നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഡെലിവറി ആരംഭിച്ചതിന് പിന്നാലെ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെയും ഡെലിവറിക്ക് തുടക്കമിട്ടിരിക്കുകയാണ് ടൊയോട്ട. 10.48 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള മിഡ്-സൈസ് എസ്‌യുവി വരും ദിവസങ്ങളിൽ നിരത്തിൽ കാണാനാവും.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

ജൂലൈ ഒന്നിനാണ് ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന്റെ ആദ്യ പ്രദർശനം നടത്തിയത്. പിന്നീട് എല്ലാ വേരിയന്റുകളുടെയും വില പ്രഖ്യാപിക്കുന്നത് കഴിഞ്ഞ ദിവസമായിരുന്നു. . E, S, G, V വകഭേദങ്ങളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവി ഇന്ത്യയിൽ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, എംജി ആസ്റ്റർ, ടാറ്റ ഹാരിയർ എന്നീ വമ്പൻമാരുമായാണ് മാറ്റുരയ്ക്കുന്നത്.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

എന്നാൽ സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളുടെ ഗുണം ടൊയോട്ടയുടെ പുത്തൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുണ്ടാവുമെന്നതാണ് ഹൈലൈറ്റ്. അർബൻ ക്രൂയിസർ ഹൈറൈഡർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ ടൊയോട്ട ഡീലർഷിപ്പിലൂടെയോ ഇപ്പോഴും വാഹനം ബുക്ക് ചെയ്യാനാവും.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

ഹൈറൈഡറും പുതുതായി പുറത്തിറക്കിയ മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ഏവർക്കും സുപരിചിതമായ കാര്യമാണിപ്പോൾ. മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിലെ മറ്റ് ഹൈലൈറ്റുകൾ.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

ടൊയോട്ട ഹൈറൈഡറിലെ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 136.8 Nm toruque വരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ യൂണിറ്റാണ്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ഈ വകഭേദം തെരഞ്ഞെടുക്കാനുമാവും.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

അതേസമയം സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ 1.5 ലിറ്റർ പെട്രോളാണ്. ഇത് ഒരു ഇലക്ട്രിക് മോട്ടോർ, ഒരു ബാറ്ററി പായ്ക്ക് എന്നിവയുടെ സംയോജനത്തോടെയാണ് പ്രവർത്തിക്കുന്നത്. അത് 114 bhp പവറിൽ 144 m toruque വരെ നൽകാൻ ശേഷിയുള്ളതാണ്. e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിൻ 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

മറ്റ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഹൈറൈഡർ ഒരു സുസജ്ജമായ എസ്‌യുവിയാണ്. രാജ്യാന്തര വിപണിയിലുള്ള വലിയ എസ്‍യുവികളുടെ രൂപ ഭംഗിയാണ് ഹൈറൈഡറിനെന്നതാണ് ഡിസൈനിലെ ആകർഷണം.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

കൂടാതെ എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ഹൈറൈഡറിൽ ഉൾപ്പെടുന്നുമുണ്ട്.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയാണ് ടൊയോട്ട മോഡലിൽ ഒരുക്കിയിരിക്കുന്ന മറ്റ് പ്രധാന സവിശേഷതകൾ. മാനുവൽ മൈൽഡ് ഹൈബ്രിഡ് വേരിയന്റ് ഒരു ഓപ്‌ഷണൽ AWD സിസ്റ്റത്തിൽ ലഭ്യമാണെന്നതും സെഗ്മെന്റിൽ വേറിട്ടുനിൽക്കാൻ ടൊയോട്ടയെ സഹായിക്കുന്ന കാര്യമാണ്.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

സുരക്ഷയുടെ കാര്യത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 6 എയർബാഗുകൾ, ISOFIX ആങ്കറിംഗ് പോയിന്റുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), EBD ഉള്ള എബിഎസ്, ഹിൽ ഹോൾഡ്, ഹിൽ ഡിസെൻഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാൽ സുസജ്ജമാണ്.

നിരത്തിൽ പായാൻ ഇനി Hyryder എസ്‌യുവിയും, ഡെലിവറി ആരംഭിച്ച് Toyota

വിൽപ്പന ആരംഭിച്ചതിനാൽ ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയോട് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എങ്ങനെ ഏറ്റുമുട്ടുമെന്ന് വരും ദിവസങ്ങളിൽ ബോധ്യമാവും.

Source: Carwale

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota commenced the official deliveries of much awaited hyryder hybrid suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X