Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

മിഡ്-സൈസ് എസ്‌യുവി നിരയിൽ എത്തിയതു മുതൽ പല പരിഷ്ക്കാരങ്ങളും കൊണ്ടുവന്ന മോഡലാണ് സ്കോഡ കുഷാഖ്. ഡിസൈനിലോ രൂപത്തിലെ ഒന്നുമല്ലെന്നു മാത്രം. ഫീച്ചറുകളിലും വേരിയന്റുകളിലും നിരന്തരം നവീകരണം നടപ്പിലാക്കുന്ന രീതിയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ പിന്തുടരുന്നത്.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

അടുത്തിടെ പുതിയ ആക്‌ടീവ് പീസ്, ആംബിഷൻ ക്ലാസിക് എന്നീ പുതുപുത്തൻ വേരിയന്റുകൾ അവതരിപ്പിച്ച ബ്രാൻഡ് ഇവയെ വിൽപ്പനയ്ക്കും എത്തിച്ചിരിക്കുകയാണിപ്പോൾ. ആആക്‌ടീവ് പീസ് വേരിയന്റ് എന്നറിയപ്പെടുന്ന ഇത് എസ്‌യുവിയുടെ അടിസ്ഥാന മോഡലായാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

9.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള പുതിയ ആക്ടീവ് പീസ് വേരിയന്റ്, ആക്ടീവ് വേരിയന്റിന് താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മുൻ ബേസ് മോഡൽ ആക്ടീവിനേക്കാൾ 1.30 ലക്ഷം രൂപ വില കുറവാണിതിന് എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്.

MOST READ: ആകാംഷകൾക്ക് വിരാമം കുറിച്ച് Meridian 7 സീറ്റർ അവതരിപ്പിച്ച് Jeep; വില 29.90 ലക്ഷം രൂപ

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

നിലവിൽ സ്കോഡ കുഷാഖിന്റെ മാനുവൽ വേരിയന്റുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 17.19 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഏറ്റവും പുതിയ പരിഷ്ക്കാരത്തിൽ മാനുവൽ ഗിയർബോക്‌സും ആറ് എയർബാഗുകളും ഉള്ള കുഷാഖിന്റെ സ്റ്റൈൽ വേരിയന്റിനെ സ്‌കോഡ പിൻവലിക്കുകയും ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

എക്സ്റ്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ സ്കോഡ കുഷാഖ് ആക്‌ടീവ് പീസ് വേരിയന്റിൽ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുകൾ, ബോഡി-കളർ ഒആർവിഎമ്മുകളും ഡോർ ഹാൻഡിലുകളും, വീൽ കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, റൂഫ് റെയിലുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

MOST READ: Porsche ഇലക്ട്രിക് കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂക്ക; 369 ഗരാജിലെ അടുത്ത അതിഥി Taycan 4S ഇവി ആയിരിക്കുമോ?

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

അകത്തും ഫീച്ചർ നിരയിൽ കാര്യമായ ചില പരിഷ്ക്കാരങ്ങൾ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. സ്‌കോഡ കുഷാഖ് ആക്‌ടീവ് പീസ് വേരിയന്റിൽ ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ഫാബ്രിക് സീറ്റുകൾ, ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, സ്പീഡ് അലർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, സ്രാവ്-ഫിൻ ആന്റിന, അലോയ് വീലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് സീറ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകൾ കുഷാഖ് എസ്‌യുവിയുടെ പുതിയ ആക്‌ടീവ് പീസ് വേരിയന്റിൽ നിന്നും സ്‌കോഡ ഒഴിവാക്കിയിട്ടുണ്ട്.

MOST READ: Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്‌ട്രിക് മോഡലുമായി Citroen ഇന്ത്യ

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

ആംബിഷൻ പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ-ടോൺ ഫാബ്രിക് സ്റ്റിച്ചിംഗിന് പകരം ഹണികോംബ് പാറ്റേണുള്ള കറുത്ത സ്വീഡ് സീറ്റുകളാണ് കുഷാഖിന്റെ ഈ പുതിയ വേരിയന്റിന് ലഭിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയും ഈ മോഡലിനില്ല.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

114 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ-സിലിണ്ടർ, ടിഎസ്ഐ പെട്രോൾ എഞ്ചിനിൽ മാത്രമേ സ്‌കോഡ കുഷാഖ് ആക്‌ടീവ് പീസ് വേരിയന്റ് ലഭ്യമാകൂ. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: Santro നിർത്തലാക്കിയത് ടാറ്റ പഞ്ചിന്റെ എതിരാളിയെ കൊണ്ടുവരാൻ? മൈക്രോ എസ്‌യുവി പദ്ധതിയുമായി Hyundai

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

അതായത് പുതിയ വേരിയന്റിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധ്യമല്ലെന്ന് ചുരുക്കം. കുഷാഖ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾ 14.09 ലക്ഷം രൂപ മുതൽ 18.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

എന്നാൽ കുഷാഖിൽ കൂടുതൽ സ്പോർട്ടിനെസ് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി സ്കോഡ അടുത്തിടെ എസ്‌യുവിക്കായി പുതിയ മോണ്ടി കാർലോ എഡിഷനും അവതരിപ്പിച്ചു. 15.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ് മോഡലിന്റെ പുത്തൻ വേരിയന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

പ്രീമിയവും സ്‌പോർട്ടി ഭാവവും ഉയർത്തുന്ന പരിഷ്‌ക്കരിച്ച സ്‌റ്റൈലിംഗ് ഘടകങ്ങളും അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് കുഷാഖിലേക്കും ഈ ടോപ്പ് വേരിയന്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. എസ്‌യുവിയുടെ സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് മോണ്ടി കാർലോയും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

Kushaq എസ്‌യുവിയുടെ പുതിയ ബേസ് വേരിയന്റ്; ആക്‌ടീവ് പ്ലീസിനെ അടുത്തറിയാം

കുഷാഖിന്റെ സ്റ്റൈൽ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 80,000 രൂപ വരെയാണ് മോണ്ടി കാർലോ എഡിഷനായി അധികം മുടക്കേണ്ടത്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ, മഹീന്ദ്ര XUV700-യുടെ 5 സീറ്റർ വേരിയന്റുകൾ, മാരുതി സുസുക്കി എസ്-ക്രോസ് തുടങ്ങിയ വമ്പൻമാരുമായാണ് സ്കോഡ കുഷാഖിന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Top things to know about the skoda kushaq active peace entry level variant
Story first published: Friday, May 20, 2022, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X