കാരണം അത് ഒതുക്കമുള്ളതും എന്നാൽ സ്പോർട്ടി, എസ്‌യുവി-ഇഷ് നിലപാട് വഹിക്കുന്നുവെന്നതുമാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉയർന്ന സീറ്റിംഗും ഉയർത്തിയ ബോണറ്റും ഉള്ള ഇതിന് 3.98 മീറ്റർ നീളമുണ്ട്.

Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ സിട്രൺ C3 രണ്ട് പെട്രോൾ എഞ്ചിനുകളോട് കൂടിയതാണ് വിപണിയിലെത്തുക. വാഹനത്തിന് 5.50 ലക്ഷം രൂപ മുതൽ 8.00 ലക്ഷം രൂപ വരെയാകും ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
The first electric vehicle from citroen in india will arrive in next year
Story first published: Wednesday, May 18, 2022, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X