ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

മൾട്ടി പർപ്പസ് വാഹനം എന്തായിരിക്കണമെന്ന് ഇന്ത്യക്കാർക്ക് കാണിച്ചുകൊടുത്ത കമ്പനിയാണ് ടൊയോട്ട. ആദ്യം ക്വാളിസ് എന്ന തട്ടുപൊളിപ്പൻ മോഡലുമായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ ഈ ജാപ്പനീസ് ബ്രാൻഡ് ക്വാളിസിന്റെ പിൻഗാമിയായാണ് ഇന്നോവ എന്ന വീരന് ജന്മം കൊടുത്തത്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

ക്വാളിസ് വിപണിയോട് വിടപറയുന്നുവെന്ന് കേട്ടപ്പോൾ നെഞ്ചുതകർന്ന വാഹന പ്രേമികൾക്ക് അന്നറിയില്ലായിരുന്നു വരാനിരിക്കുന്ന പകരക്കാരൻ ഇത്രയും മേൻമകൾ നിറഞ്ഞ കേമനായിരിക്കുമെന്ന്. ടൊയോട്ട ക്വാളിസിന് പകരക്കാരനായി 2004-ൽ വിപണിയിൽ എത്തിയ ഇന്നോവ വർഷങ്ങളായി പല പല നവീകരണങ്ങളുടെ ഒരു പരമ്പര തന്നെയാണ് പരിചയപ്പെടുത്തിയത്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

2015-ൽ രണ്ടാം തലമുറ മോഡലായി പുറത്തിറക്കിയപ്പോൾ വാഹനം ഇന്നോവ ക്രിസ്റ്റ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇന്ന് പകരംവെക്കാനില്ലാത്ത ടൊയോട്ട ഇന്നോവ ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

ഇന്ത്യയിൽ ഇപ്പോൾ ഇന്നോവ ക്രിസ്റ്റ എന്ന പേരിൽ വാഗ്ദാനം ചെയ്യുന്ന ഇന്നോവ രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പഴയ മൂന്ന് നിര വാഹനങ്ങളിൽ ഒന്നാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. മാരുതി എർട്ടിഗ, XL6, എംജി ഹെക്‌ടർ പ്ലസ്, കിയ കാരെൻസ്, റെനോ ട്രൈബർ എന്നിങ്ങനെ വ്യത്യസ്‌ത ശൈലിയുള്ള എതിരാളികളുമായി മാറ്റുരയ്ക്കുമ്പോഴും ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഇന്നോവ ക്രിസ്റ്റ തന്നെയാണ്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

ആരൊക്കെ വന്നാലും പോയാലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ തട്ട് താഴ്ന്നുതന്നെയിരിക്കുമെന്ന് കാലം തെളിയിച്ചു.രണ്ട് പതിറ്റാണ്ടായി ഇന്ത്യയിൽ താരപദവിയിൽ വിലസുന്ന മോഡലാണ് ടൊയോട്ട ഇന്നോവ. ഇക്കാലത്തിനിടയ്ക്ക് തന്റെ സ്ഥാനം മോഹിച്ചെത്തിയവരെല്ലാം പാതിവഴിയിൽ വീണുപോവുകയും ചെയ്തത് നാം കണ്ടതാണ്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

പഴയ വെറും ഇന്നോവയെ പോലെ തന്നെ ക്രിസ്റ്റ എന്ന രണ്ടാം തലമുറ മോഡലും തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിൽ വിപണിയിൽ വിജയം കൈവരിച്ചവനാണ്. ടൊയോട്ട നിലവിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റ എംപിവി 18 വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മുൻനിര എം‌പി‌വിയുടെ പ്രാരംഭ എക്സ്ഷോറൂം വില 16.52 ലക്ഷം രൂപയാണ്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

അതേസമയം ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റിനായി 24.59 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. എം‌പി‌വി ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതും. കൂടാതെ എട്ട് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നതും വലിയൊരു നേട്ടമാണ്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

അനേകം ടാക്‌സികളായി ഇന്നോവ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും നിലവിൽ ഒരു സ്റ്റാറ്റസ് സിംബലായാണ് ഇന്നോവയെ ഇന്ത്യക്കാർ പ്രതിഷ്ഠിച്ചിരിക്കുന്നതു തന്നെ. രാജ്യത്തെ ജനങ്ങൾ കൊടുത്ത പൊൻതൂവലാണിത്. ടൊയോട്ടയുടെ മറ്റ് ഏത് മോഡലുകള്‍ എടുത്താലും ഇത്രയും യാത്ര സുഖം തരുന്ന ഒരു മോഡല്‍ ഉണ്ടാകുമോ എന്ന് അറിയില്ല.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

പ്രത്യേകിച്ച് രണ്ടാം നിരയിലെ യാത്ര സുഖം എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്. ഇത്രയും യാത്ര സുഖം നല്‍കുന്നതുകൊണ്ട് തന്നെ മിക്ക ആളുകളുടെയും ഇഷ്ടവാഹനമായി കാലങ്ങളായി ഇന്നോവ തുടരുകയാണ്. 2.7 ലിറ്റർ പെട്രോൾ, 2.4 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഒയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

കാറിന്റെ പെട്രോൾ എഞ്ചിന് പരമാവധി 166 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ എഞ്ചിന് 150 bhp പവറിൽ പരമാവധി 360 Nm torque വരെയാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നു.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്റീരിയറിൽ ഓഫർ ചെയ്യുന്ന വലുപ്പവും സ്ഥലവും കണക്കാക്കിയാൽ സെഗ്മെന്റിലെ ഏറ്റവും വലിയ എംപിവികളിൽ ഒന്നാണിത്. 4,735 മില്ലീമീറ്റർ നീളവും 1,830 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവുമാണ് ഇന്നോവ ക്രിസ്റ്റഎംപിവിയിലുള്ളത്. അതേസമയം 2,750 മില്ലീമീറ്റർ വീൽബേസാണ് വാഹനത്തിലേക്ക് ഇത്രയും സ്പേസ് നൽകാൻ പ്രധാനമായ കാരണം.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

സുരക്ഷയുടെ കാര്യത്തിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്. ടിൽറ്റും ടെലിസ്‌കോപ്പിക് സ്റ്റിയറിങ്ങും, ആംബിയന്റ് ഇല്യൂമിനേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, രണ്ടാമത്തെയും മൂന്നാമത്തെയും നിരയ്ക്കുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഫീച്ചറുകളും ജാപ്പനീസ് ബ്രാൻഡിന്റെ ഈ മൾട്ടി പർപ്പസ് വാഹനത്തിലുണ്ട്.

ഒരേയൊരു രാജാവ്! 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Toyota Innova

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം പുതിയ 'സ്മാര്‍ട്ട് പ്ലേകാസ്റ്റ്' സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഇന്നോവ ക്രിസ്റ്റയുടെ മേൻമയാണ്. ആധുനിക എതിരാളികളെ പോലെ ഫാൻസി ഫീച്ചറുകളൊന്നും എടുത്തുപറയാൻ ഇല്ലെങ്കിലും ദൈനംദിന യാത്രകൾക്ക് പര്യാപ്‌തമായ എല്ലാത്തരം ടെക്നോളജികളും മോഡലിലുണ്ട്.

Most Read Articles

Malayalam
English summary
Toyota innova crossed 10 lakh sales milestone in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X