Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലൈഫ് സ്റ്റൈൽ വാഹനമായ ഹൈലക്‌സിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. എന്നാൽ പിക്കപ്പ് ട്രക്ക് 2022 മാർച്ച് മാസത്തിലായിരിക്കും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുക.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഇപ്പോൾ ഹൈലക്‌സിന്റെ സാങ്കേതിക വിശദാംശങ്ങളും മോഡലിനെയും പരിചയപ്പെടുത്തിയിരിക്കുന്ന ജാപ്പനീസ് ബ്രാൻഡ് ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ഒറിജിനൽ പ്രൊഡക്‌ടിനെ അവതരിപ്പിക്കുന്നത്. എന്നാൽ പെട്രോൾ എഞ്ചിൻ കാത്തിരുന്നവർക്ക് നിരാശ നൽകി ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ് പിക്കപ്പ് വാഗ്ദാനം ചെയ്യുന്നുള്ളൂ.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഇപ്പോൾ ഹൈലക്‌സിനായി പെട്രോൾ എഞ്ചിൻ ഓപ്ഷൻ പരിഗണിക്കുന്നില്ലെന്നാണ് കാർ നിർമാതാവ് സ്ഥിരീകരിച്ചിരിക്കുന്നത്. വളരെക്കാലമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഫോർച്യൂണറുമായി ഹൈലക്‌സ് അതിന്റെ മെക്കാനിക്കലുകൾ ഘടകങ്ങൾ പങ്കിടുന്നുണ്ട്. ടൊയോട്ട എസ്‌യുവിയുടെ അതേ 2.8 ലിറ്റർ ഡീസൽ എഞ്ചിനോടുകൂടിയ ലൈഫ്‌ സ്‌റ്റൈൽ വാഹനം വാഗ്ദാനം ചെയ്യും.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഇത് പരമാവധി 204 bhp കരുത്തിൽ 500 Nm torque ആണ് നൽകുന്നത്. 4WD സ്റ്റാൻഡേർഡായി ലഭ്യവുമാക്കിയിട്ടുണ്ട് കമ്പനി. എന്നാൽ പെട്രോളിലും ഈ ഫുൾ-സൈസ് എസ്‌യുവി നിരത്തിലെത്തുന്നുണ്ടെങ്കിലും ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിനായി ഇത് അവതരിപ്പിക്കേണ്ടെന്നാണ് കമ്പനി തീരുമാനിച്ചത്.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഫോർച്യൂണറിന്റെ 2.7-ലിറ്റർ പെട്രോൾ എഞ്ചിൻ സമീപഭാവിയിൽ മറ്റേതെങ്കിലും പെട്രോൾ ഓപ്ഷനു വേണ്ടിയുള്ള പ്ലാനുകളില്ലാതെ ഹൈലക്‌സിൽ നൽകില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കിയതോടെ ആ സംശയങ്ങളും ഇപ്പോൾ നീങ്ങിയിരിക്കുകയാണ്. ഉയർന്ന വിലയും ഡൽഹിയിലെ 10 വർഷത്തെ പരിധി പോലുള്ള നിയന്ത്രണങ്ങളും കാരണം ഡീസൽ എഞ്ചിനുകൾ തള്ളിക്കളയുന്ന സമയത്ത് ടൊയോട്ട ഡീസൽ മാത്രം തെരഞ്ഞെടുത്തത് ഏവരിലും ആശ്ചര്യമാണ് സൃഷ്‌ടിച്ചിരിക്കുന്നത്.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഹൈലക്‌സ് പ്രവർത്തിക്കുന്ന ലൈഫ്‌ സ്‌റ്റൈൽ യൂട്ടിലിറ്റി വിഭാഗത്തിൽ ഡീസൽ വാഹനങ്ങൾക്ക് കൂടുതൽ ഡിമാൻഡുണ്ടെന്ന് വ്യക്തമാക്കി കമ്പനി തങ്ങളുടെ ഉൽപ്പന്ന തീരുമാനം വിശദീകരിക്കുകയായിരുന്നു. ഈ മേഖലയിലെ ഏക എതിരാളിയായ ഇസൂസു ഡി-മാക്‌സും ഡീസൽ എഞ്ചിൻ മാത്രമുള്ള മോഡലാണെന്നതും ശ്രദ്ധേയമാണ്.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

അതിനാൽ പെട്രോൾ അവതരിപ്പിച്ചിരുന്നെങ്കിൽ ഹൈലക്‌സിന് കുറച്ചുകൂടി നേട്ടമുണ്ടാക്കാമായിരുന്നുവെന്നാണ് കരുതപ്പെട്ടിരുന്നത്. ഫോർച്യൂണറിന്റെയോ ഇന്നോവ ക്രിസ്റ്റയുടെയോ പെട്രോൾ പവർ വേരിയന്റുകളോടൊപ്പം ടൊയോട്ട 4WD വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് പെട്രോൾ ഓപ്ഷൻ ഒഴിവാക്കാനുള്ള മറ്റൊരു കാരണം.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

