പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

വാഹനലോകം ഇന്ന് ഇലക്ട്രിക് പവർട്രെയിന്റെ പാതയിലാണ്. എല്ലാ പ്രമുഖ വാഹന നിർമ്മാതാക്കളും തങ്ങളുടെ ഇലക്ട്രിക് മോഡലുകൾ വിപണിയിൽ എത്തിക്കാനുള്ള പണിപ്പുരയിലുമാണ്. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയും ഇക്കാര്യത്തിൽ പിന്നിലേക്കല്ല.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

ടൊയോട്ട തങ്ങളുടെ കൊറോളയുടെ വലിപ്പത്തിലുള്ള ഫുൾ-ഇലക്‌ട്രിക് സെഡാനിൽ പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് ടെസ്‌ല മോഡൽ 3 -യ്ക്ക് എതിരെ ആദ്യം ചൈനയിലും പിന്നീട് യൂറോപ്പ്, ഏഷ്യ തുടങ്ങിയ വിപണികളിലും ലോഞ്ച് ചെയ്യും.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

പുതിയ സെഗ്‌മെന്റുകളിൽ മത്സരിക്കുന്നതിനായി ടൊയോട്ട തങ്ങളുടെ ഓരോ പ്രധാന മുഖ്യധാരാ മോഡലുകൾക്കും ആഗോളതലത്തിൽ ഒറ്റപ്പെട്ട മോഡലുകൾക്കൊപ്പം ഒരു ഇലക്ട്രിക് ബദലും അവതരിപ്പിക്കുകയാണ്.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

കാർ നിർമ്മാതാക്കൾ അടുത്തിടെ തങ്ങളുടെ RAV-4 എസ്‌യുവിയുടെ വലുപ്പമുള്ള bZ4X അനാച്ഛാദനം ചെയ്തു. ഈ ഫുൾ-ഇലക്‌ട്രിക് ക്രോസ്ഓവർ ഇതിനകം ചില വിപണികളിൽ വിൽപ്പനയ്‌ക്ക് എത്തിയിട്ടുമുണ്ട്.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

മുഖ്യധാരാ എതിരാളികളായ ഫോക്‌സ്‌വാഗൺ, സ്റ്റെല്ലാന്റിസ്, കിയ, ഹ്യുണ്ടായി എന്നിവയെപ്പോലെ, ടൊയോട്ടയും ഒരു ഇവി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു, ആന്തരികമായി 40PL എന്നറിയപ്പെടുന്ന e-TNGA പ്ലാറ്റ്ഫോമാണിത്.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

ഇന്നത്തെ കംബസ്റ്റൻ എഞ്ചൻ മോഡലുകളെ ഭാവിയിൽ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ ഇവി ലൈനിന് ഇത് അടിസ്ഥാനമാവും. RAV4 -ന്റെ വലുപ്പമുള്ള bZ4X ക്രോസ്ഓവറാണ് ഈ റോളൗട്ടിന് നേതൃത്വം നൽകുന്ന ഉൽപ്പന്നം, തുടർന്ന് ഈ പുതിയ സെഡാൻ ടൊയോട്ട കൊറോളയുടെ വലുപ്പത്തിലുള്ളതായിരിക്കും.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

കഴിഞ്ഞ വർഷാവസാനം ടൊയോട്ട സിഇഒയും പ്രസിഡന്റുമായ അക്കിയോ ടൊയോഡ നൽകിയ ലൈനപ്പിന്റെ പ്രിവ്യൂ അനുസരിച്ച്, അർബൻ-ഫോക്കസ്ഡ് ഹാച്ച്ബാക്കുകൾ മുതൽ പരുക്കൻ ഓഫ് റോഡറുകൾ, വലിയ എസ്‌യുവികൾ, കോം‌പാക്റ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ, ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചില ഇവി മോഡലുകളെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ സെഡാൻ വരെയുള്ള ഇവികളുടെ ഒരു നിരയാണ് bZ4X-നെ പിന്തുടരുന്നത്.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

ഈ ഫുൾ-ഇലക്‌ട്രിക് സെഡാൻ - കൺസെപ്റ്റ് രൂപത്തിൽ bZ സെഡാൻ എന്നറിയപ്പെടുന്നു, എന്നാൽ ഇപ്പോൾ bZ3 എന്ന പേരാവും പ്രൊഡക്ഷൻ പതിപ്പിനായി സ്വീകരിക്കുന്നത് എന്ന് കരുതുന്നു. ടൊയോട്ട ആദ്യം ലക്ഷ്യമിടുന്നത് ചൈനീസ് വിപണിയെയാണ്, ഇവിടെ ഇത്തരം കാറുകൾ ആഗോളതലത്തിൽ എസ്‌യുവികളിലേക്കുള്ള വലിയ മാറ്റത്തിന്റെ പശ്ചാത്തലത്തിലും വളരെ ജനപ്രിയമായി തുടരുന്നു.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

