2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ജാപ്പനീസ് മൾട്ടിനാഷണൽ ഓട്ടോമോട്ടീവ് നിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ അടുത്തിടെ തങ്ങളുടെ കൺസെപ്റ്റ് കാർ കോംപാക്ട് ക്രൂയിസർ ഇവിക്ക് അഭിമാനകരമായ 2022 കാർ ഡിസൈൻ അവാർഡ് സ്വന്തമാക്കി.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

കഴിഞ്ഞ വർഷം ഡിസംബറിൽ ടോക്കിയോയിലെ മെഗാ വെബിൽ ആദ്യമായി അനാച്ഛാദനം ചെയ്‌തതും ഫ്രാൻസിലെ നൈസിലെ ടൊയോട്ട ED2 (ED സ്‌ക്വയർ) ആസ്ഥാനമായുള്ള ടീം സൃഷ്ടിച്ചതുമായ കോംപാക്ട് ക്രൂയിസർ ഇവിക്ക് കൺസെപ്റ്റ് വെഹിക്കിളുകൾക്കുള്ള കാർ ഡിസൈൻ അവാർഡ് ലഭിച്ചതായി കമ്പനി അറിയിച്ചു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ആനുവൽ മിലാനോ ഡിസൈൻ വീക്കിലും ലോകപ്രശസ്തമായ സലോൺ ഡെൽ മൊബൈൽ - മിലാൻ ഫർണിച്ചർ മേളയിലും മിലാനിലെ ADI ഡിസൈൻ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് ടൊയോട്ടയ്ക്ക് അവാർഡ് ലഭിച്ചത്.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗവേഷണം 30 വർഷത്തിലേറെയായി തുടരുകയാണ്, തങ്ങൾ ഒരുപാട് മുന്നോട്ട് പോയി എന്ന് ഈ മഹത്തായ അംഗീകാരത്തിന്റെ നേട്ടത്തെക്കുറിച്ച് ടൊയോട്ട ഡിസൈൻ സീനിയർ ജനറൽ മാനേജർ സൈമൺ ഹംഫ്രീസ് പറഞ്ഞു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ഇലക്ട്രിക് വാഹനങ്ങളുമായുള്ള സമ്പർക്കത്തിന്റെ പ്രാരംഭ ഘട്ടത്തിന് ശേഷം, ആളുകൾക്ക് തങ്ങളെ കുറിച്ച് സംസാരിക്കുകയും അവരുടെ ലൈഫ്‌സ്റ്റൈൽ പ്രകടിപ്പിക്കുകയും ചെയ്യുന്ന സീറോ എമിഷൻ കാറുകൾ ആവശ്യമാണ്. കോംപാക്ട് ക്രൂയിസർ ഇവി ആ പ്രവണതയുടെ ഉത്തമ ഉദാഹരണമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

30 വർഷത്തിലേറെയായി ഓട്ടോ & ഡിസൈൻ മാസികയുടെ സൃഷ്ടാവും ചീഫ് എഡിറ്ററുമായ ഫുൾവിയോ സിന്റി 1984 -ൽ സ്ഥാപിച്ച കാർ ഡിസൈൻ അവാർഡ്, പ്രോഡക്ഷൻ വാഹനങ്ങൾ, കൺസെപ്റ്റ് വാഹനങ്ങൾ, ബ്രാൻഡ് ഡിസൈൻ ശൈലി, മൊത്തത്തിലുള്ള സ്ഥിരത എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ആദരണീയമായ ഓട്ടോമോട്ടീവ് മാസികകളിൽ നിന്നുള്ള 11 പ്രൊഫഷണലുകളുടെ അന്താരാഷ്ട്ര ജൂറിയാണ് കാർ ഡിസൈൻ അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ജൂറി പ്രസിഡന്റ് എന്ന നിലയിൽ, ഈ വർഷം എല്ലാ അവാർഡ് വിഭാഗങ്ങളിലും ഫൈനലിസ്റ്റുകളിൽ ടൊയോട്ട ഡിസൈൻ ഉണ്ടായിരുന്നുവെന്ന് തനിക്ക് വ്യക്തമാക്കാം എന്ന് ചടങ്ങിൽ അവാർഡ് ജൂറി പ്രസിഡന്റും ഓട്ടോ & ഡിസൈനിന്റെ എഡിറ്ററുമായ സിൽവ ബറുഫാൽഡി പറഞ്ഞു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ബ്രാൻഡ് ഡിസൈൻ ശൈലിയ്‌ക്ക്, പ്രൊഡക്ഷൻ കാറുകൾക്കായുള്ള വിഭാഗത്തിൽ അയ്‌ഗോ ക്രോസ് മോഡൽ, പിന്നെ കൺസെപ്റ്റ് കാറുകളുടെ വിഭാഗത്തിലെ വിജയി കോംപാക്ട് ക്രൂയിസർ ഇവി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും ടൊയോട്ടയുടെ സാനിധ്യം പ്രകടമായിരുന്നു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

