1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ മോഡലുകളുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട. ഇരുമോഡലുകളുടെയും ഒരുമിച്ചുള്ള വില്‍പ്പന രാജ്യത്ത് ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

ഈ രണ്ട് കാറുകളും ആദ്യമായി 2019-ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു, ഈ മോഡലുകള്‍ക്ക് ടൊയോട്ട ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന ഡിമാന്‍ഡ് ലഭിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

ഗ്ലാന്‍സയ്ക്ക് 65,000 യൂണിറ്റ് വില്‍പ്പനയും അര്‍ബന്‍ ക്രൂയിസറിന് 35,000 യൂണിറ്റിലധികം മൊത്തവ്യാപാരവും രേഖപ്പെടുത്തി. ആദ്യമായി ടൊയോട്ട വാങ്ങുന്നവരില്‍ 66 ശതമാനം പേര്‍ക്ക്, പ്രത്യേകിച്ച് ടയര്‍ II & III വിപണികളില്‍, ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

എക്‌സ്പ്രസ് മെയിന്റനന്‍സ് 60 (EM60), Q സര്‍വീസ്, എക്സ്റ്റന്‍ഡഡ് വാറന്റി & സര്‍വീസ് പാക്കേജുകള്‍ (SMILES) എന്നിങ്ങനെ പ്രത്യേകം രൂപകല്പന ചെയ്ത മൂല്യവര്‍ധിത സേവന പരിപാടികളോടെയാണ് ഈ മോഡലുകള്‍ കമ്പനി രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

''ഉയര്‍ന്ന ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തില്‍ ടൊയോട്ട വളരെ അഭിമാനിക്കുന്നു, ഈ നാഴികക്കല്ല് അതിന്റെ തെളിവാണെന്നാണ് ഗ്ലാന്‍സയുടെയും അര്‍ബന്‍ ക്രൂയിസറിന്റെയും വിജയത്തെക്കുറിച്ച് TKM സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞത്.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

മികച്ച ഉടമസ്ഥാവകാശ അനുഭവം, അസാധാരണമായ വില്‍പ്പന, വില്‍പ്പനാനന്തര സേവനങ്ങള്‍, അതുപോലെ തന്നെ ഓരോ ടൊയോട്ട ഉപഭോക്താവിനും നല്‍കുന്ന മനസ്സമാധാനം ഇവയൊക്കെ മോഡലുകളുടെ വില്‍പ്പനയില്‍ വലിയ പങ്ക് വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും വര്‍ഷങ്ങളായി അഭൂതപൂര്‍വമായ വിജയത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2020-ലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്ലാന്‍സ് 25 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവാക്കളായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഒരു നിശ്ചിത ബാലന്‍സ് നേടുന്നതിന് ബ്രാന്‍ഡിനെ സഹായിച്ച ഈ രണ്ട് മോഡലുകളാണിതെന്നും കമ്പനി വ്യക്തമാക്കി.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

ഗ്ലാൻസ മാരുതി ബലേനോയുടെ റീബ്രാന്‍ഡഡ് പതിപ്പാണ്, അര്‍ബന്‍ ക്രൂയിസര്‍ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പാണ്. ഈ രണ്ട് മോഡലുകളിലും നവീകരണം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മാരുതിയ ഇപ്പോള്‍. ഈ മോഡലുകളിലെ മാറ്റം ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ മോഡലുകളിലും എത്തിക്കുമെന്നും ടൊയോട്ടയും വ്യക്തമാക്കിയിട്ടുണ്ട്.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

ബലേനോയ്ക്ക് വേണ്ടി സമഗ്രമായ ഒരു മേക്ക് ഓവറിലാണ് മാരുതി പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരിയില്‍ നവീകരിച്ച ബലേനോ പുറത്തിറക്കിയതിന് ശേഷം, വര്‍ഷാവസാനം അപ്ഡേറ്റ് ചെയ്ത ഗ്ലാന്‍സയുമായി ടൊയോട്ടയും ഇതിനെ പിന്തുടരും.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

പുതിയ ബലേനോയെ പോലെ തന്നെ, ഗ്ലാന്‍സയിലും സമാനമായ സ്‌റ്റൈലിംഗ് ട്വീക്കുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫാസിയ, ചില ഷീറ്റ് മെറ്റല്‍ മാറ്റങ്ങള്‍, പുതിയ അലോയ് വീലുകള്‍, ഉള്ളില്‍ ഒരു പുതിയ ഡാഷ്ബോര്‍ഡ്, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടെയുള്ള മാറ്റങ്ങളുമായിട്ടാകും വാഹനം എത്തുക.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

അതേസമയം പരിഷ്‌കരിച്ച ബലേനോയില്‍ മെക്കാനിക്കല്‍ മാറ്റമില്ലാതെ തന്നെ തുടരും, അതായത് നിലവിലെ 83 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 90 bhp കരുത്ത് ഉത്പാദിപ്പ്ിക്കുന്ന 1.2 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകളില്‍ ഇത് തുടരും. ഈ രണ്ട് യൂണിറ്റുകള്‍ തന്നെയാണ് ഗ്ലാന്‍സയിലും വാഗ്ദാനം ചെയ്യുന്നത്. ഇത് മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

പുതിയ 2022 മാരുതി സുസുക്കി ബ്രെസയുടെ ഘട്ടങ്ങള്‍ക്ക് ശേഷം, അര്‍ബന്‍ ക്രൂയിസറിനും ഒരു പ്രധാന അപ്ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഏപ്രിലോടെ പുതിയ ബ്രെസ വിപണിയിലെത്തും.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

അപ്‌ഡേറ്റ് ചെയ്ത ബ്രെസയില്‍ ഷീറ്റ് മെറ്റല്‍ മാറ്റങ്ങള്‍, കൂടുതല്‍ ഫീച്ചറുകളും ഉപകരണങ്ങളും, കൂടാതെ ആദ്യമായി ഒരു സണ്‍റൂഫ് പോലും ഉണ്ടാകുമെന്നാണ് സൂചന. അതേസമയം എഞ്ചിനില്‍ മാറ്റം ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

പുതുക്കിയ ബ്രെസ 105 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും, അങ്ങനെ യാന്ത്രികമായി മാറ്റമില്ലാതെ തുടരും. പുതുക്കിയ അര്‍ബന്‍ ക്രൂയിസറും ഇതേ ട്രീറ്റ്മെന്റായിരിക്കും.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

അതോടൊപ്പം തന്നെ ഈ വര്‍ഷം വിപണിയില്‍ വില്‍പ്പന തിരിച്ച് പിടിക്കുന്നതിനായി വലിയ പദ്ധതികളും കമ്പനി അണിയറയില്‍ ഒരുക്കുന്നുണ്ട്.

1 ലക്ഷവും പിന്നിട്ട് Glanza, Urban Cruiser മോഡലുകളുടെ വില്‍പ്പന; പുതിയ പതിപ്പുകള്‍ ഈ വര്‍ഷമെന്ന് Toyota

ഇതിന്റെ തുടക്കമെന്നോണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കാമ്രി ഹൈബ്രിഡിന്റൈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരുന്നു. പിന്നാലെ ഹൈലക്‌സ് എന്നൊരു പിക്ക-അപ്പ് ട്രക്കിനെയും കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota glanza and urban cruiser sales cross 1 lakh units facelift models will launch this year
Story first published: Saturday, January 29, 2022, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X