മാത്രമല്ല, ഈ സെഗ്മെന്റിൽ പെട്രോൾ മോഡലുകൾക്ക് ആവശ്യത്തിന് ഡിമാൻഡ് ഇല്ല. കൂടാതെ ഈ വില നിലവാരത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ധാരാളം ഉപഭോക്താക്കൾ കുറഞ്ഞ പ്രവർത്തന ചെലവ് കണക്കിലെടുത്ത് ഡീസൽ എഞ്ചിനുകളാണ് ഇഷ്ടപ്പെടുന്നതും. രണ്ട് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനത്തിൽ ഒരു വലിയ പെട്രോൾ എഞ്ചിൻ വരുന്നത് ഇന്ധന സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതികൂലവുമായിരിക്കും.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

പ്രത്യേകിച്ച് ഇന്ധന വില കുതിച്ചുയരുന്ന ഒരു രാജ്യത്ത്. എന്നാൽ ഭാവിയിൽ പെട്രോൾ ഹൈലക്‌സിന് ആവശ്യത്തിന് ഉപഭോക്തൃ താൽപ്പര്യം ലഭിക്കുകയാണെങ്കിൽ ടൊയോട്ടയ്ക്ക് ഭാവിയിൽ ഒരെണ്ണം ഏളുപ്പത്തിൽ അവതരിപ്പിക്കാനും കഴിയും.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

അങ്ങനെ സംഭവിച്ചാൽ 5 സ്പീഡ് സ്റ്റിക്ക് ഷിഫ്റ്ററും ഓപ്ഷണൽ 6 സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഫോർച്യൂണറിന്റെ 166 bhp കരുത്തുള്ള 2.7 ലിറ്റർ യൂണിറ്റായിരിക്കും പിക്കപ്പിൽ വാഗ്‌ദാനം ചെയ്യുക.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

നേരത്തെ പറഞ്ഞതുപോലെ ലോഞ്ച് ചെയ്യുമ്പോൾ ഹൈലക്‌സിന് 4WD സ്റ്റാൻഡേർഡ് ആയി ലഭിക്കും. കൂടാതെ 4x2 ഡ്രൈവ്ട്രെയിൻ ഓപ്ഷനും പിക്കപ്പ് ട്രക്കിൽ ഇല്ല. മറുവശത്ത് ഇസൂസു പിക്കപ്പ് 4x2 വേരിയന്റുകളും സെഗ്‌മെന്റിലേക്കുള്ള കുറഞ്ഞ പ്രവേശന വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, ക്രൂയിസ് കൺട്രോൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡ്രൈവ് മോഡുകൾ എന്നിവയോടുകൂടിയ പ്രീമിയം ഓഫറായിരിക്കും ഇന്ത്യ-സ്പെക് ഹൈലക്‌സ്. രാജ്യത്ത് എത്തുന്ന വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ ഏഴ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയാണ് ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഇലക്‌ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ, ഹിൽ അസിസ്റ്റ്, 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി എന്നിവ പോലുള്ള ഫീച്ചറുകളാണ് പിക്കപ്പിന്റെ ഓൾ-ടെറൈൻ ശേഷിയെ സഹായിക്കുന്നത്. നിലവിൽ ടൊയോട്ട എട്ടാം തലമുറ ഹൈലക്‌സിന്റെ 30 ശതമാനം മാത്രമാണ് പ്രാദേശികവൽക്കരിക്കുന്നത്. മോഡലിനായി പ്രതീക്ഷിച്ച വിൽപ്പന കണക്ക് പങ്കിട്ടിട്ടില്ല.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ബ്രാൻഡ് ഉപഭോക്തൃ ആവശ്യം അളക്കുമ്പോൾ പരിമിതമായ സംഖ്യകളുടെ ബാച്ചുകളിലായിരിക്കും ഇത് വാഗ്ദാനം ചെയ്തേക്കുന്നത്. ഇന്ത്യ-സ്‌പെക്ക് ഹൈലക്‌സിനെ കുറിച്ച് വെളിപ്പെടുത്തിയ വിശദാംശങ്ങളെ അടിസ്ഥാനമാക്കിയാൽ വാഹനത്തിനായി 30 ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന പ്രാരംഭ വില.

Hilux പിക്കപ്പിൽ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് Toyota; കാരണം ഇതാ

ഇത് ടോപ്പ് എൻഡ് ഇസൂസു ഡി-മാക്‌സ് വി-ക്രോസിനേക്കാൾ ഏകദേശം 4.50 ലക്ഷം രൂപ കൂടുതലാണ്. റഫറൻസിനായി ഫോർച്യൂണറിന്റെ 4x4 വേരിയന്റുകളുടെ വില 36.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota is not considering a petrol engine option for hilux pickup truck right now
Story first published: Friday, January 21, 2022, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X