ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

ടൊയോട്ടയും മാരുതി സുസുക്കിയും സംയുക്തമായി ഇന്ത്യൻ വിപണിയ്ക്കായി ഒരു പുതിയ C -സെഗ്‌മെന്റ് എസ്‌യുവി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്, ഇത് ഇരു ബ്രാൻഡുകളിലൂടെയും വിൽപ്പനയ്ക്ക് എത്തും.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

ഈ എസ്‌യുവിയുടെ ടൊയോട്ടയുടെ പതിപ്പ് ജൂലൈ 1 -ന് അരങ്ങേറ്റം കുറിക്കും. വരവിന് മുന്നോടിയായി, നിർമ്മാതാക്കൾ വാഹനത്തിന്റെ നിരവധി ടീസറുകൾ പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

ടീസർ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും വെളിപ്പെടുത്തിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ഏറ്റവും മികച്ച ഏഴ് സവിശേഷതകളാണ് ഞങ്ങൾ ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

1. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎല്ലുകൾ, ടെയിൽലൈറ്റുകൾ

പ്രൊമോഷണൽ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ടൊയോട്ട പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ എക്സ്റ്റീരിയർ രൂപകൽപ്പന ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

എൽഇഡി ഡിആർഎല്ലുകളും എൽഇഡി മെയിൻ ഹെഡ്‌ലാമ്പുകളും അടങ്ങുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഇതിന് എൽഇഡി ടെയിൽലൈറ്റുകളും ലഭിക്കുന്നു, അത് വളരെ ഷാർപ്പും സ്റ്റൈലിഷുമായി കാണപ്പെടുന്നു.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

2. ഹൈബ്രിഡ് പവർട്രെയിൻ

വരാനിരിക്കുന്ന അർബൻ ക്രൂയിസർ ഹൈറൈഡറിന് സെൽഫ് ചാർജിംഗ് ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചു. സാങ്കേതിക സവിശേഷതകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് രണ്ട് ഓപ്ഷനുകൾ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് പവർട്രെയിനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

3. പ്രീമിയം ഡ്യുവൽ-ടോൺ അലോയി വീലുകൾ

ടീസർ ചിത്രങ്ങളിൽ, വരാനിരിക്കുന്ന എസ്‌യുവിയുടെ ഡ്യുവൽ-ടോൺ അലോയി വീലുകളും നാം കാണുന്നു. അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വിഷ്വൽ അപ്പീൽ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന രൂപകൽപന വളരെ പ്രീമിയവും അപ്പ് മാർക്കറ്റുമാണ്.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

4. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

വരാനിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് പുതിയ ഗ്ലാൻസയ്ക്ക് സമാനമായി 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കും. ഇത് സ്മാർട്ട് പ്ലേകാസ്റ്റ് പ്രോ സിസ്റ്റം റൺ ചെയ്യാൻ സാധ്യതയുണ്ട്. അതോടൊപ്പം ഇതിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടും ലഭിക്കും.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

5. കണക്റ്റഡ് കാർ സിസ്റ്റം

വരാനിരിക്കുന്ന ടൊയോട്ട എസ്‌യുവിക്ക് പുതിയ ടൊയോട്ട ഗ്ലാൻസ ഹാച്ച്ബാക്കിൽ ലഭ്യമായ സിസ്റ്റത്തിന് സമാനമായി ടൊയോട്ട i -കണക്റ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ലഭിക്കും. എന്നിരുന്നാലും, ഗ്ലാൻസയുമായി താരതമ്യം ചെയ്യുമ്പോൾ UC ഹൈറൈഡറിന് കൂടുതൽ കണക്റ്റഡ് സവിശേഷതകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

6. റിമോട്ട് ആക്സസ് ഉള്ള ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ

വരാനിരിക്കുന്ന അർബൻ ക്രൂയിസർ ഹൈറൈഡറിന് പുതിയ ഗ്ലാൻസയുടെ അതേ കൺട്രോൾ പാനലുള്ള ഓട്ടോമാറ്റിക് കൺട്രോൾ സിസ്റ്റം ഓഫറിൽ ഉണ്ടാകുമെന്നും രണ്ടാമത്തെ ടീസർ വീഡിയോ വെളിപ്പെടുത്തുന്നു. കണക്റ്റഡ് കാർ സാങ്കേതികവിദ്യ കാരണം, ഉടമകൾക്ക് ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിലേക്ക് റിമോർട്ട് ആക്‌സസ്സും ലഭിക്കും.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

7. ലെതർ റാപ്പ്ഡ് ഡാഷ്ബോർഡ്

ടീസർ വീഡിയോകൾ വെളിപ്പെടുത്തുന്ന ഏറ്റവും രസകരമായ ഒരു വിശദാംശം, ടൊയോട്ടയുടെ C -സെഗ്‌മെന്റ് എസ്‌യുവിയുടെ ഡാഷ്‌ബോർഡിന് ചുറ്റും സിൽവർ ഫിനിഷ് ചെയ്ത ഇൻസെർട്ടുകളും ഹെക്സഗണൽ ആകൃതിയിലുള്ള എസി വെന്റുകൾ അടങ്ങുന്ന രസകരമായ ഒരു ഡിസൈൻ ഉണ്ടായിരിക്കും എന്നതാണ്.

ഫീച്ചർ റിച്ചായി HyRyder; ടീസറുകളിലൂടെ Toyota വെളിപ്പെടുത്തിയ 7 ടോപ്പ് സവിശേഷതകൾ

ഡാഷ്‌ബോർഡിൽ വൈറ്റ് സ്റ്റിച്ചിംഗോടുകൂടിയ ലൈറ്റ് ടാൻ ലെതർ റാപ്പ് ചെയ്തിരിക്കുന്നതായി തോന്നുന്നു. എസ്‌യുവിയുടെ പ്രീമിയം ഫീൽ ഉയർത്താൻ ഇത് സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota hyryder top features revealed from recent teaser
Story first published: Tuesday, June 28, 2022, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X