ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

വിദേശ നിരത്തുകളിൽ തംരഗംതീർത്ത് ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ് ടൊയോട്ട ഹൈലക്‌സ് പിക്കപ്പ് ട്രക്ക്. 2022 മാർച്ചിലെ ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുന്നോടിയായി വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

സ്റ്റാൻഡേർഡ്, ഹൈ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകുന്ന ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിൽ ടൊയോട്ട ഏഴ് ഒറിജിനൽ ആക്‌സസറികളാണ് വാഗ്ദാനം ചെയ്യുന്നത്. അവ എന്തെല്ലാമാണെന്ന് ഒന്നു പരിശോധിച്ചാലോ?

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

ഒരു മേലാപ്പുള്ള ടെന്റ്

പലപ്പോഴും ക്യാമ്പിംഗ് നടത്തുന്നവർക്കായി ടൊയോട്ട മേലാപ്പ് ഉള്ള ഒരു ടെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി പുറത്തുവിട്ട ചിത്രങ്ങൾ അനുസരിച്ച് കൂടാരം മേൽക്കൂരയിൽ സ്ഥാപിക്കില്ല. മറിച്ച് ബൂട്ട് കവറിംഗ് മുകളിലാണ് സ്ഥാപിക്കാനാവുക.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

റോൾ ബാറും ഓവർ ഫെൻഡറും

ഹൈലക്‌സിന്റെ ബൂട്ട് അല്ലെങ്കിൽ ലോഡിംഗ് ബെഡ് മറയ്ക്കാതെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് റോൾ ബാറിനും ഓവർ ഫെൻഡറും തെരഞ്ഞെടുക്കാം. ഇത് സ്പോർട്ടി ലുക്ക് മാത്രമല്ല എന്തെങ്കിലും അപകടമുണ്ടായാൽ യാത്രക്കാർക്ക് അധിക സുരക്ഷയും വാഗ്ദാനം ചെയ്യും. ഇത് വാഹനം ഉരുളുന്നത് തടയുകയും ബോഡി പാനലുകളെ തകരുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

ടൺനോ കവർ

ടൊയോട്ട ഹൈലക്‌സിനൊപ്പം ഒരു ടൺനോ കവർ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് പ്രധാനമായും മുഴുവൻ ലോഡിംഗ് ബെഡും ഉൾക്കൊള്ളുന്ന ഒന്നാണ്. ലോഡിംഗ് ബെഡിൽ വെള്ളം, അഴുക്ക്, അനാവശ്യ വസ്തുക്കൾ എന്നിവ അടിഞ്ഞുകൂടുന്നത് ഇത് ഒഴിവാക്കും. അങ്ങനെ നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്നു. ചിത്രത്തിൽ കാണുന്നത് പോലെ സൈക്കിൾ ഉടമകൾക്കുള്ള അടിസ്ഥാനമായും ഇത് ഉപയോഗിക്കാം.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

ടെയിൽഗേറ്റ് അസിസ്റ്റ്

ഈ ആക്സസറി അടിസ്ഥാനപരമായി ബൂട്ട് അല്ലെങ്കിൽ ടെയിൽഗേറ്റിന് ഹൈഡ്രോളിക് സ്ട്രറ്റുകൾ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ അത് സുഗമമായി തുറക്കാനും അടയ്ക്കാനും ഉടമകളെ സഹായിക്കുന്നു.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

ഫ്രണ്ട് അണ്ടർ-റൺ

ഒരു ഫ്രണ്ട് അണ്ടർ-റണ്ണറുമായാകും ഹൈലക്‌സിന്റെ ഒറിജിനൽ ആക്‌സസറി പായ്ക്ക് വാഗ്ദാനം ചെയ്യുക. ഇതിനെ സ്‌കിഡ് പ്ലേറ്റ് എന്നും വിളിക്കാം. എന്നിരുന്നാലും ഇത് സ്റ്റൈലിംഗ് ആവശ്യങ്ങൾക്ക് മാത്രമായാകും കമ്പനി വാഗ്‌ദാനം ചെയ്യുക. അതായത് സുരക്ഷാ ഘടകമായി കരുതാനാവില്ലെന്ന് സാരം.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

