കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ജൂലൈയിലെ പ്രതിമാസ വിൽപ്പന കണക്ക് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. പോയ മാസം കമ്പനി മൊത്തം 19,693 യൂണിറ്റുകളാണ് നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 13,105 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക കണക്കിൽ 50 ശതമാനം വളർച്ചയാണ് ടൊയോട്ട രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രവർത്തനം ആരംഭിച്ചതിനു ശേഷം ടൊയോട്ടയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് 2022 ജൂലൈയിലെ കണക്കുകൾ കാണിക്കുന്നതെന്നതാണ് ശ്രദ്ധേയം.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

കമ്പനി ആരംഭിച്ചതിന് ശേഷം ഇതുവരെ നേടിയിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി എത്തുമ്പോൾ വരാനിരിക്കുന്ന അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വിൽപ്പന ആരംഭിക്കുമ്പോൾ വരും മാസങ്ങളിൽ നേട്ടം ഉയർത്താനും ജാപ്പനീസ് ബ്രാൻഡിന് സാധിക്കും.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ടൊയോട്ട വിൽപ്പനയിൽ ഭൂരിഭാഗവും ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, അർബൻ ക്രൂയിസർ, ഗ്ലാൻസ എന്നിവയിൽ നിന്നുമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ പ്രീമിയം വാഹനങ്ങളായ കാമ്രി, വെൽഫയർ എന്നിവയും മികച്ച വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ടൊയോട്ട ഹൈറൈഡറിന് മികച്ച ബുക്കിംഗ് ഓർഡറുകൾ ലഭിച്ചതായാണ് ടൊയോട്ട പറയുന്നത്.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ഹൈറൈഡർ എസ്‌യുവികളുടെ ആദ്യ ബാച്ച് കമ്പനി ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. അടുത്തിടെ അനാച്ഛാദനം ചെയ്ത ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനുള്ള പ്രാരംഭ പ്രതികരണം പ്രധാനമായും സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റിന് "അസാധാരണമായ"താണെന്ന് ടികെഎം സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും അതത് സെഗ്‌മെന്റുകളിൽ മുന്നേറുമ്പോൾ, ഗ്ലാൻസ, യുസി എന്നിവയ്ക്കും മികച്ച സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ജൂലൈയിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് ഫോർച്യൂണർ, ഇന്നോവ മോഡലുകൾക്കും ഗ്ലാൻസ, അർബൻ ക്രൂയിസറുകൾക്കും വില വർധന ഏർപ്പെടുത്തിയതായും കമ്പനി പറഞ്ഞു.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നത് കണക്കിലെടുത്താണ് ഈ വില വർധന ഇപ്പോൾ നടപ്പിലാക്കുന്നതെന്നാണ് കമ്പനിയുടെ വാദം. ഇന്നോവ പെട്രോൾ പതിപ്പിന് വില വർധന കാണുന്നില്ല. അതേസമയം ഡീസൽ എതിരാളികൾക്ക് ഇപ്പോൾ വേരിയന്റിനെ ആശ്രയിച്ച് 27,000 രൂപ മുതൽ 86,000 രൂപ വരെ ഉയർന്നിട്ടുണ്ട്.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ഫോർച്യൂണറിന് 61,000 രൂപ മുതൽ 1,14,000 രൂപ വരെ വില വർധന കാണുമ്പോൾ ഗ്ലാൻസയുടെ വില 14,000 മുതൽ 22,000 രൂപ വരെ പരിഷ്ക്കരിച്ചു. എല്ലാ വേരിയന്റുകളിലും 15,000 രൂപയുടെ പരിഷ്ക്കാരത്തോടെ 2022 ജൂലൈയിൽ അർബൻ ക്രൂയിസറിന്റെ വിലയും വർധിപ്പിച്ചു. ടൊയോട്ട ഹൈലക്‌സ്, കാമ്രി, വെൽഫെയർ എന്നിവ ഈ വില വർധനയുടെ ഭാഗമല്ലെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ടൊയോട്ട ഹൈറൈഡറിനായുള്ള നിർമാണം ഈ മാസം അവസാനം മുതൽ ആരംഭിക്കാനിരിക്കുന്ന കമ്പനി ഓഗസ്റ്റ് 16 ന് ഇന്ത്യയിൽ ഔദ്യോഗികമായി വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിനൊപ്പം അവതരിപ്പിക്കുകയും ചെയ്യും. AWD, സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകൾ ലഭിക്കുന്ന വാഹനത്തിന് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ചലനങ്ങൾ സൃഷ്‌ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ലോഞ്ച് സമയത്ത് അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വേരിയന്റുകളും വില വിശദാംശങ്ങളും വെളിപ്പെടുത്തും. മാരുതിയിൽ നിന്നും ബാഡ്ജ് മാറി എത്തുന്ന ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഹൈറൈഡറും മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട ബിദാദിയിലെ പ്ലാന്റിൽ നിർമിക്കും.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ടൊയോട്ട ഹൈറൈഡറിന് LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, LED DRL-കൾ, LED ടെയിൽ ലാമ്പുകൾ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ, റിമോട്ട് എയർ കണ്ടീഷനിംഗ്, സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, SIRI, ഗൂഗിൾ അസിസ്റ്റന്റ്, റിമോട്ട് ഇമോബിലൈസർ എന്നീ സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് വാഹനത്തിനെ വിപണിയിലേക്ക് എത്തിക്കുന്നത്.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, നിസാൻ കിക്ക്‌സ് എന്നിവയുമായി മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മത്സരിക്കുമ്പോൾ സെഗ്‌മെന്റിലെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവിയായി ഇത് മാറുന്നതിനോടൊപ്പം 4WD ഓപ്ഷനും സജ്ജീകരിക്കും.

കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

കൂടാതെ ക്ലാസ്-ലീഡിംഗ് 28 കി.മീ ഇന്ധനക്ഷമതയായിരിക്കും മറ്റൊരു ഹൈലൈറ്റ്. ഇതിൽ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡും 1.5 ലിറ്റർ ശക്തമായ ഹൈബ്രിഡ് എഞ്ചിനുമാണ് ടൊയോട്ട ഉപയോഗിക്കുന്നത്. 4.3 മീറ്റർ നീളമുള്ള അഞ്ച് സീറ്റർ ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, ഹെഡ്സ് അപ് ഡിസ്പ്ലേ, തുടങ്ങിയ സവിശേഷതകളാൽ സമ്പന്നവുമാണ് ഹൈറൈഡർ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota kirloskar motor registered 50 27 percent growth in july 2022
Story first published: Monday, August 1, 2022, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X