Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട മാര്‍ച്ച് മാസത്തിലാണ് നവീകരിച്ച 2022 ഗ്ലാന്‍സ വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.39 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഈ മോഡലിനെ അന്ന് വിപണിയില്‍ അവതരിപ്പിക്കുന്നത്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ടോപ്പ്-എന്‍ഡ് വേരിയന്റിന് 9.69 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടിയിരുന്നു. ഇപ്പോഴിതാ ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ദ്ധിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൊയോട്ട. വേരിയന്റ് ചോയ്സ് അടിസ്ഥാനമാക്കി 10,000 രൂപ വരെ വില വര്‍ദ്ധന, വേരിയന്റ് ശ്രേണിയിലുടനീളം സാധുതയുള്ളതാണ്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

E, S, G, V എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഹനം അവതരരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ടൊയോട്ട ഗ്ലാന്‍സയുടെ G, G AMT, V വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 10,000 രൂപ അധിക വില നല്‍കണം.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

അതുപോലെ, V AMT വേരിയന്റിന് ഇപ്പോള്‍ 7,900 രൂപ കൂടി, E വേരിയന്റിന് ഇപ്പോള്‍ 6,000 രൂപയാണ് കമ്പനി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ടൊയോട്ട ഗ്ലാന്‍സയുടെ S, S AMT വേരിയന്റുകള്‍ക്ക് 5,000 രൂപ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസം ടൊയോട്ട ഇന്ത്യ വെല്‍ഫയര്‍, ഫോര്‍ച്യൂണര്‍, കാമ്രി, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വില ഈ മാസം അവസാനം പ്രഖ്യാപിക്കാന്‍ ബ്രാന്‍ഡ് ഒരുങ്ങുകയാണ്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വില വര്‍ദ്ധിപ്പിച്ചു എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നടപ്പാക്കിയിട്ടില്ല. ടോപ്പ് 3 വേരിയന്റുകള്‍ക്കൊപ്പമാണ് AMT ഗിയര്‍ബോക്‌സ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷം അല്ലെങ്കില്‍ 2.2 ലക്ഷം കിലോമീറ്റര്‍ എക്‌സ്റ്റന്‍ഡ് വാറന്റിയും കമ്പനി 2022 ഗ്ലാന്‍സയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, പുതിയ പതിപ്പിന് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 6,000 rpm-ല്‍ 88.4 bhp കരുത്തും 4,400 rpm-ല്‍ 113 Nm ടോര്‍ക്കും നല്‍കുന്നു.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ടൊയോട്ട ഗ്ലാന്‍സയുടെ പുതിയ 1.2-ലിറ്റര്‍ എഞ്ചിന്‍ ഡ്യുവല്‍ വേരിയബിള്‍ വാല്‍വ് ട്രെയിന്‍ സാങ്കേതികവിദ്യയും മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായി (രണ്ടും 5 സ്പീഡ്) ജോടിയാക്കിയിരിക്കുന്നു. ടൊയോട്ട ഗ്ലാന്‍സ മാനുവല്‍ വേരിയന്റിന് 22.35 കിലോമീറ്റര്‍ മൈലേജും AMT പതിപ്പുകള്‍ക്ക് 22.94 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

പുതിയ ഗ്ലാന്‍സ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ ചില മാറ്റങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍. പുതുക്കിയ ഫ്രണ്ട് ഗ്രില്ലും പുതുക്കിയ ബമ്പറും ഉപയോഗിച്ച് ഈ മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയും.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

എല്‍ഇഡി ഹെഡ്‌ലൈറ്റുകളും മാറ്റിയിട്ടുണ്ട്. വശങ്ങളില്‍, ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകളാണ്. എന്നിരുന്നാലും, ഈ അലോയ്കള്‍ പുതിയ ഗ്ലാന്‍സയുടെ മികച്ച രണ്ട് വേരിയന്റുകളില്‍ മാത്രമേ നല്‍കൂ, മറ്റുള്ളവ 15 ഇഞ്ച് സ്റ്റീല്‍ വീലുകളിലാണ് എത്തുന്നത്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

പിന്‍ഭാഗത്തേയ്ക്ക് വന്നാല്‍ 2022 ടൊയോട്ട ഗ്ലാന്‍സ പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകളും ഔട്ട്ഗോയിംഗ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഒരു പുതിയ ബമ്പറും അവതരിപ്പിക്കുകയും ചെയ്യുന്നു.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഗ്ലാന്‍സയുടെ ഉള്ളിലേക്ക് വന്നാല്‍, മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമാണ്. പുതിയ ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ പ്രീമിയം ലുക്ക് നല്‍കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിളും ഉള്‍പ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും കണക്റ്റുചെയ്ത കാര്‍ സവിശേഷതകളും (45+) ഉള്‍ക്കൊള്ളുന്ന പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയാണ് ഗ്ലാന്‍സ സ്പോര്‍ട്സ് ചെയ്യുന്നത്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വോയ്സ് കമാന്‍ഡുകള്‍ സജീവമാക്കുന്ന 'ഹേ ടൊയോട്ട' എന്ന വാക്കുകള്‍ ഉപയോഗിച്ച് ഗ്ലാന്‍സ ഉടമകള്‍ക്ക് ഡിസ്പ്ലേയുമായി സംവദിക്കാനും കഴിയും. ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ പുതിയ ഗ്ലാന്‍സയില്‍ ഉള്‍പ്പെടുന്നു.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 6 എയര്‍ബാഗുകള്‍ (ഓരോ വേരിയന്റിനും രണ്ട് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു), EBD ഉള്ള എബിഎസ്, വെഹിക്കിള്‍ സേഫ്റ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Glanza പ്രീമിയം ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

നവീകരണങ്ങളോടെ എത്തുന്ന 2022 ടൊയോട്ട ഗ്ലാന്‍സ നിരവധി സവിശേഷതകളോടെയാണ് വരുന്നത്, കൂടാതെ പ്രീമിയം ഹാച്ച്ബാക്ക് നോക്കുന്ന ഇന്ത്യന്‍ കാര്‍ ഉടമകള്‍ക്ക് മികച്ച ഓപ്ഷന്‍ നല്‍കുന്നുവെന്ന് വേണം പറയാന്‍. പുതിയ പതിപ്പിലൂടെ കൂടുതല്‍ ഉപഭോക്താക്കളെയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota increased glanza prices in india find here new price list
Story first published: Friday, August 5, 2022, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X