കാർ ഡിസൈൻ അവാർഡ് ഒരു കാറിനല്ല, പ്രൊജക്റ്റിന്റെ ഡിസൈൻ ടീമിന്റെ രചയിതാവിന് നൽകിയിട്ടുള്ളതിനാൽ, ഈ വർഷത്തെ പതിപ്പ് ടൊയോട്ടയുടെ ആഗോള രൂപകൽപ്പനയ്ക്കുള്ള മികച്ച അംഗീകാരമായി അടയാളപ്പെടുത്തുന്നു എന്നും ബറുഫാൽഡി കൂട്ടിച്ചേർത്തു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ആദ്യ തലമുറയിൽ നിന്നുള്ള ടൊയോട്ടയുടെ പ്രശസ്തമായ ലാൻഡ് ക്രൂയിസർ കാറുകളിൽ നിന്ന് പ്രത്യേകിച്ച് FJ ക്രൂയിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പ്രോട്ടോടൈപ്പ് ഓഫ്-റോഡ് വാഹനമാണ് കോംപാക്ട് ക്രൂയിസർ ഇവി.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

കൺസെപ്റ്റിന് മുൻവശത്ത് ഒരു റെട്രോ ഡിസൈൻ ഉണ്ട്, മധ്യഭാഗത്ത് ടൊയോട്ട ബ്രാൻഡിംഗ് ഉള്ള ഗ്രില്ലും ഹൊറിസോണ്ടലായി വിന്യസിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വലിയ സിൽവർ സ്‌കിഡ് പ്ലേറ്റും ജട്ടിംഗ് സ്‌ക്വയർഡ്-ഓഫ് വീൽ ആർച്ചുകളുമുള്ള ചങ്കി ഫ്രണ്ട് ബമ്പറും ഇതിന് ലഭിക്കുന്നു. അതേസമയം, ബോണറ്റ് പരന്നതും ഒരു വലിയ സെൻട്രൽ എയർ സ്കൂപ്പും ഉൾക്കൊള്ളുന്നു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

വിപുലമായ അളവിലുള്ള ബോഡി ക്ലാഡിംഗും സൈഡ് പ്രൊഫൈലിലെ വിൻഡോ ലൈനിലെ ഒരു പ്രധാന കിങ്കും ഇവി കൺസെപ്‌റ്റിൽ കാണാൻ കഴിയും. ബ്ലാക്ക് ഔട്ട് A-പില്ലറും C-പില്ലറിന് കോൺട്രാസ്റ്റിംഗ് നിറവും റൂഫിന് ഫ്ലോട്ടിംഗ് ഇംപ്രഷൻ നൽകുന്നു. അതേസമയം, സൈഡ് മൗണ്ടഡ് ലാഡറും കസ്റ്റം റൂഫ് റാക്കും ഉപയോഗിച്ച് വാഹനത്തിന്റെ ബോൾഡ് ലുക്ക് കൂടുതൽ വർധിപ്പിക്കുന്നു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ഓൾ-ടെറൈൻ ടയറുകളുള്ള ഒരു കൂട്ടം ഫ്യൂച്ചറിസ്റ്റിക് അലോയി വീലുകളും ഇതിന് ലഭിക്കുന്നു. കോംപാക്ട് ക്രൂയിസർ ഇവിയുടെ പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, ഒരു കൂട്ടം ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, ടെയിൽഗേറ്റിൽ ടൊയോട്ട ലോഗോ, ടെയിൽഗേറ്റിലേക്ക് തന്നെ അസാധാരണമായ ഒരു റൂഫ് റാക്ക് എക്സ്റ്റൻഷൻ എന്നിവ ഉൾക്കൊള്ളുന്നു. മുൻവശത്തെ പോലെ തന്നെ ഹെവിയാണ് പിൻ ബമ്പറും, അതോടൊപ്പം ശ്രദ്ധേയമായ സിൽവർ സ്‌കിഡ് പ്ലേറ്റും ഇതിൽ വരുന്നു.

2022 കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി Toyota Compact Cruiser EV കൺസെപ്റ്റ്

ഇതുവരെ, കോംപാക്ട് ക്രൂയിസർ ഇവിയുടെ സാങ്കേതിക സവിശേഷതകളെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് വലിയ bZ4x എസ്‌യുവിയെ പിന്തുണയ്ക്കുന്ന ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിന്റെ ഒരു ഹൈബ്രിഡൈസ്ഡ് പതിപ്പിൽ നിർമ്മിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രൊഡക്ഷൻ സ്‌പെക്കിൽ സ്റ്റാൻഡേർഡായി ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സഹിതമുള്ള ഡ്യുവൽ മോട്ടോർ സെറ്റപ്പ് വാഹനം സ്‌പോർട്ട് ചെയ്തേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota compact cruiser ev concept attains 2022 car designs award
Story first published: Saturday, June 18, 2022, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X