സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

മഹീന്ദ്ര സ്കോർപിയോ ക്ലാസിക് കഴിഞ്ഞ മാസമാണ് ചെറിയ പരിഷ്ക്കാരങ്ങളോടെ വീണ്ടും വിപണിയിൽ എത്തുന്നത്. സ്കോർപിയോ N എന്ന പുതുതലമുറക്കാരനൊപ്പം അമരത്ത് തുടരാനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇത്തവണ ദൌത്യമേൽപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

പുതിയ മോഡൽ തീർച്ചയായും പല തരത്തിലും മികച്ചതാണെങ്കിലും, പഴയ പതിപ്പിന് ഇപ്പോഴും ശക്തമായ ഡിമാൻഡുണ്ട് എന്നതിനാലാണ് ക്ലാസിക് അവതാരത്തിൽ ഭീമനെ നിലനിർത്താൻ കമ്പനി തീരുമാനിച്ചത്. കഴിഞ്ഞ മാസം ബുക്കിംഗുകളുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിലെ ഏതൊരു കാറിനെയും കടത്തിവെട്ടി മുൻനിരയിൽ എത്തിയത് സ്കോർപിയോ ആയിരുന്നു.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

അതായത് എല്ലാ കാറുകളിലുമുള്ള ഏറ്റവും ഉയർന്ന ഇൻക്രിമെന്റൽ ബുക്കിംഗ് സെപ്റ്റംബർ മാസത്തിൽ സ്കോർപിയോ ക്ലാസിക്കിനാണ് ഏറ്റവും കൂടുതൽ ലഭിച്ചതെന്ന് സാരം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു ചിത്രത്തിനൊപ്പം 2002-ലെ ആദ്യത്തെ സ്കോർപിയോയുടെ ലോഞ്ച് അദ്ദേഹം അനുസ്മരിക്കുകയും ചെയ്‌തു.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

സ്കോർപിയോ ക്ലാസിക്കിന്റെ ബുക്കിംഗ് നമ്പറുകൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്കോർപിയോ N മോഡലിനും വലിയ ഡിമാൻഡാണ് ലഭിക്കുന്നത്. വാസ്തവത്തിൽ 2022 ജൂലൈ 30 ന് ബുക്കിംഗ് ആരംഭിച്ചപ്പോൾ 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാംതലമുറ മോഡൽ വാരിക്കൂട്ടിയത്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

എന്നാൽ വാഹനത്തിനായുള്ള ബുക്കിംഗ് കാത്തിരിപ്പ് കാലയളവ് ഏകദേശം രണ്ട് മാസത്തോളമാണെന്നാണ് പറയപ്പെടുന്നത്. താരതമ്യപ്പെടുത്തുമ്പോൾ, മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് കൂടുതൽ മിതമായ സംഖ്യകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മോഡൽ തുടർച്ചയായി നിർമാണത്തിലുള്ളതിനാൽ ബുക്കിംഗ് കാലയളവ് കുറവുമായിരിക്കും.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ വില ആരംഭിക്കുന്നത് 11.99 ലക്ഷം രൂപയിൽ നിന്നാണ്. ഇത് സ്കോർപിയോ N പതിപ്പിനേക്കാൾ 50,000 രൂപയോളം വില കുറവാണ്. 130 bhp കരുത്തിൽ 300 Nm torque നിർമിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനും ഇതിന് ലഭിക്കുന്നു.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

ഇന്റീരിയറിന് പുതിയതും വലുതുമായ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും പുതിയ ഡ്യുവൽ ടോൺ ബ്ലാക്ക്, ബീജ് കളർ ഓപ്ഷനുമാണ് ഇപ്പോൾ ലഭിക്കുന്നു. ഓഡിയോ കൺട്രോളുകളുള്ള ഒരു ലെതറെറ്റ് പൊതിഞ്ഞ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുടെ ഓപ്ഷൻ എന്നിവയുമുണ്ട്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

ക്ലാസിക് S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മിക്ക സവിശേഷതകളും ടോപ്പ് എൻഡ് വേരിയന്റിലേക്ക് മാത്രമായാണ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നതെന്നും പ്രത്യേകം ഓർമിക്കേണം.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

2002-ലാണ് മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച് സ്കോർപിയോ പുറത്തിറങ്ങുന്നത്. അതിനുശേഷം 20 വർഷത്തെ യാത്രക്കിടയിൽ മോഡലിന് നിരവധി നവീകരണങ്ങളും ലഭിച്ചു. പുതിയ മഹീന്ദ്ര സ്കോർപിയോ N രൂപത്തിലും ഭാവത്തിലും നിലവിലെ മോഡലിൽ നിന്നും തികച്ചും വ്യത്യസ്‌തനാണ്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിച്ചത് Scoprio Classic എസ്‌യുവിക്കെന്ന് മഹീന്ദ്ര

അതായത് തികച്ചും ആധുനികമായ വാഹനമായാണ് മഹീന്ദ്ര പുത്തൻ സ്കോർപിയോ N മോഡലിനെ ഒരുക്കിയിരിക്കുന്നതെന്ന് സാരം. എല്ലാ അർഥത്തിലും മുൻമോഡലിൽ നിന്നും തികച്ചും വലി മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ വിലയിലും കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. അതായത് 24 ലക്ഷം രൂപയോളമാണ് പുതിയ മോഡലിന്റെ ടോപ്പ് എൻഡിന്റെ എക്സ്ഷോറൂം വില വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
The mahindra scorpio classic received the highest incremental bookings across all cars in september
Story first published: Tuesday, October 4, 2022, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X