Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ച് നിര്‍മാതാക്കളായ ടൊയോട്ട. ആഭ്യന്തര വിപണിയില്‍ 1.14 ലക്ഷം രൂപയുടെ വര്‍ധനവാണ് മോഡലില്‍ വരുത്തിയിരിക്കുന്നത്. 2022 ജൂലൈ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ജാപ്പനീസ് വാഹന നിര്‍മാതാവ് കഴിഞ്ഞ വര്‍ഷമാണ് ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെ ലെജന്‍ഡര്‍ 4×2 വേരിയന്റ് പ്രാദേശികമായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

കഴിഞ്ഞ വര്‍ഷം അവസാനം, ടൊയോട്ട ഫോര്‍ച്യൂണറിന്റെ ലൈനപ്പിലേക്ക് ലെജന്‍ഡറിന്റെ 4×4 വേരിയന്റ് ചേര്‍ത്തിരുന്നു. ഇത് ക്ലാസ്-ലീഡിംഗ് സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ ടോപ്പ്-എന്‍ഡ് വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫോര്‍ച്യൂണറിന്റെ GR സ്‌പോര്‍ട്ട് വേരിയന്റും ഇന്ത്യയില്‍ ടൊയോട്ട അവതരിപ്പിക്കുകയുണ്ടായി.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ഈ പതിപ്പിന് 31.79 ലക്ഷം രൂപ മുതല്‍ 48.43 ലക്ഷം (എക്‌സ്‌ഷോറൂം) രൂപ വരെയായിരുന്നു വില. ഇതില്‍ 4×2 വേരിയന്റുകള്‍ക്ക് 61,000 രൂപയും, 4×4 ഗ്രേഡുകള്‍ക്ക് 80,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

GR-സ്പോര്‍ട്, ലെജന്‍ഡര്‍ വേരിയന്റുകള്‍ക്ക് 1.14 ലക്ഷം രൂപയുടെ വലിയ വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, 4×2 MT പെട്രോള്‍, 4×2 AT പെട്രോള്‍, 4×2 MT ഡീസല്‍, 4×2 AT ഡീസല്‍ എന്നിങ്ങനെയുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ വകഭേദങ്ങളുടെ വിലയില്‍ 61,000 രൂപ വര്‍ധിപ്പിച്ചു.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

4×4 മാനുവല്‍ ഡീസല്‍, 4×4 ഓട്ടോമാറ്റിക് ഡീസല്‍ പതിപ്പുകള്‍ക്ക് 80,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 4×2 AT 2.8 ലെജന്‍ഡര്‍, 4×4 ഓട്ടോമാറ്റിക് 2.8 ലെജന്‍ഡര്‍, GR-സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് എന്നിവയുടെ വില 1.14 ലക്ഷം രൂപയും കമ്പനി വര്‍ധിപ്പിച്ചു.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ഫോര്‍ച്യൂണറിലെ 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 164 bhp കരുത്തും 245 Nm ഉം ഉത്പാദിപ്പിക്കുന്നു, 2.8 ലിറ്റര്‍ ഡീസല്‍ ആറ് സ്പീഡ് മാനുവല്‍ 201 bhp കരുത്തും 500 Nm ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് 201 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കുന്നു.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ടു-ടോണ്‍ കാബിന്‍ തീം, സീക്വന്‍ഷ്യല്‍ എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ക്വാഡ്-എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഏഴ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവര്‍, കോ-പാസഞ്ചര്‍ സീറ്റുകള്‍ എന്നിവയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ ചില പ്രധാന ഹൈലൈറ്റുകള്‍.

Fortuner-ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

18 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്‍, ഒമ്പത് ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, 11-സ്പീക്കര്‍ JBL ഓഡിയോ മുതലായവയും വാഹനത്തില്‍ ഇടംപിടിക്കുന്നു. ടൊയോട്ട ഒരു ഹൈബ്രിഡ് പവര്‍ട്രെയിനോടുകൂടിയ ഒരു പുതിയ ഫോര്‍ച്യൂണറിനായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അത് സമീപഭാവിയില്‍ ഈ പതിപ്പ് അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota increased fortuner prices in india find here new price list
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X