വയർലെസ് ചാർജർ

മറ്റൊരു ആക്സസറിയായി ഒരു വയർലെസ് ചാർജറും ജാപ്പനീസ് ബ്രാൻഡ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യും. അത് സെന്റർ കൺസോളിലാകും കമ്പനി ഇൻസ്റ്റാൾ ചെയ്യുക. എന്നിരുന്നാലും 10 ലക്ഷത്തിൽ താഴെയുള്ള കാറുകൾക്ക് ഇപ്പോൾ ഈ സവിശേഷത ലഭിക്കുന്നതിനാൽ 30 ലക്ഷം രൂപ വിലയുള്ള എസ്‌യുവി ഇത് സ്റ്റാൻഡേർഡ് ആയി നൽകണമായിരുന്നു.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

ടയർ പ്രഷർ മോണിറ്ററും കംപ്രസറും

ഹൈലക്‌സ് ഒരു ടയർ പ്രഷർ മോണിറ്റർ സിസ്റ്റം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നില്ലെന്നത് നിരാശാജനകമാണ്. എന്നാൽ നിങ്ങൾക്കത് ഒരു ഓപ്ഷണൽ ആക്സസറിയായി വാങ്ങാൻ കഴിയുമെന്നത് ഒരു നല്ല കാര്യമാണ്. മുഴുവൻ കിറ്റിലും ഒരു ടയർ എയർ കംപ്രസറും ഉൾപ്പെടും. അത് ടയർ ഡീഫ്ലിംഗ് ചെയ്യാൻ തുടങ്ങിയാൽ അത് നിറയ്ക്കാനും നിങ്ങളെ സഹായിക്കും.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

പിക്കപ്പ് ട്രക്ക് 2022 മാർച്ച് മാസത്തിലായിരിക്കും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുക. ഫോർച്യൂണർ എസ്‌യുവിയിൽ നിന്നും കടമെടുത്ത 2.8 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ടൊയോട്ട ഹൈലക്‌സ് ആഭ്യന്തര വിപണിയിൽ എത്തുന്നത്. 204 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം 4X4 ഡ്രൈവ്‌ട്രെയിനും ജോടിയാക്കിയിട്ടുണ്ട്.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഏഴ് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ, ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് എന്നിവ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിലെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡ്രൈവ് മോഡുകൾ എന്നിവയും ടൊയോട്ട ഹൈലക്സിന്റെ പ്രത്യേകതകളായിരിക്കും. സുരക്ഷാ സവിശേഷതകളിൽ ഏഴ് എയർബാഗുകൾക്കു പുറമെ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയും ജാപ്പനീസ് ബ്രാൻഡ് അണിനിരത്തും.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

അതേസമയം ഇലക്‌ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ, ഹിൽ അസിസ്റ്റ്, 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി എന്നിവ പോലുള്ള ഫീച്ചറുകളാണ് ഹൈലക്‌സ് പിക്കപ്പിന്റെ ഓൾ-ടെറൈൻ ശേഷിയെ സഹായിക്കുന്നത്. നിലവിൽ ടൊയോട്ട എട്ടാം തലമുറ ഹൈലക്‌സിന്റെ 30 ശതമാനം മാത്രമാണ് ഇന്ത്യൻ വിപണിയിൽ പ്രാദേശികവൽക്കരിക്കുന്നത്.

ആക്‌സസറികളും ഒരുപാടുണ്ട്! വ്യത്യസ്‌തമാവാൻ Toyota Hilux പിക്കപ്പ് ട്രക്ക് റെഡി

ഇന്ത്യയിൽ ഹൈലക്‌സിനെ കുറിച്ച് വെളിപ്പെടുത്തിയ വിശദാംശങ്ങളെ അടിസ്ഥാനമാക്കിയാൽ 2022 മാർച്ചിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ വാഹനത്തിനായി 30 ലക്ഷം രൂപയോളമാണ് മുടക്കേണ്ടി വരികയെന്നാണ് സൂചന

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota offering genuine accessories for upcoming hilux pickup truck
Story first published: Thursday, January 27, 2022, 13:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X