ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഈ വർഷം ഉത്സവ സീസണോടെ പുതിയ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കാൻ തയാറെടുക്കുകയാണ് ടൊയോട്ടയും മാരുതി സുസുക്കിയും. ഇരു ബ്രാൻഡുകളും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ടൊയോട്ട D22, മാരുതി സുസുക്കി YFG എന്നീ കോഡ്‌നാമമുള്ള മോഡൽ ഇരു ബ്രാൻഡുകളുടെയും സഹകരണത്തോടെ സംയുക്തമായി വികസിപ്പിച്ചെടുത്ത കാറായിരിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്ക് എതിരാളിയാകുന്ന മോഡലുകൾ ഏറെ പുതുമകളോടെയാകും നിരത്തിലേക്ക് എത്തുക. വരാനിരിക്കുന്ന ടൊയോട്ട-മാരുതി എസ്‌യുവിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

എക്സ്റ്റീരിയർ

ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുള്ള ടൊയോട്ട D22 യാരിസ് ക്രോസ്, RAV4, കൊറോള ക്രോസ് എന്നിവയിൽ നിന്ന് ഡിസൈൻ പ്രചോദനം സ്വീകരിക്കും. നേരത്തെ സ്പൈ ചിത്രങ്ങളിൽ കണ്ടതുപോലെ എസ്‌യുവിയിൽ ഡ്യുവൽ എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും സിഗ്നേച്ചർ ടൊയോട്ട ഗ്രില്ലും ഉണ്ടായിരിക്കും.

MOST READ: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

എസ്‌യുവിയുടെ മുൻ ബമ്പറിന് ഒരു മെഷ് പാറ്റേണുള്ള എയർ-ഡാം ആയിരിക്കും ലഭിക്കുക. കൂടാതെ വശങ്ങളിൽ ചുറ്റും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും കാണാനാവും.

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഫീച്ചറുകൾ

അകത്ത് ടൊയോട്ട കൊറോള ക്രോസുമായി എസ്‌യുവി ഒരുപാട് സമാനതകൾ പങ്കിടാൻ സാധ്യതയുണ്ട്. ഡാഷ്‌ബോർഡ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് എസി, കണക്റ്റഡ് കാർ ടെക്‌നോളജി, ഓട്ടോമാറ്റിക് വൈപ്പറുകളും ഹെഡ്‌ലാമ്പുകളും എല്ലാം ഇടംപിടിക്കും.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

തീർന്നില്ല, ഇതിനു പുറമെ ഒആർവിഎമ്മുകൾ, ഇലക്ട്രിക്കലി അഡ്‌ജസ്‌റ്റബിൾ ഡ്രൈവർ സീറ്റ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ടൊയോട്ട D22 പതിപ്പിന്റെ പ്രൊഡക്ഷൻ മോഡലിന് ലഭിക്കും. മാത്രമല്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഫീച്ചറുകളും (ADAS) ടൊയോട്ട വാഗ്ദാനം ചെയ്തേക്കാമെന്നാണ് സൂചന.

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ടൊയോട്ട ഹൈബ്രിഡ് സംവിധാനം

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹങ്ങൾക്ക് മുമ്പ് ഹൈബ്രിഡ് പവർട്രെയിനുകൾ കൊണ്ടുവരാൻ മാരുതി സുസുക്കിയും ടൊയോട്ടയും പദ്ധതിയിടുന്നുണ്ട്. വരാനിരിക്കുന്ന ടൊയോട്ട-മാരുതി എസ്‌യുവി രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന വിവരവും.

MOST READ: അപകടത്തിൽ നിന്ന് രക്ഷിച്ച Ecosport -ന്റെ ബിൾഡ് ക്വാളിറ്റിയിൽ സന്തുഷ്ടനായി വീണ്ടും അതേ മോഡൽ കരസ്ഥമാക്കി ഉടമ

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

മൈൽഡ് ഹൈബ്രിഡ്, ശക്തമായ ഹൈബ്രിഡ് യൂണിറ്റുകളായി ഇവ വേർതിരിക്കുകയും ചെയ്‌തേക്കും. ആദ്യത്തേത് SHVS മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 1.5 ലിറ്റർ K15 C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനായിരിക്കും. രണ്ടാമത്തേത് ഒരു ഇലക്ട്രിക് സംവിധാനത്തിനൊപ്പം വലിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കും.

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

പ്ലാറ്റ്ഫോം

ചില റിപ്പോർട്ടുകൾ പ്രകാരം, പുതിയ മാരുതി-ടൊയോട്ട എസ്‌യുവി ടൊയോട്ടയുടെ ഡൈഹാറ്റ്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ച്ചർ പ്ലാറ്റ്‌ഫോമിന്റെ (DNGA) നവീകരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ വിവിധ ടൊയോട്ട എസ്‌യുവികൾക്ക് അടിവരയിടുന്ന ഡിഎൻജിഎ പ്ലാറ്റ്‌ഫോം വ്യത്യസ്ത ബോഡി ശൈലികളിലുടനീളം പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകൾക്ക് അനുയോജ്യമാണെന്നാണ് അവകാശപ്പെടുന്നത്.

MOST READ: സ്റ്റേഷൻ വാഗണുകൾ/ എസ്റ്റേറ്റ് മോഡലുകൾ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോയതിന്റെ കാരണങ്ങൾ എന്ത്?

ഉത്സവ സീസണോടെ നിരത്തിൽ കാണാം, ക്രെറ്റയുടെ Toyota-Maruti എതിരാളിയെ, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

അവതരണം 2022 അവസാനത്തോടെ

ടൊയോട്ട-മാരുതി എസ്‌യുവിയുടെ പരീക്ഷണ മോഡൽ ഹരിയാനയിലെ ഗുരുഗ്രാമിൽ നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമായിട്ടുണ്ട്. 2022 ജൂൺ-ജൂലൈ മാസത്തോടെ ടൊയോട്ട D22 എസ്‌യുവിയുടെ ഔദ്യോഗിക അവതരണവും ഉണ്ടായേക്കും. തുടർന്ന് ഉത്സവ സീസണിന് മുമ്പായി വാഹനത്തിനായുള്ള വില പ്രഖ്യാപനവും ഡെലിവറിയും കമ്പനികൾ ആരംഭിക്കും.

Most Read Articles

Malayalam
English summary
Top things to know about the upcoming toyota maruti mid size suv details
Story first published: Monday, May 16, 2022, 14:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X