വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

കഴിഞ്ഞ കുറച്ച് നാളുകളായി വാഹന വിപണിയില്‍ കണ്ടുവരുന്ന കാഴ്ചകളില്‍ ഒന്നാണ് അടിക്കടി ഉണ്ടാകുന്ന വാഹനങ്ങളുടെ വില വര്‍ദ്ധനവ്. അവശ്യവസ്തുക്കളുടെ വില രാജ്യത്ത് വര്‍ദ്ധിക്കുന്നതാണ് കാര്‍ മോഡലുകളുടെ വില വര്‍ദ്ധനവിനെയും ബാധിക്കുന്നുത്.

വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

ഇപ്പോഴിതാ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട തങ്ങളുടെ വിവിധ മോഡലുകളുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ റൗണ്ട് വില വര്‍ദ്ധനവില്‍, ടൊയോട്ട അതിന്റെ 4 പ്രധാന മോഡലുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നോവ, ഫോര്‍ച്യൂണര്‍ (സ്റ്റാന്‍ഡേര്‍ഡ്, ലെജന്‍ഡര്‍, GR-S വകഭേദങ്ങള്‍), കാമ്രി HEV, വെല്‍ഫയര്‍ HEV എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

അതേസമയം ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, അടുത്തിടെ പുറത്തിറക്കിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ താരതമ്യേന ലാഭകരമായ മറ്റ് മോഡലുകള്‍ നിലവിലെ വിലക്കയറ്റത്തിന്റെ ഭാഗമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

ഇന്നോവയുടെ എല്ലാ ഡീസല്‍ മോഡലുകള്‍ക്കും പരിധിയിലുടനീളം 23,000 രൂപയുടെ വില വര്‍ദ്ധനവാണ് നടപ്പാക്കിയിരിക്കുന്നത്. കൂടാതെ, 2 പെട്രോള്‍ പവര്‍ ട്രിമ്മുകള്‍, അതായത് GX MT 7/8 സീറ്റര്‍ ഓപ്ഷനുകള്‍ക്കും 23,000 രൂപയുടെ വില വര്‍ദ്ധന ലഭിച്ചു. പൊതുവേ, വിലക്കയറ്റം ഏകദേശം 1-1.25 ശതമാനം ആണ്.

Innova Petrol New Price Old Price Difference
GX(-) MT 7 SEATER ₹17,45,000 ₹17,45,000 0
GX(-) MT 8 SEATER ₹17,50,000 ₹17,50,000 0
GX MT 7 SEATER ₹18,09,000 ₹17,86,000 ₹23,000
GX MT 8 SEATER ₹18,14,000 ₹17,91,000 ₹23,000
GX AT 7 SEATER ₹19,02,000 ₹19,02,000 0
GX AT 8 SEATER ₹19,07,000 ₹19,07,000 0
VX MT 7 SEATER ₹20,95,000 ₹20,59,000 0
ZX AT 7 SEATER ₹23,83,000 ₹23,83,000 0
Innova Diesel New Price Old Price Difference
G MT 7 SEATER ₹19,13,000 ₹18,90,000 ₹23,000
G MT 8 SEATER ₹19,18,000 ₹18,95,000 ₹23,000
G PLUS MT 7 SEATER ₹20,05,000 ₹19,82,000 ₹23,000
G PLUS MT 8 SEATER ₹20,10,000 ₹19,87,000 ₹23,000
GX MT 7 SEATER ₹20,17,000 ₹19,94,000 ₹23,000
GX MT 8 SEATER ₹20,22,000 ₹19,99,000 ₹23,000
GX AT 7 SEATER ₹21,87,000 ₹21,64,000 ₹23,000
GX AT 8 SEATER ₹21,92,000 ₹21,69,000 ₹23,000
VX MT 7 SEATER ₹23,34,000 ₹23,11,000 ₹23,000
VX MT 8 SEATER ₹23,39,000 ₹23,16,000 ₹23,000
ZX MT 7 SEATER ₹24,98,000 ₹24,75,000 ₹23,000
ZX AT 7 SEATER ₹26,77,000 ₹26,54,000 ₹23,000
വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

ഇപ്പോള്‍, പുതിയ വില നിര്‍ണ്ണയത്തോടെ, എന്‍ട്രി ലെവല്‍ GX മാനുവല്‍ 7 സീറ്റര്‍ ഇന്നോവ പെട്രോളിന് 17.45 ലക്ഷം രൂപയാണ് വില, അതേസമയം ZX ഓട്ടോമാറ്റിക് 7 സീറ്റുള്ള ഇന്നോവ ഡീസലിന് 26.77 ലക്ഷം രൂപയാണ് വില (എക്‌സ്‌ഷോറൂം).

വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

എന്‍ട്രി ലെവല്‍ ഡീസല്‍ ഇന്നോവ G മാനുവല്‍ പതിപ്പിന് 7 സീറ്ററിന് മുമ്പ് 18.9 ലക്ഷം രൂപയായിരുന്നു വില, എന്നാല്‍ ഇപ്പോള്‍ വില 19.13 ലക്ഷം രൂപയാകും. പുതിയ ഇന്നോവ ഡീസല്‍ മോഡലുകളുടെ ബുക്കിംഗ് ടൊയോട്ട അടുത്തിടെ നിര്‍ത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം. വില വര്‍ധിപ്പിച്ചെങ്കിലും ഇന്നോവ ഡീസല്‍ മോഡലുകളുടെ ഗതി സംബന്ധിച്ച് വ്യക്തതയില്ലെന്ന് വേണം പറയാന്‍.

വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

ടൊയോട്ട ഫോര്‍ച്യൂണറിന് അതിന്റെ ശ്രേണിയിലുടനീളം പുതിയ വില വര്‍ദ്ധനവ് ലഭിച്ചിട്ടുണ്ട്. 2.7 ലിറ്റര്‍ പെട്രോള്‍ ട്രിമ്മുകള്‍ക്ക് 19,000 രൂപയുടെ വില വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്. ഇതിന് ഏകദേശം .55 ശതമാനം വിലക്കയറ്റത്തിന് കാരണമായി. എന്‍ട്രി ലെവല്‍ 4X2 പെട്രോള്‍ മാനുവല്‍ ഫോര്‍ച്യൂണറിന് ഇപ്പോള്‍ 32.59 ലക്ഷം രൂപ വിലവരും, ഓട്ടോമാറ്റിക്കിന് 34.18 ലക്ഷം രൂപയുമാണ് (എക്‌സ്‌ഷോറൂം) വില.

വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

ഫോര്‍ച്യൂണറിന്റെ 2-വീല്‍ ഡ്രൈവ് ഡീസല്‍ വകഭേദങ്ങള്‍ക്കും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് സമാനമായ 19,000 രൂപയുടെ വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്. 4×4 ഡീസല്‍ ട്രിമ്മുകള്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 39,000 രൂപയുടെ ഉയര്‍ന്ന വില വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍, പുതിയ വില വര്‍ദ്ധനയോടെ, ടോപ്പ്-എന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണര്‍ 4X4 ഓട്ടോമാറ്റിക് ഡീസല്‍ മോഡലിന് 41. 22 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Fortuner Petrol New Price Old Price Difference
4X2 MT ₹32,59,000 ₹32,40,000 ₹19,000
4X2 AT ₹34,18,000 ₹33,99,000 ₹19,000
Fortuner Diesel New Price Old Price Difference
4X2 MT ₹35,09,000 ₹34,90,000 ₹19,000
4X2 AT ₹37,37,000 ₹37,18,000 ₹19,000
4X4 MT ₹38,93,000 ₹38,54,000 ₹39,000
4X4 AT ₹41,22,000 ₹40,83,000 ₹39,000
Legender 4X2 AT ₹42,82,000 ₹42,05,000 ₹77,000
Legender 4X4 AT ₹46,54,000 ₹45,77,000 ₹77,000
GR Sport ₹50,34,000 ₹49,57,000 ₹77,000
വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

ലെജന്‍ഡര്‍ 4X2 ഓട്ടോമാറ്റിക്, ലെജന്‍ഡര്‍ 4X4 ഓട്ടോമാറ്റിക്, GR സ്പോര്‍ട്ട് 4X4 ഓട്ടോമാറ്റിക് എന്നിങ്ങനെയുള്ള പ്രത്യേക ട്രിമ്മുകള്‍ക്കെല്ലാം ഉയര്‍ന്ന വിലക്കയറ്റം ലഭിച്ചു. ടൊയോട്ട ഈ 3 മോഡലുകള്‍ക്കും 77,000 രൂപയുടെ വില വര്‍ദ്ധിപ്പിച്ചു, ഇത് ഏകദേശം 1.55-1.85 ശതമാനം വില വര്‍ദ്ധനയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. പുതിയ വില വര്‍ദ്ധനയോടെ, ഫോര്‍ച്യൂണര്‍ GR സ്പോര്‍ട്ട് 4X4 ഓട്ടോമാറ്റിക് ഡീസല്‍ ഇപ്പോള്‍ 50.34 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില.

വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

ടൊയോട്ട അതിന്റെ മറ്റ് പ്രീമിയം ഓഫറുകളായ കാമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ ഹൈബ്രിഡ് എന്നിവയ്ക്കും വില വര്‍ദ്ധന വരുത്തിയിട്ടുണ്ട്. കാമ്രി ഹൈബ്രിഡിന്റെ വില ഇപ്പോള്‍ 45.25 ലക്ഷം രൂപയാണ്, അതായത് 90,000 രൂപയുടെ വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം 2 ശതമാനം വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Toyota New Price Old Price Difference
Camry Hybrid ₹45,25,000 ₹44,35,000 ₹90,000
Vellfire Hybrid ₹94,25,000 ₹92,60,000 ₹1,85,000
വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ! വിവിധ മോഡലുകളുടെ വിലയില്‍ വന്‍ വർദ്ധനവുമായി Toyota

വെല്‍ഫയര്‍ ഹൈബ്രിഡിനും 2 ശതമാനം വില വര്‍ദ്ധനവാണ് ലഭിച്ചിരിക്കുന്നത്. ഇത് അതിന്റെ വില 1.85 ലക്ഷം രൂപ വര്‍ദ്ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില വര്‍ദ്ധനവോടെ വെല്‍ഫയര്‍ ഹൈബ്രിഡിന് ഇപ്പോള്‍ 94.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota hiked fortuner innova camry vellfire prices in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X