അതേസമയം, എതിരാളികളായ കമ്പനികളിൽ നിന്ന് സമാനമായ തരത്തിലുള്ള പുതിയ മോഡലുകളുടെ ആക്രമണം ടെസ്‌ല മോഡൽ 3 -ൽ നിന്ന് വിപണി വിഹിതം കവരാൻ താൽപ്പര്യപ്പെടുന്നു. ഫോക്‌സ്‌വാഗൺ അടുത്ത വർഷം ചൈനയിൽ സ്ലീക്ക് ID 6 ഇവി സെഡാൻ അവതരിപ്പിക്കും, കൂടാതെ ഹ്യൂണ്ടായിയുടെ സമാനമായ സെഗ്മെന്റിലുള്ള അയോണിക് 6 വരും മാസങ്ങളിൽ വിൽപ്പനയ്ക്ക് എത്തും.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

നിയോ ET5, എക്സ്പെംഗ് P5, ഇതുവരെ സ്ഥിരീകരിക്കാത്തതും എന്നാൽ ഉയർന്ന സാധ്യതയുള്ള BYD സീലും ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികൾ ഇലക്ട്രിക് എക്സിക്യൂട്ടീവ് സെഡാനുകളുടെ ഒരു വിൻ നിര തന്നെ പിന്നാലെയുണ്ട്.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

BYD സീൽ വളരെ ഇന്ററസ്റ്റിംഗായ ഒരു മോഡലാണ്. പരമ്പരാഗത ലിഥിയം-അയൺ ബാറ്ററികളേക്കാൾ മികച്ചതായ BYD -യുടെ ബ്ലേഡ് ലിഥിയം-അയൺ-ഫോസ്ഫേറ്റ് ബാറ്ററി ടെക്നോളജിയിലാവും ടൊയോട്ട bZ3 ഒരുങ്ങുന്നത്.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

ഇതിനായി ഇരു കമ്പനികളും ഇതിനോടകം കൈകോർത്തു കഴിഞ്ഞു. ഈ ബാറ്ററി പായ്ക്ക് കൂടുതൽ ഒതുക്കമുള്ളതാണ്, ഇത് ഇന്റീരിയർ സ്പേസിന്റെ കാര്യത്തിൽ bZ3 -ക്ക് എതിരാളികൾക്ക് മേൽ മികച്ച മേൽക്കൈ നൽകും.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

മറുവശത്ത്, BYD, തങ്ങളുടെ ആദ്യത്തെ ഇവി എസ്‌യുവി, അറ്റോ 3, 2022 ഒക്ടോബർ 11 -ന് ഇന്ത്യയിൽ അവതരിപ്പിക്കും.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

പുതിയ ടൊയോട്ട ഇവി സെഡാന് 4,725 mm നീളവും 1,835 mm വീതിയും 1,475 mm ഉയരവുമുണ്ടായിരിക്കും. കൂടാതെ 176 hp അല്ലെങ്കിൽ 235 hp പവർ കോൺഫിഗറേഷനിൽ വാഹനം ലഭ്യമാവും.

പണി വരുന്നുണ്ട് അവറാച്ചാ! Tesla Model 3 -യ്ക്ക് വെല്ലുവിളിയുമായി പുത്തൻ Toyota ഇവി അണിയറയിൽ

1,710-1,840 കിലോഗ്രാം ഭാരമുള്ള bZ3 -ക്ക് മണിക്കൂറിൽ 160 കിലോമീറ്ററായിരിക്കും ഉയർന്ന വേഗത. റേഞ്ച് കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ BYD-യുടെ പുതിയ ഇന്ത്യ-ബൗണ്ട് അറ്റോ 3 എസ്‌യുവി (സമാനമായ ഭാരം) 64.5 kWh ബ്ലേഡ് ബാറ്ററി ഉപയോഗിച്ച് 420 കിലോമീറ്റർ റേഞ്ച് കൈവരിക്കുന്നു, അതിനാൽ അതേ ഹാർഡ്‌വെയർ ഉപയോഗിച്ച് കൂടുതൽ എയറോഡൈനാമിക് സെഡാൻ ആ കണക്കിനെ മെച്ചപ്പെടുത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota in works of new ev sedan to compete against tesla model 3
Story first published: Friday, September 23, 2022, 20:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X