10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ മൈൽഡ് ഹൈബ്രിഡ് വേരിയന്റുകളുടെ വിലയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. E, S, G, V വകഭേദങ്ങളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിക്ക് 10.48 ലക്ഷം മുതൽ 17.19 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ മിഡ്-സൈസ് എസ്‌യുവി ഓൺലൈനായോ ടൊയോട്ട ഡീലർഷിപ്പിലൂടെയോ 25,000 രൂപ ടോക്കൺ തുക നൽകി അർബൻ ക്രൂസിയർ ഹൈറൈഡർ ബുക്ക് ചെയ്യാം.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

മോഡലിന്റെ മൈൽഡ് ഹൈബ്രിഡ് പതിപ്പ് 4 ട്രിം ലെവലുകളിലും ആകെ 8 വേരിയന്റുകളിലും ലഭ്യമാണ്. മാനുവൽ പതിപ്പിന് 10.48 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം ഓട്ടോമാറ്റിക് പതിപ്പിന്റെ S 2WD പതിപ്പിന് 13.48 ലക്ഷം രൂപയും V ഓട്ടോമാറ്റിക് 2WD പതിപ്പിന് 17.09 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

ഇനി ടൊയോട്ട ഹൈറൈഡർ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന്റെ വിലകളിലേക്ക് നോക്കിയാൽ S, G, V എന്നീ മൂന്ന് വേരിയന്റുകളിൽ നൽകുന്ന വേരിയന്റുകൾക്ക് യഥാക്രമം 15.11 ലക്ഷം, 17.49 ലക്ഷം, 18.99 ലക്ഷം എന്നിങ്ങനെയാണ് വില. ഹൈറൈഡറും പുതുതായി പുറത്തിറക്കിയ മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

പ്ലാറ്റ്‌ഫോം മാത്രമല്ല, ഗ്രാൻഡ് വിറ്റാരയുമായി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളും ഹൈറൈഡർ പങ്കിടുന്നുവെന്നതും ഏവർക്കും അറിയാവുന്ന കാര്യമാണ്. അതേസമയം ഗ്രാൻഡ് വിറ്റാരയുടെ കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ ടൊയോട്ടയിൽ നിന്നാണ്. എന്നിരുന്നാലും, ഇത് സുസുക്കി എഞ്ചിനീയർമാർ റീട്യൂൺ ചെയ്തിട്ടുണ്ട്.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

മൈൽഡ് ഹൈബ്രിഡ് പതിപ്പായ മാരുതി ഗ്രാൻഡ് വിറ്റാരയുടെ വില 10.45 ലക്ഷം മുതൽ 17.05 ലക്ഷം വരെയാണ്. മറുവശത്ത് ശക്തമായ ഹൈബ്രിഡ് പതിപ്പ് സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 17.99 ലക്ഷം രൂപയും 19.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

ടൊയോട്ട ഹൈറൈഡറിന്റെ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിലെ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പെട്രോൾ എഞ്ചിൻ 92 bhp കരുത്തിൽ 122 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

അതേസമയം ഇലക്ട്രിക് മോട്ടോർ 7 9bhp, 141 Nm torque എന്നിങ്ങനെയും നൽകുന്നു. അങ്ങനെ വാഹനത്തിന്റെ സംയോജിത പവർ ഔട്ട്പുട്ട് 114 bhp ആയി മാറുന്നു. എന്നാൽ പരമാവധി ഉപയോഗിക്കാവുന്ന ടോർക്ക് 122 Nm ആണ്.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

ഈ സജ്ജീകരണത്തിൽ 177.6V ലിഥിയം-അയൺ ബാറ്ററിയും ഉൾപ്പെടുമ്പോൾ ഇത് 27.97 കിലോമീറ്റർ മൈലേജ് വരെ വാഗ്ദാനം ചെയ്യാൻ ശേഷിയുള്ളതാണെന്ന് ടൊയോട്ട അവകാശപ്പെടുന്നു. അതേസമയം ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിലെ മൈൽഡ് ഹൈബ്രിഡ് പതിപ്പിന് കരുത്ത് പകരുന്നത് സുസുക്കിയുടെ 1.5 ലിറ്റർ K15C എഞ്ചിനാണ്.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

അത് 103 bhp പവറിൽ 137 Nm torque വരെ ഉത്പാദിപ്പിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുന്നത്. മാനുവൽ മൈൽഡ് ഹൈബ്രിഡ് വേരിയന്റ് ഒരു ഓപ്‌ഷണൽ AWD സിസ്റ്റത്തിൽ ലഭ്യമാണ്.

 10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

ഇത് റേഞ്ച്-ടോപ്പിംഗ് V വേരിയന്റിൽ മാത്രമായാണ് വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, നിസാൻ കിക്ക്‌സ് എന്നീ വമ്പൻമാരുമായാണ് ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഹൈറൈഡറുമായി മത്സരത്തിനിറങ്ങുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota officially released the prices of the urban cruiser hyryder mild hybrid variants
Story first published: Wednesday, September 28, 2022, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X